ലോക്സഭാ തെരഞ്ഞെടുപ്പ് ; അമേഠിയിൽ മത്സരിക്കാൻ രാഹുൽ ഗാന്ധി താത്പര്യം അറിയിച്ചതായി സൂചന , പ്രഖ്യാപനം ഇന്ന് ഉണ്ടാകും

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അമേഠിയിൽ മത്സരിക്കാൻ താല്പര്യം അറിയിച്ച് രാഹുൽ ഗാന്ധി. അമേഠിയിൽ പത്രിക സമർപ്പണത്തിന് തയാറാകാൻ ഉത്തർപ്രദേശ് പിസിസിക്ക് എഐസിസി നിർദേശം നൽകി. സിറ്റിങ് എംപിയും ബിജെപി നേതാവുമായ സ്മൃതി ഇറാനിയാണ് രാഹുലിന്റെ എതിരാളി. അതേസമയം പ്രിയങ്ക ഗാന്ധി ഇത്തവണ മത്സരിച്ചേക്കില്ല. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പ്രിയങ്കയെ സജീവമാക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം, അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാർഥി പ്രഖ്യാപനം അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെക്ക് വിട്ടിരുന്നു. മേയ് 20…

Read More

ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കില്ല ; റായ്ബറേലി സീറ്റിൽ നിന്ന് രാഹുൽ ഗാന്ധി ജനവിധി തേടിയേക്കും, പ്രഖ്യാപനം ഇന്ന് ഉണ്ടാകും

അമേഠിയിലോ റായ്ബറേലിയിലോ പ്രിയങ്ക ഗാന്ധി മത്സരിക്കില്ലെന്നുറപ്പായി. അതേസമയം ഈ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുമായുള്ള അവസാന വട്ട ചര്‍ച്ചകളിലാണ് കോൺഗ്രസ്. അമേഠിയിലോ റായ്ബറേലിയിലോ രാഹുല്‍ മത്സരത്തിനിറങ്ങുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുൻ ഖര്‍ഗെ രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു. അമേഠിയിലോ റായ്ബറേലിയിലോ മത്സരിച്ച് വിജയിച്ചാല്‍ തന്നെയും താൻ വയനാടിനെ കയ്യൊഴിയില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായാണ് ഖര്‍ഗെ സൂചിപ്പിച്ചിരുന്നത്. ഒരുപക്ഷേ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച സ്ഥരീകരണവും വൈകാതെ തന്നെ വരുമെന്നാണ് പ്രതീക്ഷ. നാളെ…

Read More

ലൈംഗിക കേസിലെ പ്രതിയായ പ്രജ്ജ്വൽ രേവണ്ണയ്ക്ക് വേണ്ടി വോട്ട് അഭ്യർത്ഥിക്കുന്നു ; ബിജെപിക്ക് എതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ജെ.ഡി.എസ് നേതാവും എം.പിയുമായ പ്രജ്വൽ രേവണ്ണയെ ബി.ജെ.പി സംരക്ഷിക്കുകയാണെന്ന് രാഹുൽ ഗാന്ധി. പ്രജ്വൽ രേവണ്ണ കൂട്ടബലാത്സംഗക്കാരനാണെന്ന് എല്ലാ ബി.ജെ.പി നേതാക്കൾക്കും അറിയാം. എന്നിട്ടും അവർ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു, എല്ലാം അറിഞ്ഞുകൊണ്ടാണ് ബി.ജെ.പി ജെ.ഡി (എസ്) സഖ്യം രൂപീകരിച്ചതെന്നും രാഹുൽ ആരോപിച്ചു. മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വൽ രേവണ്ണ. പ്രജ്വൽ രേവണ്ണ 400 സ്ത്രീകളെ ബലാത്സംഗം ചെയ്ത് വിഡിയോ ഉണ്ടാക്കിയെന്ന് കർണാടകയിലെ തെരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ ആരോപിച്ചു. കൂട്ടബലാത്സംഗക്കാരനെ പിന്തുണച്ചതിന് പ്രധാനമന്ത്രി സ്ത്രീകളോട്…

Read More

‘കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആദ്യം പ്രഫുൽ പട്ടേലിനെ പുറത്താക്കും’ ; കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്ട്രേറ്റർക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര, നഗർ ഹവേലി, ദാമൻ, ദിയു, ലക്ഷദ്വീപ് എന്നിവയുടെ അഡ്മിനിസ്ട്രേറ്ററായ പ്രഫുല്‍ കെ. പട്ടേലിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രണ്ട് മിനിറ്റിനുള്ളില്‍ പട്ടേലിനെ പുറത്താക്കുമെന്ന് ഞായറാഴ്ച ദാമനില്‍ നടന്ന സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. അഴിമതിക്കാരനും നരേന്ദ്ര മോദിക്ക് സമാനമായ സ്വേച്ഛാധിപത്യവുമുള്ള പട്ടേലിനെ കോൺഗ്രസ് സർക്കാർ രൂപീകരിച്ച് രണ്ട് മിനിറ്റിനുള്ളിൽ തൽസ്ഥാനത്ത് നിന്ന് പുറത്താക്കുമെന്നാണ് രാഹുല്‍ പറഞ്ഞത്. കോൺഗ്രസ് സ്ഥാനാർഥി കേതൻ പട്ടേലിനെ പിന്തുണച്ചുകൊണ്ടുള്ള റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി….

Read More

രാഹുൽ ഗാന്ധിയും , പ്രിയങ്ക ഗാന്ധിയും അമേഠിയിലും റായ്ബറേലിയിലും മത്സരിച്ചേക്കും ; പ്രഖ്യാപനം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് വിട്ട് തെരഞ്ഞെടുപ്പ് സമിതി

അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്ക് വിട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി. രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും മത്സരിക്കണമെന്ന് തെരഞ്ഞെടുപ്പ് സമിതിയില്‍ ശക്തമായ ആവശ്യം ഉയര്‍ന്നു. രാഹുല്‍ അമേഠി സന്ദര്‍ശിച്ചേക്കും. അമേഠിയില്‍ പ്രിയങ്കയെ ഇറക്കി റായ്ബറേലി സീറ്റില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചാലോയെന്ന ആലോചനയും പാര്‍ട്ടിയിലുണ്ട്. അതേസമയം പ്രചാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രിയങ്കക്ക് മത്സരിക്കുന്നതിനോട് താല്‍പര്യമില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. വയനാട്ടിലെ വോട്ടെടുപ്പ് കഴിഞ്ഞതോടെ അമേഠി, റായ്ബറേലി സീറ്റുകളിലെ ചർച്ച കോൺഗ്രസ് സജീവമാക്കുകയാണ്. പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും…

Read More

പി. വി അൻവറിന്റെ ഡിഎൻഎ പരാമർശം; ന്യായീകരിച്ച് എം വി ഗോവിന്ദൻ

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശത്തില്‍ പി വി അന്‍വറിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രാഷ്ട്രീയ ഡിഎന്‍എയെക്കുറിച്ചാണ് അന്‍വര്‍ പറഞ്ഞത്. രാഷ്ട്രീയ പാരമ്പര്യമാണ് ഉദ്ദേശിച്ചതെന്നും ജൈവപരമായി കാണേണ്ടെന്നും എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി ഒരു സീറ്റ് പോലും നേടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി ഒരിടത്തും രണ്ടാം സ്ഥാനത്ത് പോലും എത്തില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.  ഇടതുമുന്നണി ഇത്തവണ പുതു ചരിത്രം രചിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി…

Read More

പേരിനൊപ്പമുള്ള ഗാന്ധി കൂട്ടിവിളിക്കാൻ അർഹതയില്ലാത്ത പൗരനായി മാറി, രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണം; പി.വി അൻവർ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി പി.വി.അൻവർ എംഎൽഎ. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും യോഗ്യതയില്ലാത്ത ആളായി രാഹുൽ മാറിയെന്നാണ് അൻവർ പറഞ്ഞത്. പിണറായി വിജയനെ കേന്ദ്ര സർക്കാർ ഇതുവരെ ജയിലിൽ ആക്കാത്തത് എന്തുകൊണ്ടാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അൻവർ. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്നും അൻവർ ആരോപിച്ചു. പാലക്കാട് എടത്തനാട്ടുകര എൽഡിഎഫ് കമ്മറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പു റാലിയിലായിരുന്നു അധിക്ഷേപം. ”രാഹുൽ ഗാന്ധി, ആ പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര്…

Read More

ഇന്ത്യാ മുന്നണി സംവിധാനത്തെ രാഹുല്‍ ഗാന്ധി പിന്നില്‍ നിന്ന് കുത്തി: എം വി ഗോവിന്ദൻ

ഇന്ത്യാ മുന്നണി സംവിധാനത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പിന്നില്‍ നിന്ന് കുത്തിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പിണറായിയെ അറസ്റ്റ് ചെയ്യേണ്ടതായിരുന്നു എന്ന രാഹുലിന്‍റെ പ്രസ്താവന അപക്വമാണ്. ഇന്ത്യൻ രാഷ്ട്രീയത്തിന്‍റെ മർമ പ്രധാനമായ പോയിന്‍റിലേക്ക് കടക്കാൻ അവർക്ക് സാധിക്കാതെ വന്നു. മൃദുഹിന്ദുത്വ നിലപാടാണെന്നും ഗോവിന്ദൻ വിമർശിച്ചു. വടകരയിൽ യുഡിഎഫ് അശ്ലീലം ഉപകരണമാക്കിയെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. ഇതിന് പിന്നിൽ യൂത്ത് കോണ്‍ഗ്രസ് നേതൃത്വമാണ്. ഷാഫി പറമ്പിൽ അറിയാതെ ആരും ഇത് ചെയ്യില്ലെന്നും…

Read More

പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥകൾ; റാഞ്ചിയിലെ ഇന്ത്യ മുന്നണി റാലിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കില്ല

ജാർഖണ്ഡിലെ റാഞ്ചിയിൽ ഇന്ത്യ മുന്നണി നടത്തുന്ന സംയുക്ത റാലിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കില്ല. പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥകൾ കാരണമാണു രാഹുൽ പങ്കെടുക്കാത്തതെന്നു പാർട്ടി അറിയിച്ചു. പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ ഉൾപ്പെടെയുള്ള മറ്റു കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും. ‘ഞായറാഴ്ച മധ്യപ്രദേശിലെ സത്നയിലും ജാർഖണ്ഡിലെ റാഞ്ചിയിലും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ രാഹുൽ ഗാന്ധി പങ്കെടുക്കാൻ തീരുമാനിച്ചിരുന്നു. പെട്ടെന്ന് ശാരീരിക അസ്വസ്ഥത ഉണ്ടായതോടെ അദ്ദേഹത്തിനു ഡൽഹി വിട്ടുപോകാൻ കഴിയാത്ത സാഹചര്യമാണ്.”- കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു….

Read More

‘ജനറൽ സെക്രട്ടറിയിലേക്ക് എല്ലാ അധികാരവും കേന്ദ്രീകരിക്കണം, കെസി വേണുഗോപാൽ രാഹുലിനെ വിഡ്ഢിവേഷം കെട്ടിക്കുന്നു’; എ എം ആരിഫ്

കെ സി വേണുഗോപാലിനെതിരെ ആലപ്പുഴ ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് എ എം ആരിഫ്. കെ സി വേണുഗോപാൽ രാഹുൽ ഗാന്ധിയെ വിഡ്ഢിവേഷം കെട്ടിക്കുന്നുവെന്നും രാഹുൽ ഗാന്ധിയുടെ ഇമേജ് കളയിക്കുന്നതിൽ പ്രധാനി വേണുഗോപാലെന്നും ആരിഫ് വിമർശിച്ചു. ജനറൽ സെക്രട്ടറിയിലേക്ക് എല്ലാ അധികാരവും കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് രാഹുലിനെ കോമാളിയാക്കുന്നത്. ദയവ് ചെയ്ത് രാഹുലിനെ വേണുഗോപാൽ മോശക്കാരനാക്കരുത്. രാഹുലും പ്രിയങ്കയും ഒരുമിച്ച് ആലപ്പുഴയിൽ വന്നാലും ഒരു ചുക്കും സംഭവിക്കില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളത്ത് നാം കണ്ടതാണ്. രാഹുലും…

Read More