മഹാരാഷ്ട്രയിൽ അവലോകനയോഗം വിളിച്ച് രാഹുൽ ഗാന്ധി

ഹരിയാനയിലെ അപ്രതീക്ഷ തോൽവിക്ക് പിന്നാലെ രാഹുൽ ഗാന്ധി മഹാരാഷ്ട്രയിൽ അവലോകനയോഗം വിളിച്ചു. മഹാരാഷ്ട്ര പിസിസി അധ്യക്ഷൻ നാനാ പട്ടോലെ, വിജയ് വഡേട്ടിവാർ, പൃഥ്വിരാജ് ചവാൻ, ബാലാസാഹെബ് തോറാത്ത്, വർഷ ഗെയ്ക്‌വാദ്, രമേശ് ചെന്നിത്തല എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഹരിയാനയിൽ വിജയമുറപ്പിച്ച കോൺഗ്രസിന് അപ്രതീക്ഷിത തോൽവി വലിയ തിരിച്ചടിയായിരുന്നു. 10 വർഷത്തെ ഭരണവിരുദ്ധ വികാരം നേട്ടമാവുമെന്ന് കരുതിയ കോൺഗ്രസിന് ആസൂത്രണത്തിലെ പിഴവാണ് തിരിച്ചടിയായത്. 90 അംഗ സഭയിൽ 48 സീറ്റ് നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. കോൺഗ്രസ്…

Read More

ട്രെയിൻ അപകടങ്ങൾ ആവർത്തിച്ചിട്ടും സർക്കാർ പഠിക്കുന്നില്ല; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

ചെന്നൈ ട്രെയിൻ അപകടത്തില്‍ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ട്രെയിൻ അപകടങ്ങൾ ആവർത്തിച്ചിട്ടും സർക്കാർ പാഠം പഠിക്കുന്നില്ല. സർക്കാർ ഉണർന്നു പ്രവർത്തിക്കാൻ ഇനി എത്ര ജീവൻ പൊലിയേണ്ടി വരുമെന്നും രാഹുൽ കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച വൈകിട്ടാണ് തമിഴ്‌നാട്ടിലെ കവരൈപ്പേട്ട റെയിൽവേ സ്റ്റേഷനിൽ മൈസൂരു-ദർഭംഗ ബാഗ്മതി എക്‌സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ 13 കോച്ചുകള്‍ പാളം തെറ്റുകയും രണ്ട് കോച്ചുകള്‍ക്ക് തീപിടിക്കുകയും ചെയ്തിരുന്നു. അപകടത്തില്‍ 19 പേര്‍ക്കാണ് പരിക്കേറ്റത്. പാസഞ്ചർ ട്രെയിനിലുണ്ടായിരുന്നവരാണ് പരിക്കേറ്റവരിലേറെയും. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. മുന്നൂറോളം…

Read More

ഹരിയാണയിൽ പാർട്ടിയേക്കാൾ സ്വന്തം മുന്നേറ്റത്തിനാണ് പ്രാദേശിക നേതാക്കൾക്ക് താൽപര്യം; പാർട്ടിയെക്കുറിച്ച് ചിന്തിച്ചില്ലെന്ന് രാഹുൽ ഗാന്ധി

ഹരിയാണയിൽ കോൺഗ്രസിന് ജയിക്കാവുന്ന തിരഞ്ഞെടുപ്പായിരുന്നെന്നും പാർട്ടിയേക്കാൾ സ്വന്തം മുന്നേറ്റത്തിനാണ് പ്രാദേശിക നേതാക്കൾക്ക് താൽപര്യമെന്നും കുറ്റപ്പെടുത്തി രാഹുൽ ഗാന്ധി. നേതാക്കൾ പാർട്ടിയെക്കുറിച്ച് ചിന്തിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു. തുടർന്ന് അദ്ദേഹം യോഗത്തിൽ നിന്ന് ഇറങ്ങിപോയതായും കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ്18 റിപ്പോർട്ട് ചെയ്തു. വോട്ടെണ്ണലിന്റെ കാര്യത്തിൽ എന്ത് പിഴവ് സംഭവിച്ചുവെന്നതിനെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് വേണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചതായാണ് വിവരം. ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയത്തിൽ രാഹുൽ ഗാന്ധി രോഷാകുലനായതായി നേരത്തേ റിപ്പോർട്ട് വന്നിരുന്നു. തോൽവിയെ തുടർന്ന് ചേർന്ന അവലോകന…

Read More

തോൽവിക്ക് കാരണം നേതാക്കളുടെ ചേരിപ്പോര്’; ഹരിയാന അവലോകന യോഗത്തില്‍ ക്ഷോഭിച്ച് രാഹുല്‍​ഗാന്ധി

നിയമസഭ തെരഞ്ഞെടുപ്പ് തോൽവിയിൽ ഹരിയാനയിലെ കോൺ​ഗ്രസ് നേതാക്കളെ വിമർശിച്ച് രാഹുൽ​ഗാന്ധി. തോൽവി വിലയിരുത്താനായി മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേർന്ന യോഗത്തിലാണ് സംസ്ഥാനത്തെ നേതാക്കളെ രാഹുൽ വിമർശിച്ചത്. നേതാക്കൾ അവരുടെ താൽപ്പര്യത്തിന് ആദ്യ പരിഗണന നൽകി. പാർട്ടി താൽപര്യം രണ്ടാമതായി മാറി. പരസ്പരം പോരടിക്കുന്നതിലാണ് അവര്‍ ശ്രദ്ധിച്ചത്. പാര്‍ട്ടിയെക്കുറിച്ച് ആരും ചിന്തിച്ചില്ലെന്നും രാഹുൽ​ഗാന്ധി കുറ്റപ്പെടുത്തി. ഇലക്ട്രോണിക് വോട്ടിങ് മെഷീനും (ഇവിഎം) തെരഞ്ഞെടുപ്പ് കമ്മിഷനുമാണ് പരാജയത്തിന്റെ കാരണം പറയേണ്ടതെന്നായിരുന്നു രാഹുലിന്റെ ആദ്യത്തെ പരാമർശം. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടക്കാനുള്ള…

Read More

ഹരിയാനയിലെ പരാജയം; നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട പരാജയത്തെ കുറിച്ച് വിലയിരുത്താൻ വിളിച്ചു ചേർത്ത യോഗത്തിൽ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിൽ നേതാക്കളുടെ താൽപര്യം ഒന്നാമതും പാർട്ടി താൽപര്യം രണ്ടാമതായെന്നും രാഹുൽ ​ഗാന്ധി കുറ്റപ്പെടുത്തി. 2014നു ശേഷം ഹരിയാനയിൽ കോൺഗ്രസിന്റെ മൂന്നാമത്തെ തോൽവിയാണെന്ന് രാഹുൽ നേതാക്കളെ ഓർമപ്പെടുത്തി. യോഗത്തിനു ശേഷം പതിവിനു വിപരീതമായി രാഹുൽ കോൺഗ്രസ് ആസ്ഥാനത്തെത്തി പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അതേസമയം തോൽവിയുടെ കാരണം കണ്ടെത്താൻ വസ്തുതാന്വേഷണ സമിതിയെ നിയോഗിക്കാൻ കോൺഗ്രസ്…

Read More

രാഹുൽ ഗാന്ധിയ്ക്ക് ഒരു കിലോ ജിലേബി ഓർഡർ ചെയ്ത് ബിജെപി

 ഹരിയാനയിലെ മിന്നും വിജയത്തിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി. ഒരു കിലോ ജിലേബി രാഹുൽ ​ഗാന്ധിയുടെ വസതിയിലേയ്ക്ക് ഓർഡർ ചെയ്താണ് ബിജെപി ഹരിയാനയിലെ വിജയം ആഘോഷമാക്കിയത്. പക്ഷേ, ഓർഡ‍ർ ചെയ്ത ജിലേബി ക്യാഷ് ഓൺ ഡെലിവറി ആണെന്ന് മാത്രം. അക്ബർ റോഡിലുള്ള രാഹുൽ ഗാന്ധിയുടെ വസതിയിലേയ്ക്ക് കൊണാട്ട് പ്ലേസിലെ ബികാനെർവാലയിൽ നിന്നാണ് ജിലേബി ഓർഡർ ചെയ്തത്.  സ്വി​​ഗ്​ഗിയിൽ നൽകിയ ഓർഡറിൻ്റെ സ്ക്രീൻഷോട്ട് ഹരിയാന ബിജെപി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഹരിയാനയിലെ എല്ലാ ബിജെപി…

Read More

ഹരിയാനയിലെ തോൽവി അപ്രതീക്ഷിതമെന്ന് രാഹുൽ ഗാന്ധി; അട്ടിമറി സംശയിക്കുന്നു, പാർട്ടി പരിശോധിക്കും

ഹരിയാനയിലെ തോൽവി അപ്രതീക്ഷിതമെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. തോൽവിയെക്കുറിച്ച് പാർട്ടി പരിശോധിക്കും. ഹരിയാന തെരഞ്ഞെടുപ്പ് ഫലത്തിൽ അട്ടിമറി സംശയിക്കുന്നു. നിരവധി മണ്ഡലങ്ങളിൽ നിന്നും പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ പരാതികളെല്ലാം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ഹരിയാന, ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം രാഹുൽഗാന്ധി നടത്തുന്ന ആദ്യ പ്രതികരണമാണിത്. ജമ്മു കശ്മീരിൽ ഇന്ത്യ സഖ്യം നേടിയത് ഇന്ത്യയുടെ ഭരണഘടനയുടെ വിജയമാണ്, ജനാധിപത്യ ആത്മാഭിമാനത്തിന്റെ വിജയമാണ്. വിജയത്തിൽ ജമ്മു കശ്മീരിലെ ജനങ്ങൾക്ക് ഹൃദയംഗമമായ…

Read More

മഹാരാഷ്ട്രയിലെ ദലിത് കുടുംബത്തോടൊപ്പം സമയം ചിലവിട്ട് രാഹുൽ ഗാന്ധി; ‘ഹർഭര്യാഞ്ചി ഭജി’ പാകംചെയ്ത് കഴിച്ചു

മഹാരാഷ്ട്രയിൽ നടത്തിയ സന്ദർശനത്തിനിടെ കോലാപൂരിലെ ദലിത് കുടുംബത്തോടൊപ്പം സമയം ചിലവിട്ട് രാഹുൽ ഗാന്ധി. അജയ് തുകാറാം സനദെ-അഞ്ജന ദമ്പതികളുടെ വീട്ടിലാണ് രാഹുലെത്തിയത്. വീട്ടിലെത്തിയ രാഹുൽ ഗാന്ധിക്ക് ദമ്പതികൾ ഭക്ഷണം നൽകുകയും രാഹുൽ ഗാന്ധി അവരോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കുകയുമായിരുന്നു. ഭക്ഷണ രീതിയെ കുറിച്ച് ചോദിച്ചറിഞ്ഞ രാഹുൽ അവരുടെ പ്രത്യേക വിഭവമായ ഹർഭര്യാഞ്ചി ഭജി ഉണ്ടാക്കുന്നതിലും സഹായിച്ചു. ഇതിന്റെ വിഡിയോ രാഹുൽ തന്നെയാണ് എക്‌സിൽ പങ്കുവച്ചത്. പാചകത്തിനിടെ ദലിത് വിഭാഗം നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും രാഹുൽ ഗാന്ധി ചോദിച്ചറിഞ്ഞു. തങ്ങൾ…

Read More

ഒരു വിവാഹം നടത്തണമെങ്കിൽ കർഷകർ കടത്തിൽ മുങ്ങണം, അംബാനി ചെലവാക്കിയത് ജനങ്ങളുടെ പണം; രാഹുൽ ഗാന്ധി

വ്യവസായി മുകേഷ് അംബാനിയുടെ മകന്റെ ആഡംബര വിവാഹത്തിനെതിരെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മുകേഷ് അംബാനി ആയിരക്കണക്കിന് കോടി രൂപയാണ് മകന്റെ വിവാഹത്തിന് ചെലവാക്കിയതെന്ന് രാഹുൽ പറഞ്ഞു. ബിജെപി ഭരണഘടനയെ അട്ടിമറിക്കുകയാണെന്നും രാജ്യത്തെ വിരലിലെണ്ണാവുന്ന ശതകോടീശ്വരന്മാർക്ക് വേണ്ടിയാണ് ബിജെപി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഹരിയാനയിലെ സോനിപത്തിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു രാഹുലിന്റെ വിമർശനം. മകന്റെ വിവാഹത്തിന് വേണ്ടി മുകേഷ് അംബാനി ചെലവഴിച്ച ആയിരക്കണക്കിന് കോടി രൂപ രാജ്യത്തെ ജനങ്ങളുടെ പണമാണെന്ന് രാഹുൽ പറഞ്ഞു….

Read More

മോദിജിയുടെ ‘കുത്തക മോഡൽ’ തൊഴിലവസരങ്ങൾ ഇല്ലാതാക്കി; ഇന്ത്യ ഇതിലും മികച്ചത് അർഹിക്കുന്നുണ്ടെന്ന് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് എതിരെ രൂക്ഷവിമ‍ർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. പ്രധാനമന്ത്രിയുടെ ‘കുത്തക മാതൃക’ രാജ്യത്തെ തൊഴിലവസരങ്ങൾ ഇല്ലാതാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. ജിഎസ്‌ടി ലഘൂകരിക്കണമെന്നും അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി ചെറുകിട ബിസിനസുകൾക്ക് ബാങ്കിംഗ് സംവിധാനം തുറന്നുകൊടുക്കണമെന്നും രാഹുൽ ​ഗാന്ധി ജമ്മു കശ്മീരിൽ ആവശ്യപ്പെട്ടു.  ജമ്മു കശ്മീരിൽ നിന്നുള്ള ഒരു യുവ സ്റ്റാർട്ടപ്പ് ഉടമയുടെ കണ്ണിലെ നിരാശ ഇന്ത്യയിലെ ഒട്ടുമിക്ക സംരംഭകരുടെയും ചെറുകിട-ബിസിനസ് ഉടമകളുടെയും കഷ്ടതകളെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് രാഹുൽ പറഞ്ഞു. മോശം ജിഎസ്ടി, നോട്ട് നിരോധനം…

Read More