ഉരുള്‍പൊട്ടല്‍ ദുരന്തം വയനാടിനെയാകെ ബാധിച്ചെന്ന് തെറ്റിദ്ധാരണ; ടൂറിസം പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ഥിച്ച് രാഹുല്‍ ഗാന്ധി

വയനാട്ടിലെ ടൂറിസം പുനരുജ്ജീവിപ്പിക്കാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. വയനാട് സന്ദര്‍ശിച്ച് വയനാടിന്റെ സൗന്ദര്യം അനുഭവിക്കാനും ടൂറിസം പുനരുജ്ജീവിപ്പിക്കാനും ഉപജീവനമാര്‍ഗം പുനര്‍നിര്‍മിക്കാനും സഹായിക്കണമെന്നാണ് രാഹുല്‍ ഗാന്ധി അഭ്യര്‍ഥിച്ചത്. ഉരുള്‍പൊട്ടല്‍ ദുരന്തം വയനാട്ടിലെ മുണ്ടക്കൈ പ്രദേശത്തെമാത്രമാണ് ബാധിച്ചതെങ്കിലും വയനാടിനെയാകെ ബാധിച്ചെന്ന തെറ്റിദ്ധാരണയ്ക്ക് കാരണമായെന്നും ഇത് വയനാട്ടിലേക്കുള്ള വിനോദസഞ്ചാരത്തില്‍ വലിയ ഇടിവിന് കാരണമായെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ടൂറിസത്തെ ഉപജീവനത്തിനായി ആശ്രയിക്കുന്ന ഒട്ടേറെയാളുകള്‍ വയനാട്ടിലുണ്ട്. വയനാട്ടിലെ ടൂറിസം പുനരുജ്ജീവിപ്പിക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണെന്നും വയനാട് സന്ദര്‍ശിക്കാന്‍…

Read More

‘രാഹുൽ ഗാന്ധിയുടെ നാവരിയുന്നവർക്ക് 11 ലക്ഷം രൂപ നൽകും’; വിവാദ പരാമർശവുമായി ശിവസേന എംഎൽഎ

ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നാവരിയുന്നവർക്ക് 11 ലക്ഷം രൂപ നൽകുമെന്ന് ശിവസേന എംഎൽഎ സഞ്ജയ് ഗെയ്ക്‍വാദ്. സംവരണത്തെ കുറിച്ച് രാഹുൽ ഗാന്ധി അമേരിക്കയിൽ നടത്തിയ പരാമർശത്തിന് എതിരെയാണ് ശിവസേന എംഎൽഎ രംഗത്തെത്തിയത്. ഇന്ത്യയിലെ സംവരണ സമ്പ്രദായം അവസാനിപ്പിക്കുന്നതിനെ കുറിച്ച് വിദേശത്തായിരുന്നപ്പോൾ രാഹുൽ ഗാന്ധി പറഞ്ഞെന്നാണ് ഗെയ്‌ക്‌വാദിന്‍റെ ആരോപണം. ഇത് കോൺഗ്രസിന്‍റെ യഥാർത്ഥ മുഖം തുറന്നുകാട്ടി. സംവരണത്തെ എതിർക്കുന്ന അന്തർലീനമായ മാനസികാവസ്ഥയാണ് ഇത് കാണിക്കുന്നത്. രാഹുൽ ഗാന്ധിയുടെ നാവ് അരിയുന്നവർക്ക് താൻ 11 ലക്ഷം രൂപ…

Read More

രാഹുൽ ഗാന്ധിക്ക് ബി.ജെ.പി നേതാവിന്റെ വധഭീഷണി

യു.എസിലെ സിഖ് സമുദായത്തെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ ബി.ജെ.പിയുടെ വിമർശനത്തിനിരയായ മുതിർന്ന കോൺഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്ക് വധഭീഷണിയുമായി ബി.ജെ.പി നേതാവും മുൻ എം.എൽ.എയുമായ തർവീന്ദർ സിങ് മർവ. ഇന്നലെ ഡൽഹിയിലെ സോണിയാ ഗാന്ധിയുടെ വസതിക്ക് മുന്നിലായിരുന്നു ബി.ജെ.പി നേതാവ് വിവാദ പരാമർശം നടത്തിയത്. ‘രാഹുൽ ഗാന്ധി, നിങ്ങൾ നന്നായി പെരുമാറണം, അല്ലാത്തപക്ഷം, വരും കാലങ്ങളിൽ നിങ്ങളുടെ മുത്തശ്ശിയുടെ അതേ വിധി നിങ്ങൾ നേരിടേണ്ടിവരും’. എന്നായിരുന്നു തർവീന്ദർ പ്രസംഗിച്ചത്. രാഹുലിന്റെ മുത്തശ്ശിയും മുൻ പ്രധാനമന്ത്രിയുമായിരുന്ന…

Read More

‘നീ ഒറ്റക്കല്ലെന്ന് അറിയുക, മുന്നോട്ട് പോകാനുളള ശക്തിയും ധൈര്യവും ഉണ്ടാകട്ടെ’; ശ്രുതിയെ ആശ്വസിപ്പിച്ച് രാഹുൽ ഗാന്ധി

വയനാട് ഉരുൾപ്പൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ടപ്പോൾ ആശ്വാസമായ ഭാവി വരൻ ജെൻസനെയും മരണം കവർന്നപ്പോൾ തനിച്ചായിപ്പോയ ശ്രുതിക്ക് ആശ്വാസം പകർന്ന് പ്രതിപക്ഷ നേതാവും വയനാട് മുൻ എം.പിയുമായിരുന്ന രാഹുൽ ഗാന്ധി. ശ്രുതി ഒറ്റക്കല്ലെന്ന് ഓർമപ്പെടുത്തിയാണ് രാഹുൽ എക്‌സിൽ ആശ്വാസ വാക്കുകൾ കുറിച്ചത്. ”മേപ്പാടി ക്യാമ്പ് സന്ദർശിച്ചപ്പോൾ പ്രിയങ്കയും ഞാനും ശ്രുതിയെ കുറിച്ചും അവളുടെ സഹന ശക്തിയെ കുറിച്ചും മനസിലാക്കിയിരുന്നു. വിനാശകരമായ നഷ്ടത്തിലും ഞങ്ങളോട് പറഞ്ഞതു പോലെ അവർ ധൈര്യം കൈവിടാതെ നിന്നു. ഇന്ന് അവൾ മറ്റൊരു ഹൃദ?യഭേദകമായ ദുരന്തത്തെ…

Read More

‘വിദേശത്ത് ഇന്ത്യാ വിരുദ്ധപരാമർശങ്ങൾ നടത്തുന്നു’; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനെതിരെ അമിത് ഷാ

രാജ്യവിരുദ്ധ പരാമർശങ്ങൾ നടത്തുന്നത് രാഹുൽ ഗാന്ധിയും കോൺഗ്രസും ശീലമാക്കിയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. വിദേശത്തുപോയി ഇന്ത്യാവിരുദ്ധ പരാമർശം നടത്തുന്നു. രാജ്യത്ത് ഭിന്നതയുണ്ടാക്കാനാണ് ശ്രമമെന്നും അമിത് ഷാ ആരോപിച്ചു. യു.എസ്. സന്ദർശനത്തിനിടെ രാഹുൽ ഉയർത്തിയ വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പ്രതികരണം. ജാതി സെൻസസ്, സംവരണം, സിഖ് വിഷയം അടക്കമുള്ളവയിൽ യു.എസ്. സന്ദർശനവേളയിൽ രാഹുൽ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു എക്‌സ് പ്ലാറ്റ് ഫോമിൽ കൂടി ആഭ്യന്തരമന്ത്രി വിമർശനവുമായി രംഗത്തെത്തിയത്. രാഹുൽ ഗാന്ധി രാജ്യവികാരത്തെ മുറിവേൽപ്പിക്കുന്ന തരത്തിലുള്ളതും സുരക്ഷയെ…

Read More

‘ചില സംസ്ഥാനങ്ങൾ മറ്റു സംസ്ഥാനങ്ങളേക്കാൾ താഴ്ന്നതാണെന്ന് ആർഎസ്എസ് കരുതുന്നു’; രാഹുൽ ഗാന്ധി

ആർഎസ്എസിനെയും ബിജെപിയെയും കടന്നാക്രമിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആർഎസ്എസിനും ബിജെപിക്കും ഇന്ത്യയെന്താണെന്ന് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം യുഎസ് സന്ദർശനത്തിനിടെ പറഞ്ഞു. ആർഎസ്എസ് പറയുന്നത് ചില സംസ്ഥാനങ്ങൾ മറ്റു സംസ്ഥാനങ്ങളേക്കാൾ താഴ്ന്നതാണെന്നാണ്. ഇന്ത്യയുടെ ബഹുസ്വരതയെ കുറിച്ച് അറിയാത്തതുകൊണ്ടാണ് ആർഎസ്എസ് അങ്ങനെ പറയുന്നത്. വിർജീനിയയിലെ ഇന്ത്യൻ സമൂഹത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ചില സംസ്ഥാനങ്ങൾ മറ്റു സംസ്ഥാനങ്ങളേക്കാൾ താഴ്ന്നതാണെന്നാണ് ആർഎസ്എസ് പറയുന്നത്. ചില ഭാഷകൾ മറ്റു ഭാഷകളേക്കാൾ താഴ്ന്നതാണെന്നും, ചില മതങ്ങൾ മറ്റു മതങ്ങളേക്കാൾ താഴെയാണെന്നും, ചില സമുദായങ്ങൾ മറ്റു…

Read More

ബിജെപിയേയും മോദിയേയും ആർക്കും ഭയമില്ലാതായി; അത് ജനാധിപത്യത്തെ തിരിച്ചറിഞ്ഞ ജനങ്ങളുടെ നേട്ടം; യു.എസിൽ രാഹുൽ

ഇന്ത്യൻരാഷ്ട്രീയത്തിൽ സ്നേഹം, ബഹുമാനം, വിനയം എന്നിവ ഇല്ലാതായിരിക്കുന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള ആദ്യ യു.എസ്. സന്ദർശനത്തിൽ ഡാലസിലെ ഇന്ത്യൻ അമേരിക്കൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യ എന്നത് ഒറ്റ ആശയം ആണെന്നാണ് ആർ.എസ്.എസ്. വിശ്വസിക്കുന്നത്. എന്നാൽ ഞങ്ങൾ വിശ്വസിക്കുന്നത്, ഇന്ത്യ എന്നത് അനവധി ആശയങ്ങൾ ഉൾച്ചേർന്നതാണ് എന്നാണ്. ജാതി, ഭാഷ, മതം, ആചാരം, ചരിത്രം എന്നിവയ്ക്കുപരിയായി ഒരോ വ്യക്തിക്കും ഇടം നൽകണമെന്നും രാഹുൽ കൂട്ടിച്ചേർത്തു. ലോക്സഭാ തിരഞ്ഞെടുപ്പു ഫലം പുറത്തെത്തി…

Read More

ജമ്മു കശ്മീരിൽ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് രാഹുൽ ഗാന്ധി

ജമ്മു കശ്മീരിൽ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇൻഡ്യ സഖ്യത്തി​ന്‍റെ പങ്കാളിത്തത്തോടെ ത​ന്‍റെ പാർട്ടി കേന്ദ്രഭരണ പ്രദേശത്തി​ന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് അദ്ദേഹം ജനങ്ങൾക്ക് ഉറപ്പ് നൽകുകയും തെരഞ്ഞെടു​​പ്പോടെ ഇവിടെ ത​ന്‍റെ പാർട്ടിയുടെ സഖ്യ സർക്കാർ രൂപീകരിക്കാൻ പോകുകയാണെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ആദ്യഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന റംബാൻ ജില്ലയിലെ ബനിഹാൽ നിയമസഭാ മണ്ഡലത്തി​ന്‍റെ ഭാഗമായ സംഗൽദാനിൽ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. നിയമസഭാ തിരഞ്ഞെടുപ്പ്…

Read More

രാഹുല്‍ ഗാന്ധി ഒരു മാസത്തെ ശമ്പളം കെ.പി.സി.സി വയനാട് പുനരധിവാസ ഫണ്ടിലേക്ക് സംഭാവന നല്‍കി

 വയനാട് ഉരുള്‍പൊട്ടല്‍ ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെ.പി.സി.സിയുടെ ധനസമാഹരണ യജ്ഞത്തിലേക്ക് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എം.പി ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കി. 2,30,000 രൂപയാണ് സംഭാവന നല്‍കിയതെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം. ലിജു അറിയിച്ചു. വീടും ജീവനോപാധിയും നഷ്ടപ്പെട്ട വയനാട് ജനതയെ അതിജീവനത്തിലേക്ക് മടക്കി കൊണ്ടു വരുന്നതിന് ദുരന്തസ്ഥലം സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 100 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രഖ്യാപനം കെ.പി.സി.സി ഏറ്റെടുത്ത് കൊണ്ട്…

Read More

‘പ്രധാനമന്ത്രിയെ ഭരണഘടനയിൽ ശ്രദ്ധ ചെലുത്താൻ കോൺഗ്രസ് പ്രവർത്തകർ പ്രേരിപ്പിച്ചു’; രാഹുൽ ഗാന്ധി

കോൺഗ്രസ് പ്രവർത്തകർ പ്രധാനമന്ത്രിയെ മാനസികമായി തകർത്തുവെന്നും അദ്ദേഹത്തിൻറെ ആത്മവിശ്വാസം ഇല്ലാതായെന്നും രാഹുൽ ഗാന്ധി. വ്യാഴാഴ്ച ജമ്മുവിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും പ്രധാനമന്ത്രി മോദിയുടെ ശരീരഭാഷ മാറിയെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയെ ഭരണഘടനയിൽ ശ്രദ്ധ ചെലുത്താൻ കോൺഗ്രസ് പ്രവർത്തകർ പ്രേരിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയെ താൻ ദിവസവും പാർലമെന്റിൽ കാണാറുണ്ടെന്നും ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആത്മവിശ്വാസം കോൺഗ്രസ് പ്രവർത്തകർ തകർത്തുവെന്നും രാഹുൽ പറഞ്ഞു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം കടക്കാനായില്ലെന്ന്…

Read More