‘മാലിന്യം നിറഞ്ഞ യമുനയിലെ വെള്ളം കുടിക്കു; കാണാൻ ആശുപത്രിയിൽ വരാം’; കെജ്‌രിവാളിനെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

യമുന നദി മാലിന്യമുക്തമാക്കുമെന്ന ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ ഉറപ്പ് പാലിക്കാത്തതിൽ കെജ്‌രിവാളിനെ, വെല്ലുവിളിച്ച് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. അഞ്ചു വർഷം കൊണ്ട് യമുന നദി ശുദ്ധീകരിക്കുമെന്നും അതിൽ മുങ്ങികുളിക്കുമെന്നും, പുതിയ രാഷ്ട്രീയ വ്യവസ്ഥകൾ കൊണ്ട് വരും, അഴിമതികൾ പൂർണമായും ഇല്ലാതാക്കുമെന്നുമായിരുന്നു കെജ്‌രിവാൾ മുഖ്യമന്ത്രി ആയിരുന്നപ്പോൾ നൽകിയ വാക്ക്. എന്നാൽ ഇന്നും യമുന മാലിന്യമുക്തമായിട്ടില്ല. അദ്ദേഹത്തോട് തന്നെ ഇത് കുടിക്കാൻ ഞാൻ ആവശ്യപെടുന്നു. അതിന് ശേഷം അദ്ദേഹത്തെ കാണാൻ ഞങ്ങൾ ആശുപത്രിയിലേക്ക് പോകുമെന്നും പറഞ്ഞുകൊണ്ടാണ്…

Read More

സുഭാഷ് ചന്ദ്ര ബോസിന്‍റെ  ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ മരണത്തീയതി പരാമർശം; രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് കൊൽക്കത്ത പൊലീസ്

സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ മരണ തീയതി പരാമര്‍ശിച്ചതില്‍  ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത് കൊൽക്കത്ത പൊലീസ്. ഹിന്ദുത്വ ഗ്രൂപ്പായ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ പരാതിയിലാണ് തെക്കന്‍ കൊല്‍ക്കത്തയിലെ ഭവാനിപുര്‍  പൊലീസ് രാഹുലിനെതിരെ എഫ്‌ഐആര്‍ റജിസ്റ്റർ ചെയ്തത്. സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനത്തിൽ അദ്ദേഹത്തെ സ്മരിച്ചുകൊണ്ട് രാഹുൽ ​ഗാന്ധി സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹത്തിന്‍റെ മരണ തീയതി പരാമർശിച്ചത്.   1945 ഓഗസ്റ്റ് 18-ന് സുഭാഷ് ചന്ദ്ര ബോസ്…

Read More

സുഭാഷ് ചന്ദ്ര ബോസിന്റെ മരണ തീയതി പരാമർശിച്ച് രാഹുൽ ഗാന്ധി; ക്ഷമാപണം നടത്തി പോസ്റ്റ് തിരുത്തണം: വിമർശനവുമായി തൃണമൂൽ കോൺഗ്രസ്

നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ മരണ തീയതി പരാമർശിച്ചതിന് പിന്നാലെ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയ്ക്ക് എതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺ​ഗ്രസ്. രാജ്യം കഴിഞ്ഞ ദിവസം സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം ആഘോഷിച്ചിരുന്നു. അദ്ദേഹത്തെ സ്മരിച്ചുകൊണ്ട് രാഹുൽ ​ഗാന്ധി സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച പോസ്റ്റിലാണ് സുഭാഷ് ചന്ദ്ര ബോസിന്റെ മരണ തീയതി പരാമർശിച്ചത്. ഇതോടെ രാഹുലിനെതിരെ വിമർശനവുമായി തൃണമൂൽ കോൺ​ഗ്രസ് നേതാവ് കുനാൽ ഘോഷ് രം​ഗത്തെത്തി.  നേതാജിയുടെ മരണത്തിലെ ദുരൂഹത കോൺഗ്രസ് എക്കാലവും മൂടിവെക്കുകയാണെന്ന് കുനാൽ…

Read More

അമിത് ഷായേക്കുറിച്ച് നടത്തിയ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ട കേസിന് സ്റ്റേ

രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടകേസ് നടപടിക്രമങ്ങള്‍ സ്റ്റേ ചെയ്ത് സുപ്രീം കോടതി. 2018-ല്‍ അമിത് ഷായേക്കുറിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെ ബി.ജെ.പി നേതാവ് നവീന്‍ ഝാ കൊടുത്ത മാനനഷ്ടക്കേസിന്റെ തുടര്‍നടപടികളാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തത്. അമിത് ഷായെ കൊലക്കേസ് പ്രതി എന്ന് രാഹുല്‍ വിളിച്ചതിനെതിരെയായിരുന്നു കേസ്. കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജി ഝാര്‍ഖണ്ഡ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് രാഹുല്‍ സുപ്രീം കോടതിയെ സമീപിച്ചത്. തന്റെ പരാമര്‍ശം രാഷ്ട്രീയ സ്വഭാവമുള്ളതായിരുന്നെന്നായിരുന്നു രാഹുലിന്റെ വാദം. രാഹുലിന്റെ വാദങ്ങള്‍ കേട്ട…

Read More

മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കിൽ ഭാഗവത് രാജ്യദ്രോഹത്തിന് ജയിലിലാകുമായിരുന്നു; വിവാദ പ്രസ്താവനയിൽ രൂക്ഷവിമർശനവുമായി മോഹൻ ഭാഗവതിനെതിരെ രാഹുൽ ഗാന്ധി

ഇന്ത്യക്ക് യഥാർഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചത് രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടെയാണെന്ന വിവാദ പ്രസ്താവനയിൽ ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കിൽ ഭാഗവത് രാജ്യദ്രോഹത്തിന് ജയിലിലാകുമായിരുന്നുവെന്ന് രാഹുൽ പറഞ്ഞു. ഡൽഹിയിൽ പുതിയ കോൺഗ്രസ് ഓഫീസിന്റെ ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ”വളരെ സവിശേഷമായ സമയത്താണ് ഞങ്ങൾക്ക് പുതിയ ഓഫീസ് ലഭിക്കുന്നത്. 1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്നാണ് ആർഎസ്എസ് തലവൻ പറയുന്നത്. രാമക്ഷേത്രം നിർമിച്ചപ്പോഴാണ് യഥാർഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടന നമ്മുടെ സ്വാതന്ത്ര്യത്തിന്റെ…

Read More

‘അപാരമായ വിവേകത്തോടെ രാജ്യത്തെ നയിച്ച നേതാവാണ് മൻമോഹൻ സിങ്’; തനിക്ക് ഉപദേഷ്ടാവിനെയും വഴികാട്ടിയെയും നഷ്ടപ്പെട്ടെന്ന് രാഹുൽ ഗാന്ധി

തനിക്ക് ഉപദേഷ്ടാവിനെയും വഴികാട്ടിയെയും നഷ്ടപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അപാരമായ വിവേകത്തോടെ രാജ്യത്തെ നയിച്ച നേതാവാണ് മൻമോഹൻ സിങ്. അദ്ദേഹത്തിന്‍റെ വിനയവും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും രാജ്യത്തെ പ്രചോദിപ്പിച്ചു. ദശലക്ഷക്കണക്കിന് ജനങ്ങൾ അത്യധികം അഭിമാനത്തോടെ എന്നും അദ്ദേഹത്തെ ഓർക്കും. ശ്രീമതി കൗറിനെയും കുടുംബത്തെയും അനുശോചനം അറിയിക്കുന്നുവെന്നും രാഹുൽ സമൂഹ മാധ്യമത്തിൽ കുറിച്ചു. എതിരാളികളുടെ വ്യക്തിപരമായ ആക്രമണങ്ങൾ നേരിടേണ്ടിവന്നിട്ടും രാഷ്ട്രത്തെ സേവിക്കാനുള്ള പ്രതിബദ്ധതയിൽ ഉറച്ചുനിന്ന നേതാവാണ് മൻമോഹൻ സിങെന്ന് പ്രിയങ്ക ഗാന്ധി എംപി പ്രതികരിച്ചു. രാഷ്ട്രീയത്തിന്‍റെ…

Read More

സാഹിത്യത്തിലും സിനിമയിലും നികത്താൻ കഴിയാത്ത ശൂന്യത ; എംടിയെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യതയാണ് എംടി വാസുദേവൻ നായരുടെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അനുസ്മരിച്ചു. അദ്ദേഹത്തിന്‍റെ കഥകളെല്ലാം കേരളത്തിന്‍റെ സംസ്കാരവും മനുഷ്യ വികാരങ്ങളും നിറഞ്ഞുനിൽക്കുന്നവയായിരുന്നു. തലമുറകളെയാണ് അവ പ്രചോദിപ്പിച്ചത്. അദ്ദേഹത്തിന്‍റെ കൃതികള്‍ ഇനിയും തലമുറകളെ പ്രചോദിപ്പിക്കും. കുടുംബത്തിന്‍റെ ദു:ഖത്തിൽ പങ്കുചേരുകയാണെന്നും രാഹുൽ ഗാന്ധി അനുസ്മരിച്ചു.

Read More

അമിത് ഷായുടെ പ്രസംഗം വളച്ചൊടിച്ചു; രാഹുൽ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടീസ്

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടീസ് നൽകി ബിജെപി. അമിത് ഷായുടെ പ്രസംഗം വളച്ചൊടിച്ചുവെന്ന് ആരോപിച്ചാണ് നോട്ടീസ് നൽകിയത്. ഭരണഘടനാ ചർച്ചയിൽ അമിത് ഷാ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിലടക്കം വളച്ചൊടിച്ച് പ്രചരിപ്പിച്ചു എന്നാണ് ബിജെപി എംപി നിഷികാന്ത് ദുബെ സ്പീക്കർക്ക് നൽകിയ കത്തിൽ ആരോപിക്കുന്നത്. അമിത് ഷാ അംബേദ്കറെ അപമാനിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. അംബേദ്കറെ അപമാനിച്ചത് സഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ഇതിനെ…

Read More

അംബേദ്കർ വിരുദ്ധ നിലപാട് , അമിത് ഷാ രാജി വെക്കണമെന്ന് രാഹുൽ ഗാന്ധി

ലോക്സഭയിൽ അദാനിയുമായി ബന്ധപ്പെട്ട ചർച്ച തടഞ്ഞുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിജെപിയുടെയും ആർഎസ്എസിൻ്റെയും നിലപാട് അംബേദ്കർ വിരുദ്ധമാണ്. അംബേ​ദ്കർ വിരുദ്ധ നിലപാടിൽ അമിത് ഷാ മാപ്പ് പറയണമെന്നും, രാജിവയ്ക്കണമെന്നും രാഹുൽ​ഗാന്ധി പറഞ്ഞു. പാർലമെൻ്റിന് ഉള്ളിലേക്ക് പോകണമെന്നാവശ്യപ്പെട്ടപ്പോൾ തടഞ്ഞു. അദാനിയാണ് മോദിക്ക് എല്ലാം. അത് ചോദ്യം ചെയ്യാനാവില്ലെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

Read More

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അപമാനിക്കാൻ ശ്രമിച്ചെന്ന് വനിതാ എം.പി ; സഭ സാക്ഷിയായത് നാടകീയ രംഗങ്ങൾക്ക്

ആഭ്യന്തരമന്ത്രി അമിത് ഷാ ബിആർ അംബേദ്ക്കറെ അപമാനിച്ചതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ലോക്സഭയിൽ നാടകീയ രംഗങ്ങൾ. സമ്മേളനം ഇന്ന് അവസാനിപ്പിക്കാനായില്ല. ലോക്സഭ നാളെ വരേയ്ക്ക് പിരിഞ്ഞു. അദ്ധ്യക്ഷ ഡയസിൽ കയറി കോൺഗ്രസ് പ്രതിഷേധിച്ചു. രാജ്യസഭയും ഇന്ന് ബഹളമയമായി.രാവിലത്തെ അക്രമസംഭവങ്ങളാണ് ഭരണപക്ഷം ഉയര്‍ത്തിയത്.രാഹുൽ ഗാന്ധി മോശമായി പെരുമാറിയെന്ന് വനിത എംപി രാജ്യസഭയിൽ പറഞ്ഞത് വൻ നാടകീയ സംഭവങ്ങൾക്ക് ഇടയാക്കി. രാഹുൽ അകാരണമായി തട്ടിക്കയറിയെന്നാണ് ഫാംഗ് നോൻ കൊന്യാക് പറഞ്ഞത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമായിരുന്നു രാഹുലിന്‍റേതെന്നും ഫാംഗ് നോൻ കൊന്യാക് പറഞ്ഞു.നാഗാലൻഡിൽ…

Read More