സിപിഎം-ബിജെപി മുന്നണിക്കെതിരായ വോട്ടാണ് എനിക്ക് കിട്ടാൻ പോകുന്നത്; രാഹുൽ മാങ്കൂട്ടത്തിൽ

സി.പി.എം.-ബി.ജെ.പി. മുന്നണിക്കെതിരായ വോട്ടാണ് തനിക്ക് കിട്ടാൻപോകുന്നതെന്ന് പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. തന്റെ പേരിൽ മാത്രമാണ് അപരന്മാരുള്ളത്. ഇവരെ നിർത്തിയിരിക്കുന്നത് സ്വാഭാവികമായും സി.പി.എമ്മും ബി.ജെ.പി.യുമാണ്. സി.പി.എമ്മിന്റെയും ബി.ജെ.പി.യുടെയും സ്ഥാനാർഥികൾക്ക് അപരൻ ഇല്ലാത്തത് ചില ഡീലുകളുടെ ഭാഗമാണെന്നും രാഹുൽ പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരുന്നയിൽ എൻ.എസ്.എസ്. ആസ്ഥാനം സന്ദർശിച്ചശേഷമാണ് രാഹുൽ കോട്ടയത്തെത്തിയത്. ബി.ജെ.പി. പിന്തുണ തേടിയുള്ള സി.പി.എമ്മിന്റെ കത്തും, പി.പി. ദിവ്യയുമായി ബന്ധപ്പെട്ടുള്ള മറ്റൊരു കത്തും വാർത്തയായത് മറയ്ക്കാൻവേണ്ടിയാണ് പാലക്കാട് ഡി.സി.സി.യുടെ സ്ഥാനാർഥിത്വം സംബന്ധിച്ച…

Read More

പത്മജയുടെ ബിജെപി പ്രവേശനം: പിതാവിനെ ഓർമയുണ്ടെങ്കിൽ പോകില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരുന്നതിനെ വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ലീഡറുടെ പാരമ്പര്യം മകൾ മനസിലാക്കണമായിരുന്നുവെന്നും പിതാവിനെ ഓർമ്മയുണ്ടായിരുന്നെങ്കിൽ വർഗീയ പാർട്ടിക്കൊപ്പം പോകില്ലാതിരുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇത്രയും അവസരങ്ങൾ കിട്ടിയ നേതാക്കൾ പാർട്ടിയിൽ ചുരുക്കമാണെന്നും രാഹുൽ പറഞ്ഞു. കരുണാകരൻറെ മകൾ ബിജെപിയിൽ പോകുമെന്നു കരുതുന്നില്ലെന്നും പാർട്ടി വിടാനുള്ള കാരണം ഉണ്ടെങ്കിൽ അത് പോലും ഒരു സൃഷ്ടി ആണെന്നും മഹിളാ കോൺഗ്രസ് പ്രസിഡൻറ് ജെബി മേത്തർ പറഞ്ഞു. പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി അംഗമാണ്…

Read More

യൂത്ത് കോൺഗ്രസ് മാർച്ച്: കേസെടുത്ത് പൊലീസ്, ഷാഫി പറമ്പിൽ ഒന്നാം പ്രതി

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ പ​ങ്കെടുത്തവർക്കെതിരെ കേസെടുത്ത് പൊലീസ്. അഞ്ച് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് എതിരെയും കണ്ടാലറിയാവുന്ന 150 പേർക്കെതിരെയുമാണ് കേസ്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. ഷാഫി പറമ്പിൽ എം.എൽ.എയാണ് ഒന്നാം പ്രതി. യൂത്ത് കോൺഗ്രസ് നേതാക്കളായ സുധീർ ഷാ, നേമം ഷജീർ, സാജു അമർദാസ്, മനോജ് മോഹൻ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ള മറ്റു ആളുകൾ. അന്യായമായി സംഘം ചേരൽ, ഗതാഗത തടസ്സം സൃഷ്ടിക്കൽ എന്നിവയാണ്…

Read More

യൂത്ത് കോൺഗ്രസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ്; രാഹുൽ മാങ്കൂട്ടത്തിൽ എ ഗ്രൂപ്പ്സ്ഥാനാർത്ഥി

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പൊതുസ്ഥാനാർത്ഥിയില്ല. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ ഇന്ന് എ ഗ്രൂപ്പും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. രാഹുൽ മാങ്കൂട്ടത്തിലാണ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. തർക്കത്തിന് ഒടുവിൽ ആണ് ഒറ്റ പേരിൽ എത്തിയത്. വിഡി സതീശൻ കെ സുധാകരൻ പക്ഷങ്ങൾക്കെതിരെ പടയൊരുക്കം തുടങ്ങിയ എഐ ഗ്രൂപ്പുകൾക്ക് ഒന്നിച്ചുപോരാടാനുള്ള മികച്ച അവസരമാണ് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ്. എന്നാൽ കൂടിക്കുഴഞ്ഞ ഗ്രൂപ്പ് സമവാക്യങ്ങളിൽ പൊതുസമ്മതനായൊരു സ്ഥാനാർഥിയെ കണ്ടെത്താൻ ഗ്രൂപ്പുകൾക്കായില്ല.ഷാഫി പറമ്പിൽ മുന്നോട്ടുവച്ച രാഹുൽ മാങ്കൂട്ടത്തെ പിന്തുണയ്കാൻ…

Read More