‘നരേന്ദ്ര മോദി അഴിമതിയുടേയും അനീതിയുടേയും നുണകളുടേയും ശക്തി’; പ്രധാനമന്ത്രിക്ക് മറുപടിയുമായി രാഹുൽ ഗാന്ധി

‘ശക്തി’ പരാമർശത്തെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി രാഹുൽ ഗാന്ധി. താൻ പറയുന്നത് ആഴത്തിലുള്ള സത്യമാണെന്ന് മോദിക്ക് അറിയാം. അതുകൊണ്ടാണ് തന്റെ വാക്കുകൾ വളച്ചൊടിക്കുന്നത്. തന്റെ വാക്കുകൾ മോദിക്ക് ഇഷ്ടമല്ല. അനീതിയുടെയും കള്ളപ്രചാരണങ്ങളുടെയും അഴിമതിയുടെയും ശക്തിയെക്കുറിച്ചാണ് താൻ സംസാരിച്ചതെന്നും രാഹുൽ ഗാന്ധി. “എന്റെ വാക്കുകൾ മോദിക്ക് ഇഷ്ടമല്ല. ആഴത്തിലുള്ള സത്യങ്ങളെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നതെന്ന് മോദിക്ക് അറിയാം. അതുകൊണ്ടാണ് എന്റെ വാക്കുകളുടെ അർത്ഥം വളച്ചൊടിക്കാൻ മോദി ശ്രമിക്കുന്നത്. ഞാൻ സൂചിപ്പിച്ച ശക്തി, നമ്മൾ പോരാടുന്ന ശക്തി, ആ…

Read More

കേന്ദ്ര ഏജൻസികളെ ഭയന്ന് ഒരു നേതാവ് പാർട്ടി വിട്ടു, രാഹുൽ ഗാന്ധി; മറുപടിയുമായി അശോക് ചവാൻ

കേന്ദ്ര ഏജൻസികളെ ഭയന്ന് ജയിലിൽ പോകാനാകില്ലെന്ന് സോണിയാ ഗാന്ധിയോട് കരഞ്ഞ് പറഞ്ഞ് ഒരു കോൺഗ്രസ് നേതാവ് പാർട്ടി വിട്ടെന്ന് രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ മറുപടിയുമായി അടുത്തിടെ കോൺഗ്രസിൽ നിന്നും ബിജെപിയിൽ ചേർന്ന അശോക് ചവാൻ. രാഹുലിന്റേത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുളള രാഷ്ട്രീയ ആരോപണം മാത്രമാണെന്നും കോൺഗ്രസ് വിടുന്നതുമായി ബന്ധപ്പെട്ട് സോണിയ ​ഗാന്ധിയെ ഞാൻ കണ്ടിട്ടില്ലെന്നും അശോക് ചവാൻ പ്രതികരിച്ചു. ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളന വേദിയിൽ കേന്ദ്ര ഏജൻസികളെ ബിജെപി ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടവേയൊണ് ഒരു…

Read More

‘രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നതിൽ മുഖ്യമന്ത്രി പേടിക്കേണ്ട’; വിമർശനത്തിന് മറുപടിയുമായി കെ.സി വേണുഗോപാൽ

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കെസി വേണുഗോപാല്‍. യുഡിഎഫ് കല്‍പ്പറ്റ നിയോജക മണ്ഡലം കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഇന്നലത്തെ രാഹുലിന്‍റെ ജോഡോ യാത്ര റാലിയിലേക്ക് എല്ലാ പാര്‍ട്ടികളെയും വിളിച്ചിരുന്നുവെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. പ്രഗത്മഭരായ എല്ലാവരും വന്നു. നമ്മുടെ കമ്മ്യൂണിസ്റ്റുകാരെയും വിളിച്ചിരുന്നു. വന്നില്ല. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് കൊണ്ട് വന്നില്ല. അവരുടെ ആശയ പാപ്പരത്വം ആണ് ആ തീരുമാനം. രാഹുൽ ഗാന്ധിക്ക് വയനാടിനോട് ആത്മബന്ധമുണ്ട്….

Read More

‘ഏത് കൊലപാതകിക്കും ബിജെപി അധ്യക്ഷനാകാം’; പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് സമൻസ്

ഏത് കൊലപാതകിക്കും ബി.ജെ.പി അധ്യക്ഷനാകാമെന്ന പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സമൻസ്. മാർച്ച് 27ന് ഹാജരാകാൻ ആവശ്യപ്പെട്ട് ജാർഖണ്ഡ് പ്രത്യേക കോടതിയാണ് സമൻസ് അയച്ചത്. ഏത് കൊലപാതകിക്കും ബിജെപി അധ്യക്ഷനാകാമെന്ന് 2018ലാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ബിജെപി നേതാവ് പ്രതാപ് കത്യാറിന്റെ പരാതിയിലാണ് കോടതി നടപടി.

Read More

‌ഭാരത്‌ജോഡോ ന്യായ് യാത്ര മാർച്ച് 17 ന് മുംബൈയിൽ സമാപിക്കും

അവസാന ഘട്ടത്തിലേക്ക് കടന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര. ന്യായ് യാത്ര ഇന്ന് മഹാരാഷ്ട്രയില്‍ പ്രവേശിക്കും. മഹാരാഷ്ട്രയിലൂടെ ആറ് ദിവസം സഞ്ചരിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര നന്ദുര്‍ബാറിലെ ജില്ലയിലെ ഗോത്ര മേഖലയില്‍ നിന്നാണ് പര്യടനം ആരംഭിക്കുന്നത്. ഈ മാസം 17നാണ് യാത്ര സമാപിക്കുക. ലോക്‌സഭാതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമായി യാത്രയുടെ സമാപനം മാറ്റാനാണ് കോണ്‍ഗ്രസിന്റെ നിലവിലെ തീരുമാനം. 17ന് മുംബൈയിലെ ശിവാജി പാര്‍ക്കിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്‍ഡ്യ മുന്നണിയിലെ എല്ലാ പാര്‍ട്ടികളുടെയും…

Read More

‘മോദിക്കെതിരെ സംസാരിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം’; രാഹുലിന് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സംസാരിക്കുമ്പോൾ കൂടുതൽ ജാഗ്രതയും ശ്രദ്ധയും പുലർത്തണമെന്ന് രാഹുൽ ഗാന്ധിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ. നവംബറിൽ രാജസ്ഥാനിലെ ബയാതുവിൽ നടന്ന പൊതുയോഗത്തിൽ മോദിക്കെതിരെ തട്ടിപ്പ്, പോക്കറ്റടി തുടങ്ങിയ പരാമർശങ്ങൾ നടത്തിയത് വിവാദമായിരുന്നു. ​​പ്രധാനമന്ത്രിയെ രാഹുൽ പരിഹസിച്ചെന്നാരോപിച്ച് ബിജെപിയിൽ നിന്ന് പരാതി ലഭിച്ചെന്നാണ് അന്ന് രാഹുലിന് നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചത്. ഇതിനൊപ്പം ഡൽഹി ഹൈക്കോടതിയിലും പൊതുഹരജി വന്നിരുന്നു. ഹരജി പരിഗണിച്ച കോടതി മോദിയെ പോക്കറ്റടിക്കാരൻ എന്ന വിളിച്ച രാഹുൽ ഗാന്ധിയുടെ നിലപാട്…

Read More

സിദ്ധാർഥന്‍റെ കൊലപാതകം സിബിഐ അന്വേഷിക്കണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി രാഹുൽ ഗാന്ധി

പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിലെ വിദ്യാർഥി ജെ എസ് സിദ്ധാർഥന്‍റെ  കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് രാഹുൽ ഗാന്ധി എം പി ആവശ്യപ്പെട്ടു. ദിവസങ്ങളോളം മർദ്ദനത്തിനിരയായ സിദ്ധാർഥന്‍റെ  ദാരുണ മരണം മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. എസ് എഫ് ഐയുടെ സജീവ പ്രവർത്തകരാണ് അക്രമികൾ. കേരളത്തിലെ ക്യാംപസിൽ ഇത്തരത്തിലൊരു സംഭവം നടക്കുന്നുവെന്നത് ഖേദകരമാണ്. തങ്ങൾക്കെതിരായ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള ആസൂത്രിത ശ്രമങ്ങൾ  ചില സംഘടനകളെ അക്രമാസക്തരായ ആൾക്കൂട്ടങ്ങളാക്കി മാറ്റിയിരിക്കുകയാണ്. ശോഭനമായ ഒരു ഭാവിയുള്ള വിദ്യാർഥിയായിരുന്നു സിദ്ധാർഥൻ. ആ കുട്ടിയുടെ മാതാപിതാക്കളായ ജയപ്രകാശിനും, ഷീബക്കും…

Read More

രാഹുൽ ഗാന്ധി വീണ്ടും അമേഠിയിലേക്കോ ? ; പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും, വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ്

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കുമെന്ന് വെളിപ്പെടുത്തൽ. ഡൽഹിയിൽ ഇത് സംബന്ധിച്ച് നടന്ന ചർച്ചകൾക്ക് ശേഷമാണ്‌ പ്രദീപ് സിംഘൽ എന്ന ഉത്തര്‍പ്രദേശിൽ നിന്നുള്ള കോൺഗ്രസ് നേതാവ് വെളിപ്പെടുത്തിയത്. ഇത് സംബന്ധിച്ച പ്രഖ്യാപനം വൈകില്ലെന്നും സിംഘൽ വ്യക്തമാക്കി. അതേസമയം രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ മത്സരിക്കണമെന്നാണ് കേരളത്തിലെ പിസിസിയുടെ ആഗ്രഹം. രാഹുൽ ഗാന്ധി മത്സരിക്കുന്ന കാര്യത്തിലും സെൻട്രൽ ഇലക്ഷൻ കമ്മിറ്റി തീരുമാനമെടുക്കുമെന്നും അദ്ദേഹം മത്സരിക്കണമെന്ന് ആഗ്രഹം കേരളഘടകം നേരത്തെ അറിയിച്ചിട്ടുണ്ടെന്നും വിഡി സതീശൻ പറഞ്ഞു. കഴിഞ്ഞ…

Read More

രാഹുൽ ഗാന്ധി ഇത്തവണയും വയനാട്ടിൽ തന്നെ ? ; സൂചന നൽകി എഐസിസി നേതൃത്വം, എതിർപ്പുമായി സിപിഐ

രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കുമെന്ന സൂചന നല്‍കി എഐസിസി നേതൃത്വം. രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നത് ഇന്ത്യ സഖ്യത്തിന് തടസമാകില്ലെന്നും, കേരളത്തില്‍ ഇടത് വലത് മുന്നണികള്‍ തമ്മിലാണ് പോരാട്ടമെന്നും എഐസിസി വക്താവ് ജയറാം രമേശ് വ്യക്തമാക്കി. അതേസമയം, രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജ രംഗത്തെത്തി. വയനാട് ആരുടെയും കുത്തക മണ്ഡലമല്ലെന്നും ,ഇടത് പക്ഷത്തിനെതിരായ രാഹുലിന്‍റെ മത്സരം കഴിഞ്ഞ തവണ തന്നെ ചോദ്യം ചെയ്യപ്പെടണമായിരുന്നുവെന്നും ആനി രാജ പറഞ്ഞു….

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് ; രാഹുൽ ഗാന്ധി വയനാട് സീറ്റ് ഉപേക്ഷിക്കുമോ? തെലങ്കാനയിലേക്കെന്ന് സൂചന, സസ്പെൻസ് തുടരുന്നു

വയനാട്ടില്‍ വീണ്ടും മത്സരിക്കുന്നതില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം കാത്ത് എഐസിസിസി. വയനാട് ഒഴിഞ്ഞേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ രാഹുലിനായി തെലങ്കാന പിസിസി നല്‍ഗൊണ്ട മണ്ഡലം നിര്‍ദ്ദേശിച്ചു. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിലെ അതൃപ്തി സിപിഐഎം ആവര്‍ത്തിച്ചു. സുരക്ഷിത മണ്ഡലമായ വയനാട് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കുമോയെന്ന അഭ്യൂഹമാണ് സജീവമാകുന്നത്. ദേശീയ തലത്തില്‍ രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം സജീവ ചര്‍ച്ചയായിരിക്കെയാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്കില്ലെന്ന തരത്തിലുള്ള പ്രചരണവും ശക്തമാകുന്നത്. ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമാകുന്ന സുരക്ഷിത മണ്ഡലത്തില്‍ രാഹുല്‍ വീണ്ടും ചേക്കേറുന്നുവെന്ന വിമര്‍ശനം ഉത്തരേന്ത്യയില്‍ ബിജെപി സജീവമാക്കുന്നുണ്ട്. അമേഠിയില്‍…

Read More