രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളിയതിനെതിരെ സെഷൻസ് കോടതിയിൽ അപ്പീൽ

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളിയതിനെതിരെ അപ്പീൽ നൽകി. സെഷൻസ് കോടതിയിലാണ് അപ്പീൽ നൽകിയത്. രാഹുലിനെ അറസ്റ്റ് ചെയ്ത സാങ്കേതിക നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ. സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് രാഹുലിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിലാണ് മാർച്ചിനിടെ പ്രവർത്തകർ പൊലീസിനെ ആക്രമിച്ചതെന്നാണ് പ്രോസിക്യൂഷൻ വാദം. പട്ടിക കൊണ്ട് പൊലീസിനെ അടിച്ചു,വനിതാ പ്രവർത്തകരെ മുന്നിൽ നിർത്തി പൊലീസിനെതിരെ ആക്രമണം നടത്തി തുടങ്ങിയ ആരോപണങ്ങളും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.

Read More

രാഹുൽ മാങ്കൂട്ടത്തിലിനെ അപമാനിക്കുന്ന പോസ്റ്റ് ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട് പൊലീസ് ഉദ്യോഗസ്ഥൻ

ഡ്യൂട്ടി ഗ്രൂപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അപമാനിക്കുന്ന പോസ്റ്റുമായി പൊലീസ് ഉദ്യോഗസ്ഥൻ. ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഇടത് പൊലീസ് സംഘടനയുടെ സംസ്ഥാന കമ്മറ്റി അംഗം കിരൺദേവ് പോസ്റ്റിട്ടത്. തിരുവന്തപുരം സിറ്റി പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫീസറാണ് കിരൺദേവ്. തിരുവനന്തപുരം കൺട്രോൾ റൂമിലെ പൊലീസുകാരുടെ ഡ്യൂട്ടിയിടുന്ന ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഇയാൾ രാഷ്ട്രീയ പോസ്റ്റിട്ടത്. പൊലീസ് ഉദ്യോഗസ്ഥർ ഒരു തരത്തിലുമുള്ള രാഷ്ട്രീയ അനുഭാവവും കാണിക്കാൻ പാടില്ലെന്ന സർവീസ് ചട്ടങ്ങളുടെ ലംഘനമാണിത്. മന്ത്രി കെ.ബി ഗണേഷ് കുമാർ യൂത്ത്…

Read More