ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ആശങ്ക പാർലമെന്‍റിൽ ഉന്നയിക്കാൻ പോലും അനുവദിച്ചില്ലെന്ന് രാഹുൽ ഗാന്ധി

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പാർലമെന്‍റിൽ ചർച്ച അനുവദിക്കാത്തതിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സഭയിൽ ചർച്ച അനുവദിക്കാത്തത് ദൗർഭാ​ഗ്യകരമെന്നാണ് രാഹുൽ ​ഗാന്ധി പറഞ്ഞത്. മാത്രമല്ല ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ആശങ്കയാണ് നീറ്റ് വിഷയമെന്നടക്കം ചൂണ്ടികാട്ടി വീഡിയോ സന്ദേശവുമായാണ് രാഹുൽ രംഗത്തുവന്നത്. താൻ പാർലമെന്‍റിൽ വിഷയം ഉയർത്താൻ ശ്രമിച്ചു. എന്നാൽ തന്നെ അതിന് കേന്ദ്ര സർക്കാർ അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. നീറ്റ് ഒരു ദുരന്തമായി മാറിക്കഴിഞ്ഞു. ചോദ്യപേപ്പർ ചോർന്നെന്ന് വ്യക്തമാണെന്നും ഇതിലൂടെ ചിലർ കോടികളുണ്ടാക്കിയെന്നും രാഹുൽ…

Read More

നീറ്റ് പേപ്പർ ചോർച്ച ; പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി പ്രതിപക്ഷം , പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിഷയം പാർലമെന്റിൽ ഉന്നയിക്കും

നീറ്റ് ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച വിഷയത്തിൽ പാർലമെന്‍റിൽ ശക്തമായ പ്രതിഷേധം ഉയർത്താൻ പ്രതിപക്ഷ തീരുമാനം. ഇന്ന് പാർലമെന്‍റിൽ ഇന്ത്യ സഖ്യം വിഷയം ഉന്നയിക്കും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാകും വിഷയം ലോക്സഭയിൽ ഉന്നയിക്കുക. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ ഇന്നലെ ചേർന്ന ഇന്ത്യ മുന്നണി നേതാക്കളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. നീറ്റ് വിഷയം ശക്തമായി ഉന്നയിക്കണമെന്ന് യോഗത്തിൽ പാർട്ടികളുടെ പ്രതിനിധികളെല്ലാം ആവശ്യപ്പെട്ടു. ഇതോടെയാണ് വിഷയത്തിൽ പാർലമെന്‍റിലടക്കം ആഞ്ഞടിക്കാൻ യോഗം തീരുമാനിച്ചത്. പ്രതിപക്ഷ പാർട്ടികൾ ചർച്ച ആവശ്യപ്പെട്ട് ഇന്ന്…

Read More

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവായത് ബിഹാറിൽ വലിയ സ്വാധീനം ഉണ്ടാക്കും ; ആർ ജെ ഡി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവായത് ഇന്‍ഡ്യ മുന്നണിയുടെ ഭാഗമായ പാര്‍ട്ടികളിലും പ്രത്യേകിച്ച് പ്രാദേശിക പാർട്ടികളുമായി കോൺഗ്രസ് സഖ്യത്തിലേർപ്പെടുന്ന സംസ്ഥാനങ്ങളിൽ ശുഭാപ്തിവിശ്വാസം ഉയർത്തിയിട്ടുണ്ട്. ബിഹാറിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിർണായക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധിയുടെ പുതിയ പദവി സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയെ ഗുണപരമായി സ്വാധീനിക്കുമെന്നാണ് രാഷ്ട്രീയ ജനതാദൾ (ആർജെഡി)ന്‍റെ വിലയിരുത്തല്‍. “ഇപ്പോൾ രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവായിക്കഴിഞ്ഞു, അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ രാഹുലും തേജസ്വി യാദവും എൻഡിഎയെ പരാജയപ്പെടുത്തുമെന്നതിനാൽ ഇത് സംസ്ഥാനത്ത്…

Read More

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്ക് അഭിനന്ദനവുമായി വിജയ്

പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിയ്‌ക്ക് അഭിനന്ദനവുമായി തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്. എക്സില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് വിജയ് അഭിനന്ദനം അറിയിച്ചത്. ‘ഇന്ത്യ സഖ്യത്തിന്റെ പ്രതിപക്ഷ നേതാവായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് അഭിനന്ദനങ്ങള്‍. രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിയട്ടെയെന്ന് ആശംസിക്കുകയാണെന്നും താരം കുറിച്ചു’. പിന്നാലെ താരത്തിന് നന്ദി പറഞ്ഞുകൊണ്ട് രാഹുല്‍ ഗാന്ധിയും എത്തി. ഓരോ ഇന്ത്യക്കാരന്റെയും ശബ്ദം കേള്‍ക്കുമ്ബോഴാണ് നമ്മുടെ ജനാധിപത്യം ശക്തിപ്പെടുന്നത്. ഇത് നമ്മുടെ കൂട്ടായ ലക്ഷ്യവും കടമയുമാണെന്നും…

Read More

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരായ ആരോപണം; മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് യു.പി കോടതി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ രാഹുൽ ഗാന്ധിക്ക് നോട്ടീസ്. ജൂലൈ രണ്ടിന് സുൽത്താൻപൂർ കോടതിയിൽ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. അമിത് ഷാക്കെതിരെ 2018ൽ നടത്തിയ പരാമർശമാണ് കേസിനാധാരമായിട്ടുള്ളത്. ബി.ജെ.പി നേതാവ് വിജയ് മിശ്രയാണ് പരാതി നൽകിയിരിക്കുന്നത്. അതേസമയം ഫെബ്രുവരി 20ന് ‘ഭാരത് ജോഡോ ന്യായ്’ യാത്രക്കിടെ രാഹുൽ കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. ന്യായ് യാത്ര താൽക്കാലികമായി നിർത്തിവെച്ചുകൊണ്ടായിരുന്നു രാഹുൽ കോടതിയിലെത്തിയത്. അന്ന് കോടതി അദ്ദേഹത്തിന് ജാമ്യം നൽകിയിരുന്നു.

Read More

‘പ്രതിപക്ഷത്തിന്റേത് ജനത്തിന്റെ ശബ്ദം, അതിനു സഭയിൽ അവസരം ലഭിക്കണം’: ഓം ബിർലയെ അനുമോദിച്ച് രാഹുൽ ഗാന്ധി

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആദ്യ പ്രസംഗം ലോക്‌സഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഓം ബിർലയെ അനുമോദിച്ച്. ഇത്തവണ പ്രതിപക്ഷത്തിനു ലഭിച്ച മെച്ചപ്പെട്ട ജനപിന്തുണ എടുത്തുപറഞ്ഞ രാഹുൽ, പ്രതിപക്ഷത്തിന്റേത് ജനത്തിന്റെ ശബ്ദമാണെന്നും അതിനു സഭയിൽ വേണ്ടത്ര അവസരം ലഭിക്കണമെന്നും പറഞ്ഞു. ‘സഭയിൽ സഹകരണം സുപ്രധാനമാണ്. അതിനു വിശ്വാസം പ്രധാനമാണ്. നന്നായി സഭ നടത്തിക്കൊണ്ടുപോകുന്നു എന്നതിനേക്കാൾ പ്രധാനം ജനത്തിന്റെ ശബ്ദം പ്രതിപക്ഷത്തിലൂടെ വ്യക്തമാക്കാൻ അനുവദിക്കുന്നു എന്നതാണ്. ആ ശബ്ദത്തെ അമർത്തുകയെന്നതു ജനാധിപത്യവിരുദ്ധമായ ആശയമാണ്….

Read More

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്; സോണിയ ഗാന്ധി പ്രോടെം സ്പീക്കർക്ക് കത്തു നൽകി

ലോക്സഭയിലെ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തു. ഇന്ത്യാസഖ്യ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. രാഹുലിനെ പ്രതിപക്ഷ നേതാവായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി പ്രോടെം സ്പീക്കർക്ക് കത്തു നൽകി. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ് ആകണമെന്ന് ആവശ്യപ്പെട്ടു പ്രവർത്തകസമിതിയും ഐകകണ്‌ഠ്യേന പ്രമേയം പാസാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് ആയില്ലെങ്കിൽ ഉത്തരവാദിത്തങ്ങളേൽക്കാൻ രാഹുൽ വിമുഖത കാട്ടുന്നുവെന്ന ആക്ഷേപം ശക്തമാകുമെന്നായിരുന്നു പാർട്ടിയുടെ വിലയിരുത്തൽ. പ്രതിപക്ഷനേതാവ് എന്ന നിലയിൽ ദേശീയരാഷ്ട്രീയത്തിൽ നടത്തുന്ന ഇടപെടലുകൾ രാഹുലിന്റെ പ്രതിഛായ മെച്ചപ്പെടുത്താൻ…

Read More

രാഹുൽ ഗാന്ധിയുടെ വാഗ്ദാനം നിറവേറ്റി രേവന്ദ് റെഡ്ഡി സർക്കാർ

കാർഷിക ലോണുകൾ എഴുതിത്തള്ളുമെന്ന രാഹുൽ ഗാന്ധിയുടെ വാഗ്ദാനം നിറവേറ്റി തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി. സംസ്ഥാനത്തെ കർഷകരുടെ രണ്ട് ലക്ഷം വരെ വരുന്ന വായ്പകള്‍ എഴുതിതള്ളാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. ഏകദേശം 40 ലക്ഷത്തോളം വരുന്ന കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീകഷിക്കുന്നത്. കർഷക സമൂഹത്തെ പിന്തുണയ്ക്കാനുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയുടെ കൂടി ഭാഗമായാണ് കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ തീരുമാനിച്ചത്. 2022 മെയ് 6ന് വാറങ്കലിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ ഗാന്ധി നൽകിയ വാഗ്ദാനത്തിന്റെ പൂർത്തീകരണം കൂടിയാണ്…

Read More

പ്രിയങ്ക ​ഗാന്ധിയുടെ പ്രചാരണത്തിനായി മമതാ ബാനർജി വയനാട്ടിൽ എത്തുമെന്ന് വിവരം

ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധിയുടെ പ്രചാരണത്തിനായി പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമതാ ബാനർജി വയനാട്ടിൽ എത്തിയേക്കുമെന്ന് വിവരം. തൃണമൂൽ കോൺ​ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഒരു ദാശീയ മാധ്യമമാണ് വാർത്ത റിപ്പോർട്ടുചെയ്തത്. കഴിഞ്ഞദിവസം കോൺ​ഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി.ചിദംബരം മമതയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വയനാട്ടിൽ പ്രിയങ്കയുടെ സ്ഥാനാർഥിത്വത്തെ പിന്തുണയ്ക്കാൻ അദ്ദേഹം മമതയോട് ആവശ്യപ്പെട്ടുവെന്നാണ് പുറത്തു വരുന്ന വിവരം. നിലവിൽ ഇന്ത്യ മുന്നണിയുടെ ഭാ​ഗമാണ് തൃണമൂൽ. എങ്കിലും ബംഗാളില്‍ കോണ്‍ഗ്രസുമായി അകല്‍ച്ചയിലാണ്‌ മമത…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനത്തിന് നേരെ ചെരുപ്പേറ് ; അപലപനീയമെന്ന് രാഹുൽ ഗാന്ധി , സുരക്ഷാ വീഴ്ചയെന്ന് വിമർശനം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനത്തിന് നേരെ വാരാണസിയിൽ ചെരുപ്പെറിഞ്ഞ സംഭവത്തെ അപലപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തില്‍ പറയാൻ മറന്നുവെന്ന പരാമർശത്തോടെയാണ് സമൂഹ മാധ്യമമായ എക്സിലെ പ്രതികരണം. ഏത് തരം പ്രതിഷേധമായാലും ഗാന്ധിയൻ മാർഗത്തിലൂടെയാകണമെന്ന് പറഞ്ഞ അദ്ദേഹം അക്രമത്തിനും വെറുപ്പിനും സ്ഥാനമില്ലെന്നും ഓര്‍മ്മിപ്പിച്ചു. സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ ഇന്ന് വിളിച്ച വാര്‍ത്താസമ്മേളനത്തിൽ ഇതേ വിഷയത്തിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ പരിഹസിച്ച് കൊണ്ടാണ് പ്രതികരിച്ചത്. ഭയം വിതച്ച്…

Read More