
ഭാരത് ജോഡോ യാത്ര തടയാനാവില്ലെന്ന് രാഹുൽ; ബഹിഷ്‌കരണാഹ്വാനവുമായി ബിജെപി
ഭാരത് ജോഡോ യാത്രയെ ആർക്കും തടയാനാവില്ലെന്ന് രാഹുൽ ഗാന്ധി. യാത്ര ബഹിഷ്‌ക്കരണമെന്ന് ബിജെപി ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. യാത്ര പരാജയപ്പെടുമെന്ന് ബിജെപിയും ആർ എസ് എസും പരിഹസിച്ചിരുന്നു. ഇതിനിടെ പഞ്ചാബിലും വലിയ പിന്തുണയാണ് കാണുന്നതെന്നും രാഹുൽ പറഞ്ഞു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പഞ്ചാബിൽ പര്യടനം തുടരുകയാണ്. ജോഡോ യാത്രയിൽ പങ്കെടുക്കരുതെന്നാണ് ബിജെപി പൊതുജനങ്ങളോടാവശ്യപ്പെട്ടിരിക്കുന്നത്. സിഖ് സമുദായത്തെ കോൺഗ്രസ് വഞ്ചിച്ചുവെന്നാരോപിച്ചാണ് ബിജെപി ബഹിഷ്‌ക്കരണാഹ്വാനം നടത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ സുവർണ്ണ ക്ഷേത്ര സന്ദർശനത്തിനെതിരെ…