കോൺഗ്രസ് ജയിച്ചതിന് ഒറ്റ കാരണം മാത്രമന്ന് രാഹുൽ ഗാന്ധി

കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ കോൺഗ്രസ് വിജയത്തിന്റെ രഹസ്യം വെളിപ്പെടുത്തി രാഹുൽ ഗാന്ധി. പാവങ്ങളുടെയും ദുർബലരുടെയും പിന്നാക്കക്കാരുടെയും ദലിതരുടെയും ഒപ്പം നിന്നതിനാലാണു നിയമസഭാ തിരഞ്ഞെടുപ്പിൽ ‌കോൺഗ്രസ് വിജയിച്ചത്. കർണാടകയിലെ ജനങ്ങളെ അഭിനന്ദിക്കുന്നതായും രാഹുൽ പറഞ്ഞു. ”കർണാടകയിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചതിന്റെ കാരണങ്ങളെപ്പറ്റി ധാരാളം അവലോകനങ്ങൾ മാധ്യമങ്ങളിൽ കണ്ടു. അനേകം സിദ്ധാന്തങ്ങൾ പലരും പങ്കുവച്ചു. ജയത്തിനു പിന്നിൽ ഒറ്റ കാരണമേയുള്ളൂ. പാവങ്ങൾക്കും ദുർബലർക്കും പിന്നാക്കക്കാർക്കും ദലിതർക്കും വേണ്ടിയാണു കോൺഗ്രസ് പോരാടിയത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ബിജെപിക്കൊപ്പം…

Read More

ജനങ്ങൾക്കും പ്രവർത്തകർക്കും നന്ദി  പറഞ്ഞ് രാഹുൽ ഗാന്ധി

കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മിന്നുന്ന വിജയത്തിൽ പ്രതികരണവുമായി രാഹുൽ  ഗാന്ധി. ജനങ്ങൾക്കും പ്രവർത്തകർക്കും നന്ദിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കർണാടകയിൽ സാധാരണക്കാരുടെ ശക്തി വിജയിച്ചു. വെറുപ്പിന്റെ ചന്തയിൽ സ്‌നേഹത്തിന്റെ കട തുറന്നു. പോരാട്ടം നടത്തിയത് സ്‌നേഹത്തിന്റെ ഭാഷയിലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കും. സാധാരണക്കാരനൊപ്പം പാർട്ടിയുണ്ടാകുമെന്ന് രാഹുൽ വ്യക്തമാക്കി. എഐസിസി ആസ്ഥാനത്ത് നേരിട്ടെത്തിയാണ് രാഹുൽ പ്രതികരണമറിയിച്ചത്.  സംസ്ഥാനത്ത് ആകെയുള്ള 224 സീറ്റിൽ കേവലഭൂരിപക്ഷമായ 113 ഉം കടന്ന് 134 സീറ്റിലാണ് കോൺഗ്രസ്…

Read More

‘ഞാൻ അജയ്യനാണ്, എനിക്ക് കടുത്ത ആത്മവിശ്വാസമുണ്ട്’: കർണാടകയിലെ മുന്നേറ്റത്തിനിടെ കോൺഗ്രസ് ട്വീറ്റ്

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തിനു പിന്നാലെ, രാഹുൽ ഗാന്ധി അജയ്യനാണെന്ന പ്രഖ്യാപനവുമായി കോൺഗ്രസ്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിലൂടെയാണ്, രാഹുൽ ഗാന്ധിയെ പുകഴ്ത്തി കോൺഗ്രസിന്റെ ട്വീറ്റ്. ‘ഞാൻ അജയ്യനാണ്. എനിക്ക് കടുത്ത ആത്മവിശ്വാസമുണ്ട്. അതെ, ഇന്ന് എന്നെ തടയാനാകില്ല’ – ഇതായിരുന്നു ട്വീറ്റ്. I’m invincible I’m so confident Yeah, I’m unstoppable today pic.twitter.com/WCfUqpNoIl — Congress (@INCIndia) May 13, 2023 എക്സിറ്റ് പോളുകളിലെ സൂചനകൾ ശരിവച്ച്, കർണാടകയിൽ മികച്ച പ്രകടനമാണ്…

Read More

കേരളത്തിൽ ഡോക്ടർ ഡ്യൂട്ടിക്കിടെ കുത്തേറ്റു മരിച്ച വാർത്ത ഞെട്ടിച്ചു: രാഹുൽ ഗാന്ധി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്ക് എത്തിച്ചയാളുടെ കുത്തേറ്റു കൊല്ലപ്പെട്ട യുവ ഡോക്ടർ വന്ദന ദാസിന്റെ മരണത്തിൽ അനുശോചിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേരളത്തിൽ ഒരു ഡോക്ടർ ഡ്യൂട്ടിക്കിടെ കുത്തേറ്റു കൊല്ലപ്പെട്ട വാർത്ത ഞെട്ടിച്ചെന്ന് രാഹുൽ ഫെയ്സ്ബുക്കിൽ കുറിച്ചു. ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കുമെതിരായ തുടർച്ചയായ ആക്രമണങ്ങൾ ആശങ്കാജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധിയുടെ കുറിപ്പ് കേരളത്തിൽ ഡ്യൂട്ടിക്കിടെ ഡോക്ടർ കുത്തേറ്റു മരിച്ച വാർത്ത ഞെട്ടലോടെയാണു കേട്ടത്. ഡോ. വന്ദനയുടെ കുടുംബത്തെയും സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും എന്റെ അഗാധമായ അനുശോചനം…

Read More

അനുമതിയില്ലാതെ കാമ്പസ് സന്ദർശനം; രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകാൻ ഡൽഹി യൂണിവേഴ്സിറ്റി

അനുമതിയില്ലാതെ കാമ്പസ് സന്ദർശിക്കരുതെന്ന് കാട്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകാൻ ഡൽഹി യൂണിവേഴ്‌സിറ്റി. യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ വിദ്യാർഥികളെ സന്ദർശിച്ചതിന് പിന്നാലെയാണ് നീക്കം. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ അദ്ദേഹത്തിന് നോട്ടീസ് നൽകുമെന്ന് ഡൽഹി യൂണിവേഴ്സിറ്റി രജിസ്ട്രാർ വികാസ് ഗുപ്ത അറിയിച്ചു. ഇത്തരത്തിലുള്ള സന്ദർശനം വിദ്യാർഥികളുടെ സുരക്ഷ അപകടത്തിലാക്കുമെന്നും കൂടിക്കാഴ്ചകൾക്ക് പ്രോട്ടോക്കോൾ പാലിക്കേണ്ടതുണ്ടെന്നും സർവകലാശാല രാഹുലിനെ അറിയിക്കും. രാഹുലിന്റേത് അനധികൃത സന്ദർശനമായിരുന്നു. രാഹുൽ ‘തള്ളിക്കയറി’വന്നപ്പോൾ വിദ്യാർഥികളിൽ പലരും ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു. ക്യാമ്പസിൽ ഇത് അനുവദിക്കാൻ കഴിയില്ലെന്നും രജിസ്ട്രാർ അറിയിച്ചു….

Read More

ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ സന്ദർശിച്ച് രാഹുൽ ഗാന്ധി

ന്യുമോണിയ ബാധയെ തുടർന്ന് ബംഗ്ലൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സന്ദർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഉച്ചയ്ക്ക് 12 മണിയോടെയാണ് രാഹുൽ ബെംഗളൂരുവിലെ ഹെൽത്ത് കെയർ ഗ്ലോബൽ ആശുപത്രിയിലെത്തിയത്. കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, ബെന്നി ബെഹനാൻ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഉമ്മൻചാണ്ടിയോട് രാഹുൽ ഗാന്ധി നേരിട്ട് സംസാരിച്ചു. മക്കളോടും ഭാര്യയോടും അദ്ദേഹം ആരോഗ്യ വിവരങ്ങൾ ആരാഞ്ഞു. കഴിഞ്ഞ ദിവസമാണ് വൈറൽ ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ…

Read More

‘തെരഞ്ഞെടുപ്പ് താങ്കളെക്കുറിച്ചല്ല, കർണാ‌ടകയ്ക്കായാണ്’; മോദി‌യുടെ ’91 തവണ അധിക്ഷേപം’ പരാമർശത്തിനെതിരെ രാഹുൽ

കോൺ​ഗ്രസ് തന്നെ 91 തവണ അധിക്ഷേപിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയു‌ടെ ആരോപണത്തിന് മറുപടിയുമായി രാഹുൽ ​ഗാന്ധി. കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് അദ്ദേഹത്തെക്കുറിച്ചല്ല എന്ന് നരേന്ദ്രമോദി മനസിലാക്കണമെന്നാണ് രാഹുൽ ​ഗാന്ധി പ്രതികരിച്ചത്. “കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനായാണ് താങ്കൾ വന്നത്. പക്ഷേ, വന്നിട്ട് കർണാടകയെക്കുറിച്ചൊന്നും പറയുന്നില്ല. താങ്കളെക്കുറിച്ച് മാത്രമാണ് പറയുന്നത്. കഴിഞ്ഞ മൂന്നുവർഷം കർണാ‌‌ടക‌യ്ക്കു വേണ്ടി താങ്കൾ എന്ത് ചെയ്തെന്ന് ജനങ്ങളോ‌ട് വ്യക്തമാക്കണം. അടുത്ത അഞ്ച് വർഷം എന്ത് ചെയ്യാൻ പോകുന്നുവെന്നും പറ‌യണം. യുവജനങ്ങൾക്കു വേണ്ടി വിദ്യാഭ്യാസ രം​ഗത്തിന് വേണ്ടി ആരോ​ഗ്യമേഖലയ്ക്ക്…

Read More

മോദി പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് ആശ്വാസം

മോദി പരാമർശത്തിൽ ബിഹാറിൽ രാഹുൽ ഗാന്ധിക്ക് ആശ്വാസം. പാറ്റ്ന കോടതിയുടെ ഉത്തരവ് ബിഹാർ ഹൈക്കോടതി സ്റ്റേ ചെയ്തു. നാളെ കേസ് പരിഗണിക്കുമ്പോൾ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്നായിരുന്നു പാറ്റ്ന കോടതി ആവശ്യപ്പെട്ടത്. ഈ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ബിജെപി നേതാവ് സുശീൽ കുമാർ മോദിയാണ് രാഹുലിനെതിരെ ബിഹാറിൽ പരാതി നൽകിയത്. 

Read More

രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രി

രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. മോദി – അദാനി ഭായ് ഭായ് എന്ന് പറയുന്ന രാഹുലിന്റെ കോൺഗ്രസ് വിഴിഞ്ഞം പദ്ധതി അദാനിക്ക് കൊടുത്തത് എന്തിനെന്ന് നിർമല സീതാരാമൻ ചോദിച്ചു. ഒരു വശത്ത് അദാനിക്ക് പദ്ധതികൾ നൽകുകയും മറുവശത്ത് ആരോപണമുന്നയിക്കുകയും ചെയ്യുകയാണ് രാഹുൽ ഗാന്ധി. സമാനമായ രീതിയിൽ രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും പദ്ധതികളുടെ നടത്തിപ്പ് അദാനിക്ക് നൽകി. ഇതല്ലേ ഇരട്ടത്താപ്പെന്നും നിർമ്മല ചോദിച്ചു. ചങ്ങാത്ത മുതലാളിത്തം കോൺഗ്രസിന്റെ സ്വഭാവമാണെന്നും ബിജെപിയുടെതല്ലെന്നും നിർമല സീതാരാമൻ പറഞ്ഞു.

Read More

രാഹുൽ ബിജെപി ഏജന്റെന്ന് വിളിച്ചു, അടുത്ത പതിറ്റാണ്ടിലൊന്നും കോൺഗ്രസ് അധികാരത്തിലെത്തില്ല;  ഗുലാം നബി ആസാദ്

അടുത്ത പതിറ്റാണ്ടുകളിലൊന്നും കോൺഗ്രസ് അധികാരത്തിലെത്തില്ലെന്ന് മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്നെ ബിജെപി ഏജന്റ് എന്ന് വിളിച്ചിട്ടുണ്ട്. മാറ്റങ്ങളിലൂടെ പാർട്ടിയെ മെച്ചപ്പെടുത്താനായിരുന്നു ശ്രമിച്ചത്. എന്നാൽ രാഹുലും കൂട്ടരും മാറ്റത്തിന് തയാറായിരുന്നില്ല. പാർട്ടിയുടെ നിലവിലെ അവസ്ഥയ്ക്ക് കാരണം രാഹുലിന്റെ നേതൃത്വമില്ലായ്മയാണെന്നും ആസാദ് കുറ്റപ്പെടുത്തി.  ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ 7 വർഷത്തിനിടെ പ്രതിപക്ഷ നേതാവെന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ 70 പ്രസംഗം നടത്തിയിട്ടുണ്ട്….

Read More