
രാഹുൽ ഗാന്ധിയും ന്യായ് യാത്രയും ബംഗാളിൽ; വൻ വരവേൽപ്പുമായി ജനം
അസമിലെ വിജയകരമായ പര്യടനം പൂർത്തിയാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര പശ്ചിമ ബംഗാളിലേക്ക് കടന്നു. അസമിലെ ദുബ്രിയിൽ നിന്ന് രാവിലെ പര്യടനം തുടങ്ങിയ യാത്ര കുച്ച് ബിഹാറിലെ ബക്ഷിർഹട്ട് വഴിയാണ് ബംഗാളിൽ പ്രവേശിച്ചത്. രാഹുൽ ഗാന്ധിക്കും ന്യായ് യാത്രക്കും വൻ വരവേൽപ്പാണ് ബംഗാളിൽ ലഭിച്ചത്. ബംഗാളിൽ അഞ്ച് ദിവസം ഏഴ് ജില്ലകളിലൂടെ കടന്നു പോകുന്ന യാത്ര 523 കിലോമീറ്റർ സഞ്ചരിക്കും. ബംഗാൾ പര്യടനം പൂർത്തിയാക്കിയ ശേഷം യാത്ര ബിഹാറിലേക്ക് കടക്കും….