
ജമ്മു-കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് ; സഖ്യ ചർച്ചകൾ സജീവം , രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഇന്ന് കശ്മീരിൽ
പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കശ്മീരിലെത്തും.നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ സഖ്യ ചർച്ചകൾക്കായാണ് നേതാക്കൾ എത്തുന്നത്. നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം നിയമസഭാ തെരഞ്ഞെടുപ്പിലും തുടരുമോ എന്നതാണ് ഏറ്റവും നിർണായകം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും സഖ്യമായാണ് മത്സരിച്ചിരുന്നത്. ഇന്ന് പ്രാദേശിക പാർട്ടികളുമായി സീറ്റ് വിഭജന ചർച്ചകൾ നടക്കും. നാളെയാണ് നാഷണൽ കോൺഫറൻസ് നേതാക്കളുമായുള്ള ചർച്ച. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾക്കാണ് നേതാക്കൾ എത്തുന്നതെന്ന് എ.ഐ.സി.സി ജനറൽ…