രാഹുൽ മാത്രമല്ല വിദേശമണ്ണിൽ നിന്നു കൊണ്ട് സ്വന്തം രാജ്യത്തെ മുൻസർക്കാരുകളെ മോദിയും വിമർശിച്ചിട്ടുണ്ട്

2017 ൽ യുഎസിലെ പ്രവാസി ഇന്ത്യാക്കാരെ അഭിസംബോധന ചെയ്യുന്ന വേളയിൽ ആണ് ഇന്ത്യയിലെ മുൻസർക്കാരുകളെയെല്ലാം മോദി നിശിതമായി വിമർശിച്ചത്. മുൻസർക്കാരുകളെയെല്ലാം ജനം വോട്ട് ചെയ്തു പുറത്താക്കിയത് വ്യാപക അഴിമതിയുടെ പേരിലായിരുന്നു എന്നായിരുന്നു വിദേശമണ്ണിൽ നിന്ന് മോദി പ്രസംഗിച്ചത്. എന്നാൽ മുൻ സർക്കാരുകൾ എന്നു പറയുന്നതിൽ ബിജെപിയുടെ സമ്മുന്നത നേതാവായിരുന്ന അടൽബിഹാരി വാജ്‌പേയി നേതൃത്വം നൽകിയിരുന്ന സർക്കാരുകളും ഉണ്ടെന്നത് മോദി സൗകര്യപൂർവം മറന്നു. എന്നു തന്നെയല്ല വിദേശമണ്ണിൽ നിന്നു കൊണ്ട് സ്വന്തം രാജ്യത്തെ മുൻസർക്കാരുകളെ മയമില്ലാതെ വിമർശിക്കുന്നതിൽ മോദി…

Read More

‘സ്ത്രീകൾ ലൈംഗികാതിക്രമത്തിന് ഇരയാകുന്നു’; രാഹുലിന്റെ പരാമർശം, ഡൽഹി പൊലീസിന്റെ നോട്ടിസ്

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് ഡൽഹി പൊലീസിന്റെ നോട്ടിസ്. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ നടത്തിയ പരാമർശം ചൂണ്ടിക്കാട്ടിയാണ് നോട്ടിസ്. ‘സ്ത്രീകൾ ഇപ്പോഴും ലൈംഗികാതിക്രമത്തിന് ഇരയാകുന്നു’ എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ലൈംഗിക പീഡന പരാതിയുമായി അദ്ദേഹത്തെ സമീപിച്ച സ്ത്രീകളുടെ വിശദാംശങ്ങൾ നൽകാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. ശ്രീനഗറിൽ ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് ‘സ്ത്രീകൾ ഇപ്പോഴും ലൈംഗികാതിക്രമത്തിന് ഇരയാകുന്നതായി താൻ കേട്ടിട്ടുണ്ടെന്ന്’ രാഹുൽ ഗാന്ധി പറഞ്ഞത്. ഈ ഇരകളുടെ വിശദാംശങ്ങൾ നൽകാൻ പൊലീസ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർക്ക്…

Read More

രാഹുൽ ​ഗാന്ധി സഭയിലെത്തി മാപ്പ് പറയണമെന്ന് സർക്കാർ; രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് കേന്ദ്രമന്ത്രി

ലണ്ടനിലെ പ്രസ്താവന ചൂണ്ടിക്കാട്ടി രാഹുൽ ​ഗാന്ധി സഭയിലെത്തി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് സർക്കാർ. പ്രധാനമന്ത്രി ഈ വിഷയം മന്ത്രിമാരുമായി ചർച്ച ചെയ്തതിനു ശേഷമാണ് നോട്ടീസ് അയച്ചത്. പ്രധാനമന്ത്രിയെയും ഇന്ത്യയെയും രാഹുൽ ഗാന്ധി അപമാനിച്ചെന്നും, ഇതിനെതിരെ നടപടി എടുക്കണമെന്നും രാജ് നാഥ് സിം​​ഗും ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസും രാഹുലും രാജ്യത്തോട് മാപ്പ് പറയണമെന്നും രാഹുലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗും പ്രതികരിച്ചു.  ബ്രിട്ടണില്‍ നടത്തിയ പ്രഭാഷണ പരമ്പരകളിലായിരുന്നു രാഹുല്‍ ഗാന്ധി ബിജെപിക്കെതിരെ തുറന്നടിച്ചത്. രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങള്‍ ഫാസിസ്റ്റ് സംഘടനയായ…

Read More

വയനാട്ടുകാർ എന്നെ കാണുന്നത് ഒരു കുടുംബാംഗമായി, അമ്മയെയും ഇവിടേക്ക് കൊണ്ടുവരും; രാഹുൽ

വയനാട്ടുകാർ തന്നെ ഒരു രാഷ്ട്രീയനേതാവായല്ല ഒരു കുടുംബാംഗമെന്നനിലയിലാണ് കാണുന്നതെന്ന് രാഹുൽഗാന്ധി എം.പി. തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നതിനെക്കാൾ വില നൽകുന്നത് ആ പരിഗണനയ്ക്കാണ്. ഭാരത് ജോഡോ യാത്രകഴിഞ്ഞ് വയനാട്ടിലേക്കു വരുമ്പോൾ വീട്ടിലേക്ക് പോരുന്നതുപോലെയാണ് അനുഭവപ്പെട്ടത്. അമ്മ സോണിയാഗാന്ധിയെക്കൂടി ഇവിടേക്ക് കൊണ്ടുവരുമെന്നും രാഹുൽഗാന്ധി പറഞ്ഞു. 25 വീടുകൾ ജില്ലയിൽ കോൺഗ്രസ് നിർമിച്ചുനൽകി. വീടുനിർമാണത്തിൽ തനിക്കും പങ്കാളിയാവാൻ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മീനങ്ങാടിയിലെ സ്റ്റേഡിയത്തിൽ ഒരുക്കിയ ചടങ്ങിന് ജില്ലയുടെ വിവിധഭാഗങ്ങളിൽനിന്നായി നൂറുകണക്കിനുപേരാണ് എത്തിയത്.

Read More

ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുൽ വയനാട്ടിൽ ; ഔദ്യോഗിക യോഗങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുൽ ഗാന്ധി എം.പി വയനാട്ടിലെത്തി. കരിപ്പൂരിൽ വിമാനമിറങ്ങിയ രാഹുൽ ഇന്നലെ രാത്രിയാണ് കൽപ്പറ്റയിലെത്തിയത്.രാഹുൽ ഗാന്ധിയെ നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. രാവിലെ കൽപ്പറ്റ മണിയങ്കോട് കൈതാങ്ങ് പദ്ധതിയിൽ നിർമ്മിച്ച വീട് സന്ദർശിക്കുന്നതോടെയാണ് വയനാട്ടിലെ പരിപാടികൾ തുടങ്ങുന്നത്. ശേഷം കളക്ട്രേറ്റിൽ നടക്കുന്ന വിവിധ യോഗങ്ങളിൽ പങ്കെടുക്കും.  കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ പുതുശ്ശേരി തോമസിന്റെ വീടും രാഹുൽ ഗാന്ധി സന്ദർശിക്കും. വൈകിട്ട് മീനങ്ങാടി സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും. കോൺഗ്രസിന്റെ ‘കൈത്താങ്ങ് ‘…

Read More

‘അദാനി മോദിയുടെ വിധേയൻ’; പ്രധാനമന്ത്രിയെ വിമർശിച്ച് രാഹുൽ ഗാന്ധി

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ അദാനി വിഷയം ഉന്നയിച്ച് കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമർശിച്ച് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്ര വിജയകരമെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. ഇന്ത്യയൊട്ടാകെയുള്ള ജനങ്ങൾക്ക് പറയാനുള്ളത് കേട്ടു. തൊഴിലില്ലായ്മ, വിലക്കയറ്റം അങ്ങനെ നിരവധി പ്രശ്‌നങ്ങൾ ജനങ്ങൾ പങ്കുവച്ചു. കർഷകർ അവരുടെ പ്രശ്‌നങ്ങൾ പറഞ്ഞു. ഉത്പന്നങ്ങൾക്ക് വിലയില്ലെന്ന പരാതി കേട്ടു. ആദിവാസികൾ അടക്കമുള്ളവർ അവരുടെ പ്രശ്‌നങ്ങൾ പറഞ്ഞു. അഗ്‌നി വീറുകൾക്ക് പറയാനുള്ളതും കേട്ടു. പദ്ധതിയിൽ പെൻഷൻ ഇല്ലാത്തതിലെ  ആശങ്ക…

Read More

കശ്മീരിലൂടെ പദയാത്ര നടത്താൻ ഒരു ബിജെപി നേതാവിനും സാധിക്കില്ല; രാഹുൽ ഗാന്ധി

പൂർത്തിയാക്കാൻ സാധിക്കുമോ എന്ന് ഉറപ്പില്ലാതെയാണ് ഭാരത് ജോഡോ യാത്രയ്ക്ക് വേണ്ടി താൻ ഇറങ്ങി പുറപ്പെട്ടതെന്ന് രാഹുൽ ഗാന്ധി.  യാത്രയിൽ വലിയ സുരക്ഷാ പ്രശ്‌നങ്ങളുണ്ടായേക്കും എന്ന മുന്നറിയിപ്പും പലരിൽ നിന്നുമുണ്ടായി. പ്രതികൂല കാലാവസ്ഥയടക്കം പല പ്രശ്‌നങ്ങളും നേരിടേണ്ടി വന്നെങ്കിലും പ്രവർത്തകരുടേയും ജനങ്ങളുടേയും സ്‌നേഹവും പിന്തുണയുമായി ഭാരത് ജോഡോ യാത്ര പൂർത്തീകരിക്കാൻ തുണയായതെന്നും രാഹുൽ പറഞ്ഞു. ശ്രീനഗറിൽ ഭാരത് ജോഡോ യാത്രയുടെ സമാപനചടങ്ങിൽ സംസാരിക്കുകയായിരുന്നു രാഹുൽ.  ‘ഇന്ത്യ മുഴുവൻ സഞ്ചരിച്ച് പദയാത്ര നടത്തുക എന്നത് ഒരു പ്രശ്‌നമായി ഒരിക്കലും തോന്നിയിരുന്നില്ല….

Read More

ഭാരത് ജോഡോ യാത്രയെ അട്ടിമറിക്കാൻ ഗൂഡനീക്കമെന്ന് കെപിസിസി പ്രസിഡന്‍റ്

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ അട്ടിമറിക്കാനുള്ള ബിജെപി ഗൂഡനീക്കത്തിന്‍റെ ഭാഗമായാണ് സുരക്ഷ പിന്‍വലിച്ചതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി ആരോപിച്ചു. അതേസമയം രാഹുല്‍ ഗാന്ധിക്കും ഭാരത് ജോഡോ യാത്രക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പൊതുസമ്മേളനവും സര്‍വ്വമത പ്രാര്‍ത്ഥനയും സംഘടിപ്പിക്കുമെന്ന് സുധാകരന്‍ പറഞ്ഞു. ജനുവരി 28 നാണ് സംസ്ഥാനത്തുടനീളം മണ്ഡലം തലത്തില്‍ വൈകുന്നേരം 4 ന് പൊതുസമ്മേളനവും സര്‍വ്വമത പ്രാര്‍ത്ഥനയും സംഘടിപ്പിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ജീവന്‍ വെച്ചാണ് ബിജെപിയും കേന്ദ്ര സര്‍ക്കാരും രാഷ്ട്രീയം കളിക്കുന്നതെന്നു പറഞ്ഞ…

Read More

അധികാരത്തിലെത്തിയാല്‍ ജമ്മുകശ്മീരിന്‍റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് രാഹുല്‍ ഗാന്ധി

അധികാരത്തിലെത്തിയാല്‍ ജമ്മുകശ്മീരിന്‍റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധി. ജമ്മുകശ്മീര്‍ നിലവിൽ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് സംസ്ഥാന പദവിയാണെന്നും കേന്ദ്രത്തിൽ അധികാരത്തിലേറിയാൽ പുനസ്ഥാപിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജമ്മുകശ്മീരിൽ ഭാരത് ജോഡോ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ അനുഭവപ്പെടുന്നത് ജമ്മു കശ്മീരിലാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മോദി സർക്കാർ ജമ്മു കശ്മീരിന് പ്രത്യേക പരിരക്ഷ ലഭിക്കുന്ന സംസ്ഥാന പദവി എടുത്ത് കളഞ്ഞതോടെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽ ജമ്മു കശ്മീരിന്റെ…

Read More

‘രാഹുൽ ​സമർഥൻ; ‘പപ്പു’വെന്നു വിളിക്കുന്നത് നിർഭാഗ്യകരമെന്ന് രഘുറാം രാജൻ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ‘പപ്പു’ എന്നു പരിഹസിക്കുന്നത് നിർഭാഗ്യകരമെന്ന് ആർബിഐ മുൻ ഗവർണർ രഘുറാം രാജൻ. രാഹുൽ ഗാന്ധി സമർഥനായ വ്യക്തിയാണെന്ന് അദ്ദേഹം പറഞ്ഞു. ദാവോസിൽ ലോക സാമ്പത്തിക ഫോറം ഉച്ചകോടിക്കിടെ ദേശീയ മാധ്യമത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ”രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട ‘പപ്പു’ പ്രതിഛായ നിർഭാഗ്യകരമെന്നാണ് ഞാൻ കരുതുന്നത്. ഒരു ദശാബ്ദത്തോളം അദ്ദേഹവുമായി പലതരത്തിൽ ഇടപെടാൻ സാധിച്ചിട്ടുണ്ട്. അപ്പോഴൊന്നും അദ്ദേഹം ‘പപ്പു’ ആണെന്നു തോന്നിയിട്ടില്ല. സമർഥനും ചെറുപ്പക്കാരനും ശ്രദ്ധാലുവുമായ വ്യക്തിയാണ് അദ്ദേഹം. രാഹുൽ നയിക്കുന്ന ഭാരത്…

Read More