സർക്കാർ കാണിക്കുന്ന ക്രൂരസമീപനത്തിന്റെ തെളിവാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്: വി.ഡി സതീശൻ

യുവാക്കളോട് സർക്കാർ കാണിക്കുന്ന ക്രൂരസമീപനത്തിന്റെ തെളിവാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. അക്രമത്തിന് ആഹ്വാനം ചെയ്‌തെന്നാണ് രാഹുലിനെതിരായ കേസ്. അങ്ങനെയെങ്കിൽ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് മുഖ്യമന്ത്രിയെയാണ്. എഫ്.ഐ.ആറിൽ വധശ്രമം എന്ന് പറഞ്ഞ വിഷയത്തെ മുഖ്യമന്ത്രി രക്ഷാപ്രവർത്തനം എന്നാണ് വിശേഷിപ്പിച്ചത്. ചെടിച്ചട്ടികൊണ്ട് തലയ്ക്കടിക്കൽ തുടങ്ങണമെന്ന് കലാപാഹ്വാനം നടത്തിയത് മുഖ്യമന്ത്രിയാണെന്നും സതീശൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെ ജയിലിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയെ മാധ്യമങ്ങളിലൂടെ വിമർശിക്കുന്നതാണ് അദ്ദേഹത്തോടുള്ള വിരോധത്തിന് കാരണം. കന്റോൺമെന്റ് എസ്.എച്ച്.ഒ വളരെ…

Read More

അറസ്റ്റിലായ യൂത്ത് കോൺഗ്രസുകാരുമായി അടുത്ത ബന്ധം, കുറ്റവാളികളാണെങ്കിൽ തള്ളിപ്പറയും: രാഹുൽ മാങ്കൂട്ടത്തിൽ

വ്യാജ തിരഞ്ഞെടുപ്പ് ഐഡി ഉപയോഗിച്ച കേസിൽ അറസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായി അടുത്ത ബന്ധമുണ്ടെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. അവർ കുറ്റവാളികളാണെങ്കിൽ തള്ളിപ്പറയുമെന്നും രാഹുൽ വ്യക്തമാക്കി. അവർ തന്റെ കാറിൽ സഞ്ചരിച്ചിരുന്ന സമയത്ത് അവർക്കെതിരെ കേരളാ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നും രാഹുൽ ചോദിച്ചു.  ”എന്റെ വാഹനം ഈ നാട്ടിലെ എല്ലാ യൂത്ത് കോൺഗ്രസുകാർക്കും വേണ്ടിയുള്ള വാഹനമാണ്. ആ വാഹനത്തിൽ ഏത് യൂത്ത് കോൺഗ്രസുകാരും കയറും. എന്നാൽ അവരെ…

Read More