പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്; യുവതിയുടെ ശരീരത്തിൽ പരിക്കുണ്ടായിരുന്നതായി ഡോക്ടറുടെ മൊഴി

കോഴിക്കോട് പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിൽ യുവതിയുടെ ശരീരത്തിൽ പരിക്കുണ്ടായിരുന്നതായി ഡോക്ടറുടെ മൊഴി. യുവതി ചികിത്സ തേടിയ നോർത്ത് പറവൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ മൊഴിയിലാണ് നിർണായക വിവരം ഉള്ളത്. കൈക്കും തലക്കും ഉൾപ്പെടെ പരിക്കുണ്ടായിരുന്നതായാണ് ഡോക്ടർ അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന മൊഴി. സംഭവത്തിൽ ഇതുവരെ ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പ്രതിയായ രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ച സുഹൃത്ത് രാജേഷാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. അതേസമയം ജർമനിയിലേക്ക് കടന്ന പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമം അന്വേഷണ സംഘം തുടരുകയാണ്.

Read More

‘തല്ലിയത് ശരിയാണ് എന്നാൽ കാറിനു വേണ്ടിയല്ല’; പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ

ഭാര്യയെ തല്ലിയെന്നൊരു തെറ്റ് തന്റെ ഭാഗത്തുണ്ടായെന്നും എന്നാൽ സ്ത്രീധനം ചോദിച്ചിട്ടില്ലെന്നും പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി ഗോപാൽ (29). സമൂഹമാധ്യമത്തിൽ ലൈവിൽ വന്ന് സംസാരിക്കുകയായിരുന്നു രാഹുൽ. ‘എന്റെ ഭാവി എന്താകുമെന്ന് എനിക്കറിയില്ല. ഇപ്പോൾ ഭക്ഷണം പോലും കഴിക്കാതെ ഏതോ സ്ഥലത്ത് തെണ്ടിത്തിരിഞ്ഞ് പണ്ടാരമടങ്ങി നടക്കുകയാണ് ഞാനിപ്പോൾ. നാട്ടിൽ നിൽക്കാത്തതിന് രണ്ട് കാരണമുണ്ട്. എന്നെ അറസ്റ്റ് ചെയ്തുകൊണ്ട് പോകുമ്പോൾ അമ്മയ്ക്കത് കണ്ട് താങ്ങാനാകില്ല. അമ്മ അതുകണ്ട് ചങ്കുപൊട്ടി മരിച്ചുപോകുമോയെന്ന് പേടിച്ചു. പിന്നെ അത്യാവശ്യം ഭീഷണിയും ഉണ്ടായിരുന്നു….

Read More