
‘രാഹുലിനെപ്പോലെ പെരുമാറരുത്’: എം.പിമാരെ ഉപദേശിച്ച് മോദി
പാർലമെന്റിൽ ബി.ജെ.പിയേയും മോദിയേയും കടന്നാക്രമിച്ച പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി പറഞ്ഞേക്കും. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിലാണ് കഴിഞ്ഞദിവസം മോദിക്കെതിരേയും ബി.ജെ.പിക്കേതിരേയും രാഹുൽ ആഞ്ഞടിച്ചത്. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ഇന്ന് നടക്കും. ഇതിൽ രാഹുലിന്റെ ആരോപണത്തിനും പ്രതിപക്ഷത്തിനുമുള്ള മറുപടി ഉണ്ടായേക്കുമെന്നാണ് വിവരം. അതേസമയം സഭ ചേരുന്നതിന് മുൻപേ സഖ്യകക്ഷി എം.പിമാരുടെ യോഗം ചേർന്ന് എൻ.ഡി.എ. യോഗത്തിൽ വെച്ച് എം.പിമാർക്ക് മോദി നിർദേശം നൽകുകയും ചെയ്തു….