
‘പ്രചാരണത്തിന് ഒരു ഇടവേള’; തമിഴ്നാട്ടിലെത്തി മധുരം ആസ്വദിച്ച് രാഹുൽ ഗാന്ധി
തമിഴ്നാട്ടിലെ പ്രചാരണത്തിൽ നിന്ന് ചെറിയ ഇടവേളയെടുത്ത് രാഹുൽ ഗാന്ധി. അദ്ദേഹം രാത്രി മധുര പലഹാരങ്ങൾ വിൽക്കുന്ന കടയിലെത്തിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അപ്രതീക്ഷിതമായെത്തിയ രാഹുൽ ഗാന്ധിയെ കണ്ടതോടെ കടക്കാരൻ ബാബു അത്ഭുതപ്പെട്ടുപോയി. അര മണിക്കൂറോളം കടയിൽ ചിലവിട്ട കോൺഗ്രസ് നേതാവ് ഒരു കിലോ ഗുലാബ് ജാമുൻ വാങ്ങിയ ശേഷമാണ് മടങ്ങിയത്. കടയിലുണ്ടായിരുന്ന മറ്റ് പലഹാരങ്ങളും അദ്ദേഹം കഴിച്ചു നോക്കി. കടയിലെ ജീവനക്കാർക്കൊപ്പം ഫോട്ടോയും എടുത്ത ശേഷമാണ് രാഹുൽ മടങ്ങിയത്. കോയമ്പത്തൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ രാഹുൽ ഗാന്ധി…