
‘യുക്രൈൻ യുദ്ധം തടഞ്ഞ് നിർത്താൻ മോദിക്ക് കഴിയും , ചോദ്യ പേപ്പർ ചോർച്ച തടയാൻ കഴിയില്ല ‘; പരിഹാസവുമായി രാഹുൽ ഗാന്ധി
നീറ്റ്-നെറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ആര്‍.എസ്.എസ്-ബി.ജെ.പി നിയന്ത്രണത്തിലാണ്. അതില്‍ മാറ്റമുണ്ടായില്ലെങ്കില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച തുടരുമെന്ന് രാഹുല്‍ വിമര്‍ശിച്ചു. മോദി യുക്രൈന്‍-റഷ്യ, ഇസ്രായേല്‍-ഗസ്സ യുദ്ധവും തടഞ്ഞുനിര്‍ത്തിയെന്നാണ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍, ചോദ്യപേപ്പര്‍ ചോര്‍ച്ച പോലും തടയാന്‍ കഴിയാത്തയാളാണ് മോദിയെന്നും രാഹുല്‍ പരിഹസിച്ചു. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ബി.ജെ.പിയുടെ മാതൃസംഘടന പിടിച്ചടക്കിയിരിക്കുകയാണ്. അതില്‍ മാറ്റമുണ്ടാകാത്ത കാലത്തോളം ചോദ്യപേപ്പര്‍ ചോര്‍ച്ചയും തുടരും. ഇതിന് കൂട്ടുനിന്നയാളാണ് മോദി. ദേശദ്രോഹ പ്രവര്‍ത്തനമാണിതെന്നും രാഹുല്‍ വിമര്‍ശിച്ചു….