മോശം നഗരാസൂത്രണം; ഡൽഹിയിലെ വിദ്യാർഥികളുടെ മരണത്തിന് കാരണം അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മ: രാഹുൽ ​ഗാന്ധി

സിവിൽ സർവീസ് കോച്ചിങ് സെന്ററിന്റെ ബേസ്‌മെന്റിൽ വെള്ളം കയറി മൂന്ന് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ സുരക്ഷിതമല്ലാത്ത നിർമാണ പ്രവർത്തനങ്ങളെയും സ്ഥാപനങ്ങളുടെ നിരുത്തരവാദിത്വത്തെയും വിമർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. സുരക്ഷിതമല്ലാത്ത നിർമാണ പ്രവർത്തനങ്ങൾ, മോശം നഗരാസൂത്രണം, സ്ഥാപനങ്ങളുടെ നിരുത്തരവാദിത്വം എന്നിവയ്ക്ക് സാധാരണക്കാരായ പൗരൻമാർ ജീവൻകൊടുക്കേണ്ട അവസ്ഥയിലാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ പൊതു അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയാണ് വിദ്യാർഥികളുടെ മരണത്തിന്റെ കാരണം. അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ച രാജ്യത്തെ വ്യവസ്ഥയുടെ പരാജയമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. സുരക്ഷിതമായ ജീവിതം…

Read More

രാഹുൽ ​ഗാന്ധിക്ക് സുനേരി ബാ​ഗ് റോഡിലെ 5-ാം നമ്പർ ബം​ഗ്ലാവ് അനുവദിക്കും; പ്രതിപക്ഷ നേതാവായതോടെയാണ് പുതിയ ബം​ഗ്ലാവ് ലഭിക്കുന്നത്

പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിക്ക് പുതിയ ബം​ഗ്ലാവ് അനുവദിക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് രാഹുലിന് തൻ്റെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയേണ്ടി വന്നിരുന്നു. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായതോടെയാണ് അദ്ദേഹത്തിന് പുതിയ ബം​ഗ്ലാവ് ലഭിക്കുന്നത്. 2014ന് ശേഷം ഇതാദ്യമായാണ് ലോക്സഭയിൽ പ്രതിപക്ഷ നേതാവ് ഉണ്ടാകുന്നത്. സുനേരി ബാഗ് റോഡിലെ അഞ്ചാം നമ്പർ ബംഗ്ലാവ് ഹൗസ് കമ്മിറ്റി രാഹുൽ ​ഗാന്ധിക്ക് വാഗ്ദാനം ചെയ്തതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്യാബിനറ്റ് മന്ത്രിമാർക്ക് നൽകുന്ന ടൈപ്പ് 8 ബംഗ്ലാവിന്…

Read More

മുതലാളിമാരെ സന്തോഷിപ്പിക്കുന്ന ബജറ്റിൽ സാധാരണക്കാർക്കായി യാതൊന്നുമില്ല: രാഹുൽ ഗാന്ധി

നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് കേന്ദ്ര സർക്കാരിന്റെ കസേര രക്ഷിക്കാനുള്ള ബജറ്റെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സമൂഹമാധ്യമമായ എക്സിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. മറ്റു സംസ്ഥാനങ്ങളെ അവഗണിച്ചുകൊണ്ട് സഖ്യകക്ഷികളെ പ്രീണിപ്പിക്കാനുള്ള തീരുമാനങ്ങളാണു ബജറ്റിൽ. മുതലാളിമാരെ സന്തോഷിപ്പിക്കുന്ന ബജറ്റിൽ സാധാരണക്കാർക്കായി യാതൊന്നുമില്ല. ബജറ്റിലെ ചില ആശയങ്ങൾ കോൺഗ്രസ് പ്രകടനപത്രികയിൽനിന്നും മുൻ ബജറ്റുകളിൽനിന്നും കോപ്പിയടിച്ചിരിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. “Kursi Bachao” Budget. – Appease Allies: Hollow promises to them at the cost of other states. –…

Read More

വിജയിച്ചതിന് ശേഷം അഹങ്കരാമുണ്ടാകും; രാഹുൽ ഗാന്ധിയുടെ അഹങ്കാരം അതിരുകടന്നതാണെന്ന് അമിത് ഷാ

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പിൽ തോറ്റിട്ടും അത് അം​ഗീകരിക്കാൻ രാഹുൽ ​ഗാന്ധി തയാറല്ല, മൂന്നാം തവണ തോറ്റിട്ടും രാഹുൽ അഹങ്കരിക്കുകയാണെന്ന്  അമിത് ഷാ തുറന്നടിച്ചു. റാഞ്ചിയിൽ ബിജെപി സംസ്ഥാന പ്രവർത്തക സമിതിയോ​ഗത്തിലാണ് ഷായുടെ പരാമർശം. തെരഞ്ഞെടുപ്പിൽ ആരാണ് വിജയിച്ചതെന്നും ആരാണ് സർക്കാർ രൂപീകരിച്ചതെന്നും എല്ലാവർക്കും അറിയാം. വിജയിച്ചതിന് ശേഷം അഹങ്കരാമുണ്ടാകും. എന്നാൽ രാഹുൽ ഗാന്ധിയുടെ അഹങ്കാരം അതിരുകടന്നതാണെന്ന് അമിത് ഷാ പറഞ്ഞു. ജാർഖണ്ഡിനെ പത്ത് വർഷം…

Read More

പ്രഥമ ഉമ്മൻചാണ്ടി പുരസ്ക്കാരം രാഹുൽഗാന്ധിക്ക്

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മ അനശ്വരമാക്കാൻ ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻചാണ്ടി പൊതുപ്രവർത്തക പുരസ്കാരം , ഭാരത് ജോഡോ  യാത്ര നടത്തി  ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും അവയ്ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്ത ദേശീയ നേതാവ് രാഹുൽഗാന്ധിക്ക് നൽകാൻ തീരുമാനിച്ചു. ഒരു ലക്ഷം രൂപയും നേമം പുഷ്പരാജ് രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്കാരം. ഡോ. ശശി തരൂർ എംപി ചെയർമാനും പെരുമ്പടവം ശ്രീധരൻ , ഡോ.എം.ആർ. തമ്പാൻ, ഡോ.അച്ചുത് ശങ്കർ,ജോൺ മുണ്ടക്കയം  എന്നിവർ അംഗങ്ങളുമായുള്ള ജഡ്ജിങ് കമ്മിറ്റിയാണ്…

Read More

ഉമ്മൻ ചാണ്ടിയുടെ ജീവിതം കേരള ചരിത്രത്തിൽ മായാത്തതെന്ന് രാഹുല്‍; അനുസ്മരിച്ച് ഖര്‍ഗെയും

ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് രാഹുൽ ​ഗാന്ധി.യഥാർത്ഥ ജനനേതാവ്, ജീവിതകാലം മുഴുവൻ അചഞ്ചലമായ സമർപ്പണത്തോടെ ജനങ്ങളെ സേവിച്ചു.എല്ലാ പദവികളും ജനങ്ങളെ സേവിക്കാൻ വിനിയോ​ഗിച്ചു. കാഴ്ചപ്പാടും അർപ്പണബോധവും കരുതലും ഉള്ള നേതൃത്വത്തിന്‍റെ  സാക്ഷ്യപത്രമാണ് അദ്ദേഹത്തിന്‍റെ  ജീവിതം. ഉമ്മൻ ചാണ്ടിയുടെ ജീവിതം കേരള ചരിത്രത്തിൽ ഒരിക്കലും മായാത്തതെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. അചഞ്ചലമായ അർപ്പണവും നേതൃപാടവവും വഴി ജനനായകനായ നേതാവാണ് ഉമ്മന്‍ചാണ്ടിയെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെ  അനുസ്മരിച്ചു.ജനങ്ങളുടെ ക്ഷേമത്തിനായുള്ള ഉമ്മൻ ചാണ്ടിയുടെ സമർപ്പണം ആഴത്തിൽ സ്മരിക്കപ്പെടും.ഉമ്മൻ ചാണ്ടി എക്കാലവും ആദരിക്കപ്പെടുന്ന…

Read More

‘തെറ്റായ നയങ്ങളുടെ ഭാരം പേറുന്നത് രാജ്യത്തെ സൈനികരും അവരുടെ കുടുംബങ്ങളും’; ദോഡ ഏറ്റുമുട്ടലില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍

ദോഡ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ജവാന്മാർ വീരമൃത്യു വരിച്ചതിന് പിന്നാലെ കേന്ദ്രത്തിനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിജെപിയുടെ തെറ്റായ നയങ്ങളുടെ ഭാരം പേറുന്നത് രാജ്യത്തെ സൈനികരും അവരുടെ കുടുംബങ്ങളുമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജമ്മു കശ്മീരിൽ ഉണ്ടായ ഏറ്റുമുട്ടലിൽ നമ്മുടെ സൈനികർ വീരമൃത്യു വരിച്ചിരിക്കുകയാണെന്ന് പറഞ്ഞ രാഹുൽ സൈനികരുടെ വിയോഗത്തിൽ അനുശോചനം അറിയിക്കുകയും ചെയ്തു. ഒന്നിനുപിന്നാലെ മറ്റൊന്നായി ഭീതിപ്പെടുന്ന സംഭവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത് വേദനാജനകവും ആശങ്കപ്പെടുത്തുന്നതുമാണ്. തുടർച്ചയായ ഭീകരാക്രമണങ്ങൾ ജമ്മു…

Read More

‘രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിക്കുന്നു , മോദി മോസ്കോ സന്ദർശനത്തിന് പോകുന്നു’ ; പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി കോൺഗ്രസ്

മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കോൺഗ്രസ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മൂന്നാതവണയും മണിപ്പൂർ സന്ദർശിക്കുമ്പോൾ മോദി മോസ്‌കോ സന്ദർശിക്കാനൊരുങ്ങുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ‘കലാപം ആരംഭിച്ച മണിപ്പൂരിൽ രാഹുൽ ഗാന്ധി സന്ദർശനം നടത്തുന്നത് മൂന്നാം തവണയാണ്. അപ്പോഴും കലാപ ബാധിത പ്രദേശങ്ങൾ ഒരു തവണപോലും സന്ദർശിക്കാൻ മോദി ഇതുവരെ തയാറായിട്ടില്ല. പ്രതിപക്ഷ നേതാവ് മണിപ്പൂരും അസമും സന്ദർശിക്കുമ്പോൾ നോൺ-ബയോളജിക്കലായ മോദി മോസ്‌കോ സന്ദർശനത്തിലാണ്’. കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. റഷ്യ-ഉക്രെയിൻ യുദ്ധം നിർത്തലാക്കിയെന്ന്…

Read More

രാഹുൽ ഗാന്ധി ഇന്ന് അസമും മണിപ്പൂരും സന്ദർശിക്കും

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് അസമും മണിപ്പൂരും സന്ദർശിക്കും. അസമിലെ പ്രളയബാധിത ജില്ലയായ കാച്ചാറിലാവും ആദ്യം രാഹുൽ ഗാന്ധി എത്തുക. ഇവിടുത്തെ ഫുലെർത്തലിൽ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയവരെ രാഹുൽ ഗാന്ധി കാണും. ഇതിനു ശേഷമാകും രാഹുൽ ഗാന്ധി മണിപ്പൂരിലെത്തുക. അടുത്തിടെ സംഘർഷം നടന്ന മണിപ്പൂരിലെ ജിരിബാമിലെത്തി പലായനം ചെയ്യേണ്ടി വന്നവരോട് രാഹുൽ സംസാരിക്കും. പിന്നീട് ഇംഫാലിൽ എത്തുന്ന രാഹുൽ ഗാന്ധി ചുരാചന്ദ്പൂരിലും മൊയിറാങിലും ദുരിതാശ്വാസ ക്യംപുകൾ സന്ദർശിക്കും. രണ്ട് വിഭാഗങ്ങളിലെയും നേതാക്കളുമായി രാഹുൽ ചർച്ച…

Read More

ഗുജറാത്തിലെ ജനങ്ങളും ബിജെപിക്ക് തിരിച്ചടി നൽകും; രാഹുല്‍ ഗാന്ധി

ലോക്സഭ തെരഞ്ഞെടുപ്പില്‍ അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് ലോക്സഭാ മണ്ഡലത്തില്‍ ബിജെപിയെ പരാജയപ്പെടുത്തിയതുപോലെ ഗുജറാത്തിലും ജനങ്ങള്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തോല്‍വി ഭയന്നാണ് അയോധ്യ ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ നിന്ന് നരേന്ദ്ര മോദി പിന്മാറിയതെന്ന ആരോപണവും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. ഗുജറാത്തില്‍ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ അഹമ്മദാബാദിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.  അയോധ്യ ഉൾപ്പെടുന്ന മണ്ഡലത്തിൽ നിന്ന് മൽസരിക്കാതെ മോദി പിൻമാറിയത് പരാജയഭീതി ഭയന്നെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സർവേ റിപ്പോട്ടിൽ തോൽവി…

Read More