
‘രാഹുൽ ഗാന്ധി ടൂറിസ്റ്റാണ്’; വിനോദസഞ്ചാരി ആയിട്ടല്ല രാഹുൽ സ്വന്തം മണ്ഡലത്തിൽ പോകേണ്ടത്: വി.മുരളീധരന്‍
വയനാട്ടില്‍ മൂന്ന് പേരെ കാട്ടാന ചവിട്ടിക്കൊന്നിട്ടും എംപി മണ്ഡലം സന്ദര്‍ശിക്കാന്‍ വൈകിയതിനെ അപലപിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്ത്.രാഹുൽ ഗാന്ധി ടൂറിസ്റ്റാണ്. വിനോദസഞ്ചാരി ആയിട്ടല്ല രാഹുൽ സ്വന്തം മണ്ഡലത്തിൽ പോകേണ്ടത്.വയനാട്ടിലെ ജനങ്ങളോട് പിണറായി വിജയൻ സർക്കാർ ജനാധിപത്യവിരുദ്ധ നടപടികളെടുക്കുന്നു. വനംവകുപ്പ് വാച്ചർക്ക് മതിയായ ചികിത്സാ നൽകിയില്ലെന്ന് കുടുംബം പറയുന്നു.ആനയുടെ ചവിട്ടേറ്റയാളെ മെഡിക്കൽ കോളജുകൾ തമ്മിൽ മാറേണ്ടി വരുന്നത് കേട്ടുകേൾവിയില്ലാത്തതാണ്.മാനന്തവാടി മെഡിക്കൽ കോളേജ് പേരിനുമാത്രമാണ്. ബോര്‍ഡ് വച്ചതുകൊണ്ടുമാത്രം ആശുപത്രി മെഡിക്കല്‍ കോളേജാകില്ല.താലൂക്ക് ആശുപത്രിയുടെ മുന്നിലാണ് മെഡിക്കൽ കോളേജ് എന്ന പേര്…