അപകീർത്തിക്കേസ്; രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിച്ചു

അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധി നൽകിയ അപ്പീലില്‍ സൂറത്ത് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. രാഹുല്‍ ഗാന്ധി നേരിട്ടെത്തിയാണ് കേസില്‍ അപ്പീല്‍ നൽകിയത്. ഏപ്രില്‍ 13 വരെയാണ് നിലവില്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. അതേസമയം ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ കോടതി വീണ്ടും വാദം കേള്‍ക്കും.  മെയ് മൂന്നിന് കേസ് വീണ്ടും പരിഗണിക്കും. കര്‍ണാടകയിലെ കോലാറില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിയില്‍ വെച്ച് രാഹുൽ നടത്തിയ പ്രസംഗമാണ് ശിക്ഷയ്ക്കിടയാക്കിയത്. മോദി പേരുകാരെ അപകീര്‍ത്തിപ്പെടുത്തി എന്ന കുറ്റത്തിനാണ് രാഹുലിന് സൂറത്ത് മജിസ്‌ട്രേട്ട് കോടതി…

Read More

അപകീർത്തി കേസ് വിധി; രാഹുൽ ഇന്ന് അപ്പീൽ നൽകും, നേരിട്ട് ഹാജരാകും

അപകീർത്തി കേസിലെ ശിക്ഷാവിധിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് സൂറത്ത് സെഷൻസ് കോടതിയിൽ അപ്പീൽ നൽകും. കോടതിയിൽ രാഹുൽ നേരിട്ട് ഹാജരാകും. 3 സംസ്ഥാന മുഖ്യമന്ത്രിമാരോടും മുതിർന്ന നേതാക്കളോടും രാഹുലിനൊപ്പം പോകാൻ പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. മോദി പേരുകാരെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുലിന് സൂറത്ത് മജിസ്‌ട്രേട്ട് കോടതി 2 വർഷം തടവുശിക്ഷ വിധിച്ചിരുന്നു. കോടതി വിധി വന്ന് 12-ാം ദിവസമാണ് അപ്പീൽ നൽകുന്നത്. കോടതി വിധിയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ ലോക്‌സഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കുകയും ചെയ്തു. അപ്പീൽ നൽകാതെ ജയിലിൽ…

Read More

രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം;  ഏപ്രില്‍ 5ന് യുഡിഎഫ് രാജ്ഭവന്‍ സത്യഗ്രഹം

രാഹുല്‍ ഗാന്ധിയുടെ  ലോകസഭാംഗത്വത്തിന്  അയോഗ്യത കല്‍പ്പിച്ച ജനാധിപത്യ ധ്വംസനത്തിനും  പൊതുസമ്പത്ത് അദാനിക്ക് കൊള്ളയടിക്കാന്‍ വിട്ടുകൊടുക്കുന്ന ബിജെപി സര്‍ക്കാരിന്‍റെ  അഴിമതിയിലും പ്രതിഷേധിച്ചും ഫാസിസ്റ്റ് വിരുദ്ധപോരാട്ടം നടത്തുന്ന രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും  യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എമാരും നേതാക്കളും ഏപ്രില്‍ 5 ന് രാജ്ഭവന് മുന്നില്‍  പ്രതിഷേധ സത്യഗ്രഹം നടത്തുമെന്നും എംഎം ഹസ്സന്‍ അറിയിച്ചു. പ്രതിഷേധ സത്യഗ്രഹം രാജ്ഭവന് മുന്നില്‍ രാവിലെ 10 ന് എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ്…

Read More

‘മോദി’ പരാമർശം: രാഹുൽ തിങ്കളാഴ്ച അപ്പീൽ നൽകും

‘മോദി’ പരാമർശത്തിൽ ജയിൽശിക്ഷ വിധിച്ചതിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തിങ്കളാഴ്ച അപ്പീൽ നൽകും. ഗുജറാത്തിലെ സൂറത്ത് സെഷൻസ് കോടതിയിലാണ് അപ്പീൽ നൽകുക. രാഹുൽ നേരിട്ട് കോടതിയിൽ ഹാജരായേക്കും. കോടതിവിധിയെ തുടർന്നുണ്ടായ അയോഗ്യതയുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷ ഐക്യം ശക്തിപ്പെട്ടതിനു പിന്നാലെയാണു നിയമനടപടിയുമായി കോൺഗ്രസ് മുന്നോട്ടു പോകുന്നത്. എല്ലാ മോഷ്ടാക്കൾക്കും മോദി എന്നു പേരുള്ളതെന്തുകൊണ്ട്’ എന്ന പരാമർശത്തിന്റെ പേരിലാണു രാഹുൽ ഗാന്ധിക്ക് സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി 2 വർഷം തടവുശിക്ഷ വിധിച്ചത്. ഗുജറാത്തിലെ ബിജെപി എംഎൽഎ…

Read More

രാഹുൽ ഗാന്ധിയുടെ സുരക്ഷ സിആർപിഎഫ് അവലോകനം ചെയ്യും

ലോക്സഭയിൽനിന്ന് അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സുരക്ഷ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്) അവലോകനം ചെയ്യും. രാഹുൽ ഗാന്ധി മാറുന്ന സാഹചര്യം കണക്കിലെടുത്താണ് നീക്കം. എംപിയെന്ന നിലയിൽ രാഹുൽ താമസിക്കുന്ന തുഗ്ലക് ലെയ്നിലെ വസതി ഒരു മാസത്തിനകം ഒഴിയണമെന്ന് ഇന്നലെ ലോക്സഭാ സെക്രട്ടേറിയറ്റ് നിർദേശം നൽകിയിരുന്നുന്നു. സിആർപിഎഫിന്റെ എഎസ്എൽ (അഡ്വാൻസ്ഡ് സെക്യൂരിറ്റി ലൈയ്‌സൺ) കാറ്റഗറി ഇസഡ് പ്ലസ് സുരക്ഷയാണ് രാഹുലിനുള്ളത്. ഭീഷണിയെ അടിസ്ഥാനമാക്കി കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പാനലാണ് വിഐപികൾക്കുള്ള സുരക്ഷാ വിഭാഗം…

Read More

‘അയോഗ്യനാക്കപ്പെട്ട എംപി’: ട്വിറ്റർ ബയോ മാറ്റി രാഹുൽ ഗാന്ധി

അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ട് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടത്തിനു പിന്നാലെ ട്വിറ്റർ ബയോ മാറ്റി രാഹുൽ ഗാന്ധി. ലോക്സഭ എംപി എന്നത് മാറ്റി ‘അയോഗ്യനാക്കപ്പെട്ട എംപി’ എന്നാണ് ഇപ്പോൾ ട്വിറ്റർ ബയോയിൽ രാഹുൽ ചേർത്തിരിക്കുന്നത്. 2019ൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശം മോദി എന്ന് പേരുള്ളവരെ അപകീർത്തിപ്പെടുത്തുന്നതാണെന്നു കാട്ടി സൂറത്ത് കോടതി രണ്ടു വർഷം ശിക്ഷ വിധിച്ചിരുന്നു. ഇതിനു പിന്നാലെ രാഹുലിനെ എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കി ലോക്സഭ സെക്രട്ടേറിയറ്റ് വിജ്‍ഞാപനം പുറപ്പെടുവിച്ചു. തുടർന്നാണ് വയനാട് എംപിയായിരുന്ന രാഹുൽ ഗാന്ധി…

Read More

സവര്‍ക്കറെ അധിക്ഷേപിക്കുന്നത് പ്രതിപക്ഷ ഐക്യത്തെ ബാധിക്കും; രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ഉദ്ധവ്

സവര്‍ക്കര്‍ക്കെതിരായ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഇത്തരം പരാമര്‍ശങ്ങള്‍ പ്രതിപക്ഷ ഐക്യത്തിനെ ബാധിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മലേഗാവില്‍ ഒരു രാഷ്ട്രീയ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഉദ്ധവ്. അയോഗ്യനാക്കപ്പെട്ടതിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാപ്പ് പറയാന്‍ താന്‍ സവര്‍ക്കറല്ലെന്ന് രാഹുല്‍ പറഞ്ഞിരുന്നു. വി.ഡി. സവര്‍ക്കര്‍ തന്റെ ആരാധനമൂര്‍ത്തിയാണെന്ന് താക്കറെ പറഞ്ഞു. അദ്ദേഹത്തെ അധിക്ഷേപിക്കുന്നതില്‍ നിന്നും രാഹുല്‍ വിട്ടു നില്‍ക്കണം. 14 വര്‍ഷത്തോളം ആന്‍ഡമാനില്‍ സവര്‍ക്കര്‍ അനുഭവിച്ചത് സങ്കല്‍പ്പിക്കാനാകാത്ത പീഡനങ്ങളാണ്….

Read More

എതിർക്കുന്നത് ബിജെപിയുടെ ജനാധിപത്യ വിരുദ്ധ നിലപാടുകളെ, പിന്തുണ രാഹുൽ ഗാന്ധിയെന്ന വ്യക്തിക്കല്ല: എംവി ഗോവിന്ദൻ 

എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് നൽകുന്ന പിന്തുണയിൽ നിലപാട് വ്യക്തമാക്കി സിപിഎം.  ഇപ്പോൾ നൽകുന്ന പിന്തുണ രാഹുൽ ഗാന്ധിയെന്ന വ്യക്തിക്കല്ലെന്നും ബിജെപിയുടെ ജനാധിപത്യ വിരുദ്ധ നിലപാടുകളെയാണ് എതിർക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വിശദീകരിച്ചു. ലക്ഷദ്വീപിലെ എംപിയെ അയോഗ്യനാക്കിയ വിഷയത്തിലും ഈ നിലപാട് തന്നെയാണ് സിപിഎം സ്വീകരിച്ച നിലപാട്. ഏത് പാർട്ടികൾക്കെതിരായ ബിജെപി നടപടിയിലും ഇതുതന്നെയാകും സിപിഎം നിലപാടെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. കോൺഗ്രസിനെ കുറ്റപ്പെടുത്തിയ അദ്ദേഹം, ഇത്തരത്തിലൊരു പൊതു നിലപാട് കോൺഗ്രസ്…

Read More

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധം ശക്തം

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ മുന്നൂറു പേർക്കെതിരെ കേസ്. കണ്ടാലറിയാവുന്ന മുന്നൂറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഡി സി സി പ്രസിഡന്റ് പ്രവീൺ കുമാർ ഉൾപ്പെടെ പ്രതിയാണ്. റെയിൽവേയുടെ മുതൽ നശിപ്പിച്ചു, അതിക്രമിച്ച് കടക്കൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളിലാണ് കേസ്.  മാർച്ചിനിടെ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതിനും കേസ്സെടുത്തിട്ടുണ്ട്. റെയിൽവേ പൊലീസാണ് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസ് എടുത്തത്. രാഹുൽ​ഗാന്ധിയെ അയോ​ഗ്യനാക്കിയ സംഭവത്തിൽ രാജ്യവ്യാപകമായി കോൺ​ഗ്രസ് പ്രതിഷേധത്തിനൊരുങ്ങുകയാണ്. മാർച്ച്…

Read More

ഭാരത് ജോഡോ യാത്രയിലെ പരാമർശം: ഡൽഹി പോലീസ് രാഹുൽ ഗാന്ധിയുടെ വീട്ടിൽ 

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ വിവരങ്ങൾ തേടി ഡൽഹി പോലീസ് അദ്ദേഹത്തിന്റെ വസതിയിലെത്തി. ഭാരത് ജോഡോ യാത്രയ്ക്കിടെ ശ്രീനഗറിൽ നടന്ന സമാപന സമ്മേളനത്തിൽ പ്രസംഗിക്കവേ, സ്ത്രീകൾ ഇപ്പോഴും ലൈംഗികാതിക്രമങ്ങൾക്ക് വിധേയമാവുന്നതായി താൻ കേട്ടെന്ന് രാഹുൽ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഡൽഹി പോലീസ് രാഹുലിന്റെ വസതിയിലെത്തിയത്. ‘രാഹുലിനോട് സംസാരിക്കാനാണ് ഞങ്ങൾ ഇവിടെ വന്നത്. ജനുവരി 30-ന് ശ്രീനഗറിൽ വെച്ച് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയിൽ യാത്രയ്ക്കിടെ താൻ നിരവധി സ്ത്രീകളെ കണ്ടുവെന്നും അവർ ബലാത്സംഗത്തിനിരയായതായി…

Read More