
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് വ്യാജ വോട്ടർ ഐഡി വിവാദം; രാഹുൽ മാങ്കൂട്ടത്തിൽ പ്രതികളെ സഹായിച്ചെന്ന് കരുതുന്നില്ലെന്ന് കെ സുധാകരൻ
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ വോട്ടർ ഐഡിയുമായി ബന്ധപ്പെട്ട് കെപിസിസിക്ക് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷിക്കുമെന്നും സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ. പ്രതികളെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ സഹായിച്ചുവെന്ന് വിശ്വസിക്കുന്നില്ലെന്നും വിഷയത്തിൽ മുൻവിധിയോടെ ഒന്നും കാണേണ്ടതില്ലെന്നും കെ.സുധാകരൻ പ്രതികരിച്ചു. യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ്റിന്റെ വണ്ടിയിൽ പ്രവർത്തകർ യാത്ര ചെയ്യുന്നത് സ്വാഭാവികമാണെന്നായിരുന്നു പ്രതികളെ രാഹുലിന്റെ വാഹനത്തിൽ നിന്നും കസ്റ്റഡിയിലെടുത്തതിനെ കുറിച്ച് സുധാകരന്റെ പ്രതികരണം. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ…