സോറോസ് – രാഹുൽ ഗാന്ധി ബന്ധത്തിൽ ചർച്ച വേണം ; രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയമെന്ന് ബിജെപി

അദാനി വിവാദം തുടര്‍ച്ചയായി ഉന്നയിക്കുന്ന പ്രതിപക്ഷത്തെ പാര്‍ലമെന്‍റില്‍ അടിച്ചിരുത്താന്‍ സോറോസ് രാഹുല്‍ ഗാന്ധി ബന്ധത്തില്‍ ചര്‍ച്ചയാവശ്യപ്പെട്ട് ഭരണ പക്ഷം. വെറും രാഷ്ട്രീയ ആരോപണമായി മാത്രം കാണരുതെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയത്തില്‍ ചര്‍ച്ച അനിവാര്യമാണെന്നും പാര്‍ലമെന്‍ററി കാര്യമന്തി കിരണ്‍ റിജിജു വ്യക്തമാക്കി. ജോര്‍ജ് സോറോസിന് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമായുള്ള ബന്ധം പരിശോധിക്കണം. പാര്‍ലമെന്‍റിനെയും മറ്റ് ഭരണഘടന സ്ഥാപനങ്ങളെയും അട്ടിമറിക്കാന്‍ സോറോസ് കോണ്‍ഗ്രസിന് ഫണ്ട് നല്‍കുന്നു. ബംഗ്ലാദേശ് കലാപത്തിന് പിന്നിലും സോറാസിന്‍റെ കരങ്ങളാണ്. രാജ്യത്തെ സമ്പദ് വ്യവസ്ഥ അട്ടിമറിക്കാനും…

Read More

‘രാഹുൽ ഗാന്ധി വലിയ ഒറ്റുകാരൻ ‘ ; കടുത്ത ആക്ഷേപങ്ങളുമായി ബിജെപി എം.പി സംബിത് പത്ര

പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിക്കെതിരെ ​ആരോപണങ്ങളും കടുത്ത ആക്ഷേപങ്ങളും ചൊരിഞ്ഞ് ബിജെപി വക്താവും എംപിയുമായ സംബിത് പത്ര. രാഹുൽ വലിയ ഒറ്റുകാരനാണെന്നും രാജ്യ വിരുദ്ധ നീക്കങ്ങൾ പുലർത്തുന്ന വ്യക്തികളുമായി ബന്ധമുള്ളയാളാണെന്നുമാണ് ബിജെപിയുടെ ആരോപണം. ഇവിടെ ഒരു ത്രികോണം (triangle) നിലനിൽക്കുന്നുണ്ട്. അതിന്‍റെ ഒരു വശത്ത് അമേരിക്കയിൽ ഇരിക്കുന്ന ജോർജ് സോറോസും അമേരിക്കയിലെ ചില ഏജൻസികൾക്കൊപ്പം അദ്ദേഹത്തിന്‍റെ ഫൗണ്ടേഷനുമാണെന്ന് അദ്ദേഹം ആരോപിച്ചു. ത്രികോണത്തിന്‍റെ മറ്റൊരു വശം ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്ട് (OCCRP) എന്ന പേരിലുള്ള…

Read More

സംഭലിലേക്ക് പോകാൻ അനുവദിച്ചില്ല ; ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധി എം.പിയും ഡൽഹിയിലേക്ക് മടങ്ങി

വെടിവെപ്പുണ്ടായ സംഭലിലേക്ക് പുറപ്പെട്ട ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് എംപിമാരെയും ഉത്തര്‍പ്രദേശ് പൊലീസ് തടഞ്ഞു. ഡല്‍ഹി- ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിയാപൂരില്‍ വെച്ചാണ് യുപി പൊലീസ് രാഹുലിന്റെ വാഹനം തടഞ്ഞത്. രാഹുല്‍ മടങ്ങണമെന്നാണ് യുപി പൊലീസ് ആവശ്യപ്പെടുന്നത്. അതേസമയം രാഹുല്‍ ഗാന്ധി വാഹനത്തില്‍ തന്നെ തുടര്‍ന്നു. രാഹുല്‍ ഗാന്ധിക്ക് അഭിവാദ്യമര്‍പ്പിച്ച് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അതിര്‍ത്തിയില്‍ തടിച്ചുകൂടിയിരിക്കുന്നത്. അതിനിടെ ബാരിക്കേഡുകള്‍ മറിച്ചിടാനും പ്രവര്‍ത്തകര്‍ ശ്രമിച്ചു. അതിനിടെ അഞ്ച് പേരെ കടത്തിവിടണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്…

Read More

ലോക്സഭയുടെ സീറ്റ് ക്രമീകരണത്തിൽ അന്തിമ തീരുമാനമായി ; പ്രധാനമന്ത്രി ഒന്നാം നമ്പറിൽ , രാഹുൽ ഗാന്ധി 498ൽ

പതിനെട്ടാമത് ലോക്സഭയുടെ സീറ്റ് ക്രമീകരണത്തെ സംബന്ധിച്ച് അന്തിമ തീരുമാനമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെയുള്ള ഒന്നാം നമ്പർ സീറ്റിൽ തന്നെ തുടരും. രണ്ടാം നമ്പർ സീറ്റിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, മൂന്നാം നമ്പർ സീറ്റിൽ ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ തന്നെയാണ് തുടരുക. അതേ സമയം ആദ്യഘട്ട ക്രമീകരണത്തിൽ 58-ാം സീറ്റിലേക്ക് മാറ്റിയ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ സീറ്റ് നമ്പർ നാലിലേക്ക് പുന:ക്രമീകരിച്ചു. നേരത്തെയുള്ള പട്ടിക പ്രകാരം നാല്, അഞ്ച് സീറ്റുകൾ ഒഴിഞ്ഞു…

Read More

രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്ന ഹർജി ; ആഭ്യന്തര മന്ത്രാലയത്തോട് വിവരങ്ങൾ തേടി അലഹബാദ് ഹൈക്കോടതി

ലോക്സഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനുമായ രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ആരോപണത്തിൽ വ്യക്തത തേടി അലഹബാദ് ഹൈക്കോടതി. രാഹുൽ ഗാന്ധിക്ക് ഇന്ത്യൻ പൗരത്വത്തിനൊപ്പം ബ്രിട്ടീഷ് പൗരത്വവുമുണ്ടെന്ന ഹർജിയിൽ ആഭ്യന്തര മന്ത്രാലയത്തോട് അലഹബാദ് ഹൈക്കോടതി വിവരങ്ങൾ തേടി. 3 ആഴ്ചക്കുള്ളിൽ വിവരങ്ങൾ നൽകണമെന്നാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. പൗരത്വം നിയമപരമാണോയെന്ന് പരിശോധിക്കുന്നുവെന്ന് കേന്ദ്രം മറുപടി നൽകിയിട്ടുണ്ട്. വിശദമായ മറുപടി 3 ആഴ്ചക്കുള്ളിൽ നൽകാമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വർഷങ്ങൾക്ക് മുന്നേ തന്നെ…

Read More

ചീഫ് ജസ്റ്റിസിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തില്ല ; വിഷയം ചർച്ചയാക്കി കേന്ദ്ര സർക്കാർ

ചീഫ് ജസ്റ്റിസായി ആയി സഞ്ജീവ് ഖന്നയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുക്കാത്തതിനെ ചർച്ചയാക്കി കേന്ദ്ര സർക്കാർ വൃത്തങ്ങൾ. സഞ്ജീവ് ഖന്നയുടെ അമ്മാവനും മുൻ ജഡ്ജിയുമായ എച്ച്.ആർ ഖന്ന ഇന്ദിരാ ഗാന്ധിക്കെതിരെ വിധി പറഞ്ഞതു കൊണ്ടാണ് പരിപാടിയിൽ നിന്നും രാഹുൽ ഗാന്ധി വിട്ടു നിന്നതെന്നാണ് പ്രചാരണം. നിലവിൽ വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് രാഹുൽ ഗാന്ധി. പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണം കലാശക്കൊട്ടിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി പ്രചാരണത്തിനായി വയനാട്ടിലെത്തിയത്. ഇന്ന് രാവിലെയാണ് സഞ്ജീവ്…

Read More

കോൺഗ്രസ് നേതാക്കൾ വഴി രാഹുൽ ഗാന്ധിയെ സ്വാധീനിക്കാൻ അദാനി ശ്രമിച്ചെന്ന് വെളിപ്പെടുത്തൽ

യു.പി.എ ഭരണകാലത്ത് കോൺഗ്രസ് നേതാക്കൾ വഴി രാഹുൽ ഗാന്ധിയെ കാണാനും സ്വാധീനിക്കാനും വ്യവസായി ഗൗതം അദാനി ശ്രമിച്ചുവെന്ന് വെളിപ്പെടുത്തൽ. പാർട്ടിയുടെ ഉന്നത നേതാക്കളായ അഹമ്മദ് പട്ടേൽ, കമൽനാഥ് എന്നിവർ വഴിയായിരുന്നു അദാനിയുടെ ശ്രമമെന്നും എന്നാൽ, ഇതിൽ അദാനി വിജയിച്ചില്ലെന്നും മാധ്യമപ്രവർത്തകനായ രാജ്ദീപ് സർദേശായിയുടെ ​’ദി ഇലക്ഷൻ ദാറ്റ് സർപ്രൈസ്ഡ് ഇന്ത്യ​’ എന്ന പുസ്തകത്തിൽ പറയുന്നു. ഇടതുനേതാക്കൾ തനിക്കെതിരെ രാഹുലിനെ ചില കാര്യങ്ങൾ വിശ്വസിപ്പിച്ചെന്നും മോദിക്കെതിരായ രാഷ്ട്രീയ പോരാട്ടത്തിൽ അവർ രാഹുലിനെ കരുവാക്കുകയായിരുന്നുവെന്നാണ് അദാനിയുടെ ബോധ്യമെന്നും പുസ്തകത്തിൽ പറയുന്നു….

Read More

പ്രിയങ്ക ഗാന്ധി ഇന്ന് പത്രിക സമർപ്പിക്കും; റോഡ് ഷോയിൽ രാഹുലും സോണിയയും പങ്കെടുക്കും

വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. റോഡ് ഷോയായി വയനാട് കലക്ട്രേറ്റിലെത്തിയാണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നത്. പതിനൊന്ന് മണിക്ക് കല്പറ്റ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് തുടങ്ങുന്ന റോഡ് ഷോയിൽ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പങ്കെടുക്കും. ഇന്നലെ രാത്രിയാണ് സോണിയ ഗാന്ധിക്കൊപ്പം പ്രിയങ്ക സുൽത്താൻ ബത്തേരിയിൽ എത്തിയത്. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർ രാവിലെ കണ്ണൂരിൽ വിമാനമിറങ്ങി ഹെലികോപ്റ്റർ മാർഗം വയനാട്ടിൽ എത്തും. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ…

Read More

രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു; നല്ല സ്ഥലം കിട്ടുമ്പോൾ പ്രിയങ്കയും പോകും: സത്യൻ മൊകേരി

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി. മണ്ഡലത്തിലെ ഒരു വിഷയത്തിലും രാഹുല്‍ ഇടപെട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണ്ഡലത്തില്‍ ഒരു വികസനവും കൊണ്ട് വരാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ‘രാഹുല്‍ ഗാന്ധി ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. അഞ്ച് ലക്ഷം വോട്ടിന് ജയിക്കും എന്ന് പറയുന്നത് ഭയം കൊണ്ടാണ്. രാഹുല്‍ ഗാന്ധിക്ക് ജനങ്ങളെ കാണാന്‍ കഴിഞ്ഞില്ല. ഉപതിരഞ്ഞെടുപ്പിന് കാരണം രാഹുല്‍ ഗാന്ധിയാണ്. വയനാട്ടിലെ ജനങ്ങള്‍ യുഡിഎഫിന് എതിരായ…

Read More

ബിഷ്ണോയി സംഘത്തിന്റെ അടുത്ത ലക്ഷ്യം രാഹുൽ ഗാന്ധിയാകാമെന്ന് ഒഡിയ നടൻ: കേസെടുത്ത് പൊലീസ്

എൻസിപി നേതാവ് ബാബ സിദ്ദീഖിനെ കൊലപ്പെടുത്തിയതിന് ശേഷം ഗുണ്ടാസംഘം ലോറൻസ് ബിഷ്ണോയിയുടെ അടുത്ത ലക്ഷ്യം കോൺഗ്രസ് എംപിയും ലോക്‌സഭാ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയാകാമെന്ന് ഒഡിയ നടൻ ബുദ്ധാദിത്യ മൊഹന്തി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് നടൻ വിവാദ പരാമർശം നടത്തിയത്. പിന്നാലെ പൊലീസ് കേസെടുത്തു. നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യ(എൻഎസ്യുഐ) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. മൊഹന്തിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒഡീഷ സംസ്ഥാന എൻഎസ്യുഐ പ്രസിഡന്റ് ഉദിത് പ്രധാൻ വെള്ളിയാഴ്ചയാണ് പരാതി നൽകിയത്. ‘എൻസിപി…

Read More