രാഹുൽ ഗാന്ധി വീണ്ടും എംപി; ലോക്‌സഭാഗത്വം പുനഃസ്ഥാപിച്ച് വിജ്ഞാപനം പുറത്തിറക്കി

രാഹുൽ ഗാന്ധിയുടെ ലോക്‌സഭാഗത്വം പുനഃസ്ഥാപിച്ച് വിജ്ഞാപനം പുറത്തിറക്കി. ലോക്‌സഭ ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. രാഹുൽ ഇന്ന് തന്നെ പാർലമെന്റിലേക്ക് എത്തിയേക്കും. updating…

Read More

രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കാനുള്ള നടപടികൾ വേഗത്തിലാക്കണം; കോൺഗ്രസ് ലോക്സഭ സെക്രട്ടറിയേറ്റിന് കത്ത് നൽകി

രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം ലോക്സഭ സെക്രട്ടറിയേറ്റിന് വീണ്ടും കത്തു നൽകി. വിജ്ഞാപനമിറക്കുന്നത് നീട്ടിക്കൊണ്ട് പോയാൽ വീണ്ടും കോടതിയെ സമീപിക്കാനാണ് പാർട്ടി നേതാക്കളുടെ ആലോചന. കോൺഗ്രസ് പ്രവർത്തകസമിതി പ്രഖ്യാപനം വൈകില്ലെന്നും സൂചനയുണ്ട്. കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയാണ് ലോക്സഭാ സ്പീക്കർക്ക് വീട്ടിലെത്തി കത്ത് നൽകിയത്. കോടതി ഉത്തരവ് ലോക്സഭാ സെക്രട്ടേറിയേറ്റിൽ എത്തിച്ചതായും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. ദില്ലി തുഗ്ലക് ലൈനിൽ രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക വസതി അദ്ദേഹത്തിന് തിരികെ…

Read More

എന്ത് സംഭവിച്ചാലും, എന്റെ കര്‍ത്തവ്യം അതുപോലെ തുടരും; ഇന്ത്യ എന്ന ആശയം സംരക്ഷിക്കും, രാഹുൽ ഗാന്ധി

സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായതിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു.ഫെയ്‌സ്ബുക്കില്‍ രണ്ട് വരിയില്‍ ഒതുക്കിയ കുറിപ്പില്‍ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കി.തുടര്‍ന്ന് ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേയ്‌ക്കൊപ്പം വാര്‍ത്താ സമ്മേളനവും രാഹുല്‍ ഗാന്ധി നടത്തി. സത്യം വിജയിക്കുമെന്ന് പറഞ്ഞ അദ്ദേഹം ജനങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയും അറിയിച്ചു. ഏത് സാഹചര്യത്തിലും രാജ്യത്തോടുള്ള കടമ തുടര്‍ന്നും നിര്‍വഹിക്കും.മുന്നോട്ടുള്ള വഴികള്‍ സുവ്യക്തമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിചാരണ കോടതി ഉത്തരവിനെ വിമര്‍ശിച്ചുകൊണ്ടാണ്…

Read More

സൂര്യനേയും ചന്ദ്രനേയും ഒരുപാട് നാൾ മൂടിവെയ്ക്കാൻ കഴിയില്ല; രാഹുലിന് അനുകൂലമായ വിധിയിൽ ശ്രീബുദ്ധനെ ഉദ്ധരിച്ച് പ്രിയങ്കഗാന്ധി

മോദി പരാമർശവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന ഗുജറാത്ത് സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ പ്രതികരണവുമായി പ്രിയങ്കഗാന്ധി . ശ്രീബുദ്ധനെ ഉദ്ധരിച്ചാണ് പ്രിയങ്ക ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മൂന്ന് കാര്യങ്ങളെ മറയ്ക്കാനാവില്ല. സൂര്യൻ ചന്ദ്രൻ സത്യം എന്നിവയാണതെന്നും അവര്‍ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു ബിജെപിയുടെ നിരന്തര പരിശ്രമങ്ങൾക്കിടയിലും രാഹുൽഗാന്ധി തളര്‍ന്നില്ല,കീഴടങ്ങിയില്ല,പകരം ജുഡീഷ്യൽ പ്രക്രിയയിൽ വിശ്വാസം അർപ്പിച്ചുവെന്ന് ജയറാം രമേശ് പ്രതികരിച്ചു.ബിജെപിക്കും അതിന്‍റെ കൂട്ടാളികൾക്കും ഇതൊരു പാഠമായിരിക്കും.നിങ്ങളുടെ ഏറ്റവും മോശമായത്…

Read More

രാഹുൽ ഗാന്ധിക്ക് അനുകൂലമായ കോടതി വിധി; ആഹ്ലാദം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാക്കൾ

‘മോദി’ പരാമ‍ർശവുമായി ബന്ധപ്പെട്ട് അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് അനുകൂലമായ സുപ്രീം കോടതി വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാക്കൾ. അദാനി മോദി ബന്ധം പറഞ്ഞതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടതെന്ന് കെസി വേണുഗോപാൽ കുറ്റപ്പെടുത്തി. വയനാട്ടിലെ എംപിയെ തിരികെ കിട്ടിയെന്ന് ചെന്നിത്തലയും നീതി കാക്കാൻ നീതിപീഠം രാജ്യത്തുണ്ടെന്ന് ഓർമ്മിപ്പിക്കുന്നതാണ് വിധിയെന്ന് പികെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. അതേസമയം എഐസിസി ആസ്ഥാനത്തും രാജ്യത്തെമ്പാടും വിധിയിൽ കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദം പങ്കിടുകയാണ്. പരമോന്നത നീതിപീഠം രാഹുലിന് നീതി…

Read More

സുപ്രീം കോടതി വിധി രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ നിന്നും ചവിട്ടി പുറത്താക്കാന്‍ ശ്രമിച്ച ഭരണകൂടത്തിനേറ്റ കനത്ത തിരിച്ചടി; വി ഡി സതീശന്‍

നാലേകാല്‍ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ നിന്നും ചവിട്ടി പുറത്താക്കാന്‍ ശ്രമിച്ച ഭരണകൂടത്തിനേറ്റ കനത്ത തിരിച്ചടിയാണ് സുപ്രീം കോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാഹുല്‍ ഗാന്ധിക്ക് വ്യക്തിപരമായി കിട്ടിയ ആശ്വാസം എന്നതിലുപരി രാജ്യത്തെ നീതിന്യായ വ്യവസ്ഥ തകര്‍ന്ന് തരിപ്പണമായിട്ടില്ലെന്നും സുപ്രീം കോടതിയെങ്കിലും ഉണ്ടെന്നുമുള്ള സന്ദേശമാണ് ഈ വിധിയിലൂടെ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസ് നേതാക്കളെല്ലാം പ്രകടിപ്പിച്ച ആശങ്കയ്ക്ക് അടിവരയിടുന്നതാണ് സുപ്രീം കോടതി പരാമര്‍ശങ്ങള്‍. രണ്ട് വര്‍ഷമെന്ന പരമാവധി ശിക്ഷ എന്തുകൊണ്ട് വിധിച്ചെന്ന…

Read More

“രാഹുൽ ഗാന്ധി വീണ്ടും വയനാട് എംപി” ; അപകീർത്തി കേസിൽ കുറ്റക്കാരനെന്ന വിധിക്ക് സുപ്രിംകോടതി സ്റ്റേ, അയോഗ്യത നീങ്ങി

2019ലെ ‘മോദി’പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന സൂറത്ത് കോടതിയുടെ വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജിയിലാണ് കോടതി ഉത്തരവ്. സ്റ്റേ നൽകണമെങ്കിൽ അസാധരണ സാഹചര്യം വേണമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. സൂറത്ത് കോടതിയുടെ വിധി സ്റ്റേ ചെയ്ത സാഹചര്യത്തിൽ രാഹുലിന്റെ അയോഗ്യത നീങ്ങും, വയനാട് എംപി സ്ഥാനം തിരികെ കിട്ടും. ഇരുവിഭാഗങ്ങൾക്കും വാദിക്കാൻ 15 മിനിറ്റാണ് സമയം അനുവദിച്ചത്. മനു അഭിഷേക് സിങ്‌വിയാണ് രാഹുലിനായി വാദിച്ചത്. സാക്ഷി പോലും പരാമർശം…

Read More

ആയുർവേദ ചികിത്സ; രാഹുൽ ഗാന്ധി ഇന്ന് കോട്ടക്കലെത്തും

ആയുർവേദ ചികിത്സക്കായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കോട്ടക്കലിൽ എത്തും. കോട്ടക്കൽ ആര്യ വൈദ്യശാലയിലാണ് ഇനിയുള്ള കുറച്ചു ദിവസം രാഹുൽ ഉണ്ടാവുക. ഭാരത് ജോഡോ യാത്രക്ക് ശേഷം രാഹുൽ ഗാന്ധിക്ക് കാൽ മുട്ടു വേദന അനുഭവപ്പെടുന്ന സാഹചര്യത്തിൽ ആണ് വിശദമായ ചികിത്സക്കായി കോട്ടക്കൽ ആര്യ വൈദ്യശാലയിൽ എത്തുന്നത്. കോട്ടക്കൽ ആര്യ വൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി എം വാരിയരുടെ നേതൃത്വത്തിൽ ഉള്ള വിദഗ്ദ ഡോക്ടർമാരുടെ സംഘം ആണ് രാഹുലിനെ പരിശോധിച്ചു ചികിത്സ നിശ്ചയിക്കുക. കെ.സി….

Read More

അപകീർത്തി കേസ്; രാഹുൽ ​ഗാന്ധിയുടെ അപ്പീൽ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബി ആർ ഗവായ്, പ്രശാന്ത് കുമാർ മിശ്ര എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക. 2019ൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ വച്ച്  ‘എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് പൊതുവെയുള്ളത് എന്തുകൊണ്ടാണെന്ന്’ രാഹുൽ ഗാന്ധി നടത്തിയ പരാമർശമാണ് കേസിനാധാരം. തുടർന്ന് ഗുജറാത്തിലെ ബിജെപി നേതാവ് പൂർണേഷ് മോദി നൽകിയ അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് സൂറത്ത് ചീഫ് മജിസ്ട്രേറ്റ്…

Read More

രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തി കേസ്: ഈ മാസം 12ന് മൗന സത്യാഗ്രഹം

രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസില്‍ പ്രതിഷേധം ശക്തമാക്കാൻ കോണ്‍ഗ്രസ് . ഈ മാസം 12ന് രാഹുല്‍ ഗാന്ധിക്ക് പിന്തുണയര്‍പ്പിച്ച്‌ പാര്‍ട്ടി മൗന സത്യാഗ്രഹം സംഘടിപ്പിക്കും.രാഹുലിനെതിരായ കീഴ്ക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉടൻ സുപ്രീംകോടതി സമീപിക്കും. രാഹുല്‍ ഗാന്ധിയുടെ അയോഗ്യത കര്‍ണാടക നിയമ സഭാ തെരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റാൻ കഴിഞ്ഞു എന്നതാണ് കോണ്‍ഗ്രസിനു ആത്മവിശ്വാസം നല്‍കുന്നത് . രാഹുല്‍ ഗാന്ധിയെ ബി.ജെ.പി വേട്ടയാടുന്നുവെന്ന് കാട്ടി പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം.എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ഗാന്ധി പ്രതിമയ്ക്ക് മുന്‍പില്‍…

Read More