ഗുജറാത്ത് ഹൈക്കോടതിയുടെ വിധി ‘നസ്രത്തില്‍ നിന്ന് നന്മ പ്രതീക്ഷിക്കേണ്ട’ എന്ന ബൈബിള്‍ വാചകത്തെ ഓർമ്മപ്പെടുത്തുന്നുവെന്ന് ചെന്നിത്തല

മാനനഷ്ടക്കേസിലെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള രാഹുൽ ഗാന്ധിയുടെ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളിയതിൽ വിമർശനവുമായി രമേശ് ചെന്നിത്തല. ഗുജറാത്തിൽ നിന്നുള്ള വിധി കേട്ടപ്പോൾ യേശുദേവൻ പറഞ്ഞ ഒരു വാചകമാണ് എനിക്ക് ഓർമ്മ വന്നതെന്ന് പറഞ്ഞ ചെന്നിത്തല, നസ്രത്തിൽ നിന്നും നന്മ പ്രതീക്ഷിക്കേണ്ടെന്നതാണെന്നും പറഞ്ഞു. രാഷ്ട്രീയമായും നിയമപരമായും രാഹുൽ ഗാന്ധിക്കെതിരെയുള്ള കേസിനെ നേരിടും. 10 കേസുകൾ രാഹുൽ ഗാന്ധിയുടെ പേരിൽ ഉണ്ടെന്നാണ് കോടതി പറഞ്ഞത്. ആരാണീ കേസുകൾ കൊടുക്കുന്നത്. രാജ്യത്തെ വിവിധ കോടതികളിൽ ബി ജെ പി…

Read More

രാഹുലിനൊപ്പം ജനകോടികള്‍; നിശബ്ദനാക്കാൻ സംഘപരിവാറിന് കഴിയില്ല; വി ഡി സതീശൻ

മോദി സമുദായത്തെ അപമാനിച്ചെന്ന അപകീര്‍ത്തി കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളിയ വിധിക്ക് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ. ജനകോടികള്‍ രാഹുലിനൊപ്പമുണ്ടെന്നും, ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘപരിവാറിന് കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.  വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാസിസത്തിനും എതിരായ പോരാട്ടം കോണ്‍ഗ്രസ് തുടരും. ഭരണഘടനയിലും നിയമവ്യവസ്ഥയിലും നിയമവാഴ്ചയിലും ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. നിയമ പോരാട്ടം തുടരും. സത്യം ജയിക്കും. ജനകോടികള്‍ രാഹുലിനൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു….

Read More

രാഹുൽ ഗാന്ധിക്ക് തിരിച്ചടി; സ്റ്റേ ഇല്ലെന്ന് ഗുജറാത്ത് കോടതി, അയോഗ്യത തുടരും

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മാനനഷ്ടക്കേസിൽ തിരിച്ചടി. മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളി. രാഹുലിന്റെ അയോഗ്യത തുടരും. രാഹുൽ കുറ്റക്കാരനെന്ന വിധി ഉചിതമാണെന്നും ശിക്ഷാവിധിയിൽ തെറ്റില്ലെന്നും ഇടപെടേണ്ട സാഹചര്യമില്ലെന്നും ഗുജറാത്ത് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഹേമന്ദ്ര പ്രചകിൻറെ ബഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. 10 ലേറെ ക്രിമിനൽ കേസുകൾ രാഹുലിനെതിരെയുണ്ടെന്നും രാഹുൽ സ്ഥിരമായി തെറ്റ് ആവർത്തിക്കുന്നതായി കോടതി നിരീക്ഷിച്ചു. 2019…

Read More

രാഹുലിന്റെ മണിപ്പുര്‍ സന്ദര്‍ശനത്തെ അഭിനന്ദിച്ച് സംസ്ഥാന ബി.ജെ.പി. അധ്യക്ഷ

വംശീയകലാപബാധിതമായ മണിപ്പുര്‍ സന്ദര്‍ശിച്ച മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് മണിപ്പുര്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷ എ. ശാരദ ദേവി. മണിപ്പുരിലെ നിലവിലെ സ്ഥിതിയെ രാഷ്ട്രീയവത്കരിക്കരുതെന്നും അവര്‍ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ സംസ്ഥാനത്തേക്കുള്ള രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തെ ഞാന്‍ അഭിനന്ദിക്കുന്നു. എന്നിരുന്നാലും സ്ഥിതി പരിഹരിക്കപ്പെടുന്നതിലും സമാധാനം തിരികെ കൊണ്ടുവരുന്നതിലുമായിരിക്കണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. വിഷയം രാഷ്ട്രീയവത്കരിക്കപ്പെടരുത്, ശാരദാ ദേവി പറഞ്ഞു. വ്യാഴാഴ്ച ചുരാചന്ദ്പുറിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തിയ രാഹുല്‍, വെള്ളിയാഴ്ച മൊയ്‌രാങ്, ബിഷ്ണുപുര്‍ ജില്ലകളിലും…

Read More

മണിപ്പുരിൽ സംഘർഷം നിയന്ത്രണവിധേയമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ

മണിപ്പുരിൽ വ്യാഴാഴ്ചയുണ്ടായ പ്രക്ഷോഭങ്ങൾ നിയന്ത്രിക്കാനായെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മണിപ്പുരിൽ സന്ദർശനം നടത്തുന്നതിനിടെയാണ് സംഘർഷം രൂക്ഷമായത്.  കലാപകാരികളുടെ വെടിവയ്പിൽ 2 പേർ കൊല്ലപ്പെട്ടതിനെത്തുടർന്നാണു മണിപ്പുരിൽ വീണ്ടും സംഘർഷം ഉടലെടുത്തത്. ഇംഫാലിൽനിന്ന് 20 കിലോമീറ്റർ അകലെ കാങ്പോക്പി ജില്ലയിൽ ഒരു വിഭാഗം ഇന്നലെ പുലർച്ചെ നടത്തിയ വെടിവയ്പിലാണ് ഇവർ കൊല്ലപ്പെട്ടത്. 5 പേർക്കു പരുക്കേറ്റിരുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹവുമായി വൈകിട്ട് ഏഴോടെ ഇംഫാൽ മാർക്കറ്റ് പ്രദേശത്തെത്തിയ ആയിരത്തിലധികം വരുന്ന മെയ്തെയ് വിഭാഗക്കാർ കലാപാന്തരീക്ഷം സൃഷ്ടിച്ചതിനെത്തുടർന്നു പൊലീസ്…

Read More

മണിപ്പൂരില്‍ ഇരുവിഭാഗങ്ങളെയും സന്ദര്‍ശിക്കാതെ മടങ്ങില്ല; ഹെലികോപ്റ്ററില്‍ യാത്ര തുടരാന്‍ രാഹുല്‍

മണിപ്പൂരില്‍ റോഡ് മാര്‍ഗമുള്ള യാത്ര പൊലീസ് തടഞ്ഞതോടെ രാഹുല്‍ ഗാന്ധി ഹെലികോപ്റ്ററില്‍ ചുരാചന്ദ്പൂരിലേക്ക്. കുക്കി – മെയ്തെയ് വിഭാഗങ്ങളുടെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും. ഇരുവിഭാഗങ്ങളെയും സന്ദര്‍ശിക്കാതെ ഡല്‍ഹിക്ക് മടങ്ങില്ലെന്നാണ് രാഹുലിന്‍റെ തീരുമാനം. നേരത്തെ ബിഷ്ണുപൂരിലാണ് രാഹുലിനെ പൊലീസ് തടഞ്ഞത്. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി മടങ്ങിപ്പോവണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. രാഹുല്‍ വന്നതറിഞ്ഞ് തടിച്ചുകൂടിയ ജനക്കൂട്ടത്തിന് നേരെ പൊലീസ് ഗ്രനേഡ് എറിഞ്ഞു. ബിഷ്ണുപൂരിൽ ജനക്കൂട്ടം ബാരിക്കേഡ് തകർത്തു. പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. സംഘര്‍ഷം ഏറ്റവും രൂക്ഷമായ ജില്ലകളിലൊന്നാണ് ചുരാചന്ദ്പൂര്‍. അവിടെ സമാധാന…

Read More

‘പ്രധാനമന്ത്രി രാജ്യത്തില്ല, മോദിക്ക് സർവകക്ഷിയോഗം പ്രധാനമല്ലേ?’: മണിപ്പൂർ കലാപത്തിൽ രാഹുൽ

മണിപ്പൂർ കലാപത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മണിപ്പൂർ കലാപം മോദിയെ സംബന്ധിച്ചിടത്തോളം പ്രധാനമല്ലെന്ന് വിമർശനം. വിഷയത്തിൽ പ്രധാനമന്ത്രി മൗനം പാലിക്കുമ്പോൾ, വർഗീയ സംഘർഷം പരിഹരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സർവകക്ഷിയോഗം വിളിച്ചതിന് പിന്നാലെയാണ് വിമർശനവുമായി രാഹുൽ രംഗത്തെത്തിയത്. കഴിഞ്ഞ 50 ദിവസമായി മണിപ്പൂരിൽ അശാന്തിയുടെ തീജ്വാല ആളിക്കത്തുകയാണ്. എന്നിട്ടും പ്രധാനമന്ത്രി മൗനം തുടരുന്നു. ഇപ്പോൾ പ്രധാനമന്ത്രി രാജ്യത്തില്ലാത്ത സമയത്താണ് സർവകക്ഷി യോഗം ചേരാൻ നിശ്ചയിച്ചിരിക്കുന്നത്. ഈ…

Read More

മോദി ഓടിക്കുന്ന ഇന്ത്യൻ കാർ തകർന്നുകൊണ്ടിരിക്കുന്നത് അദ്ദേഹം അറിയുന്നില്ല: പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും ഭാവിയെ കുറിച്ചു സംസാരിക്കുന്നില്ലെന്നും മുൻകാലങ്ങളിൽ അവരുടെ പരാജയത്തിനു കാരണമായവരെ പഴിപറയുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. യുഎസിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഒഡീഷ ട്രെയിൻ അപകടത്തിൽ മരിച്ചവർക്കായി 60 സെക്കന്റ് മൗനം ആചരിച്ചു. ‘കോൺഗ്രസ് അധികാരത്തിലിരുന്ന സമയത്തുണ്ടായ ഒരു ട്രെയിൻ അപകടം ഞാൻ ഓർക്കുന്നു. അന്ന് ഈ ട്രെയിൻ അപകടത്തിന് ഉത്തരവാദികൾ ബ്രിട്ടീഷുകാരാണെന്ന് കോൺഗ്രസ് ആരോപിച്ചിട്ടില്ല. ഈ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്…

Read More

മുസ്‌ലിം ലീഗ് പൂർണമായും മതേതര പാർട്ടിയെന്ന് രാഹുൽ ഗാന്ധി; പിന്നാലെ വിമർശനവുമായി ബിജെപി

മുസ്‌ലിം ലീഗ് പൂർണമായും മതേതര പാർട്ടിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വ്യാഴാഴ്ച വാഷിങ്ടൻ ഡിസിയിലെ നാഷനൽ പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരുമായുള്ള സംവാദത്തിനിടെ, കേരളത്തിൽ മുസ്‌ലിം ലീഗുമായുള്ള കോൺഗ്രസിന്റെ സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ”മുസ്‌ലിം ലീഗ് തികച്ചും മതേതര പാർട്ടിയാണ്. അതിൽ മതേതരമല്ലാത്തതായി ഒന്നുമില്ല. ചോദ്യകർത്താവ് മുസ്‌ലിം ലീഗിനെക്കുറിച്ച് പഠിച്ചിട്ടില്ലെന്ന് ഞാൻ കരുതുന്നു”– രാഹുൽ ഗാന്ധി പറഞ്ഞു.  രാഹുലിന്റെ പരാമർശത്തിനു പിന്നാലെ വിമർശനവുമായി ബിജെപി രംഗത്തെത്തി. മുസ്‌ലിം ലീഗിനെ മതേതര പാർട്ടി എന്ന് വിശേഷിപ്പിച്ചത്…

Read More

പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല, രാഷ്ട്രപതിയെന്ന് രാഹുല്‍

പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രിയല്ല, രാഷ്ട്രപതിയാണ് ഉദ്ഘാടനം ചെയ്യേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഉദ്ഘാടന ചടങ്ങിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അദ്ദേഹത്തിന്‍റെ പരാമർശം. മെയ് 28-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതി പാർലമെന്‍റിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കാനിരിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ പൊങ്ങച്ചം കാണിക്കുന്നതിനുള്ള പദ്ധതിയാണ് പുതിയ പാര്‍ലമെന്റ് മന്ദിരമെന്ന് കോണ്‍ഗ്രസ് നേരത്തെതന്നെ വിമര്‍ശനം ഉന്നയിച്ചിരുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെ വിമര്‍ശിച്ച് മറ്റുപല പ്രതിപക്ഷ പാര്‍ട്ടികളുടെയും നേതാക്കള്‍ നേരത്തെതന്നെ രംഗത്തെത്തിയിരുന്നു. സഭയുടെ നാഥനല്ല, സര്‍ക്കാരിന്റെ തലവന്‍…

Read More