
‘കെഎസ്ഇബി ഫ്യൂസ് ഊരാൻ തുടങ്ങിയാൽ ഞങ്ങളും ഫ്യൂസ് ഊരും’ ; യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ
കെഎസ്ഇബി ഫ്യൂസ് ഊരാൻ തുടങ്ങിയാൽ ഞങ്ങളും ഫ്യൂസ് ഊരാൻ തുടങ്ങുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കുടിശികയുള്ള വൻകിടക്കാരുടെ ഫ്യൂസ് ഊരുന്നില്ല. കെഎസ്ഇബി യുടെ നടപടിയെ മന്ത്രി ന്യായീകരിക്കുകയാണെന്ന് പറഞ്ഞ രാഹുൽ നിയമസഭ തല്ലിപ്പൊളിച്ച ശിവൻകുട്ടിക്കെതിരെ നടപടി എടുക്കുമോയെന്നും ചോദിച്ചു. തിരുവമ്പാടിയിൽ വൈദ്യുതി വിച്ഛേദിച്ചതിനെ തുടർന്ന് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാഹുലിന്റെ പ്രസ്താവന. അതേസമയം, തിരുവമ്പാടിയിൽ കെ.എസ്.ഇ.ബി. വൈദ്യുതി വിച്ഛേദിച്ചതുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാക്കാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം. ഇന്ന് തിരുവമ്പാടി കെ.എസ്.ഇ.ബി. ഓഫീസിലേക്ക് യൂത്ത്…