പുരുഷന്മാര്‍ക്കെതിരെ കേസെടുക്കുന്നതാണ് പുരോഗമനമെന്നാണ് ചിലര്‍ കരുതുന്നത്; പുരുഷ കമ്മീഷന്‍ വേണം; ഹണിറോസിനെതിരേ കേസ് കൊടുക്കുമെന്ന് രാഹുല്‍ ഈശ്വര്‍

നടി ഹണി റോസിനെതെരിരേ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയക്കുമെന്ന് രാഹുല്‍ ഈശ്വര്‍. വ്യാജ കേസ് കൊടുക്കുന്നതിന്റെ വേദന എന്താണെന്ന് ഹണി റോസും അറിയണം. കേസുമായി ഏതറ്റം വരെയും പോകുമെന്നും തനിക്ക് വേണ്ടി താൻ തന്നെ വാദിക്കുമെന്നും രാഹുല്‍ ഈശ്വര്‍ കോഴിക്കോട്ട് പറഞ്ഞു. ഹണി റോസ് വീണ്ടും തനിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഞാന്‍ ചാനലില്‍ ഇരുന്ന് പറഞ്ഞ കാര്യങ്ങള്‍ എങ്ങനെയാണ് കേസ് എടുക്കാനുള്ള കാര്യങ്ങളാകുന്നതെന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു. പുരുഷന്മാര്‍ക്കെതിരെ കേസെടുക്കുന്നതാണ് പുരോഗമനമെന്നാണ് ചിലര്‍ കരുതുന്നത്. പുരുഷന്മാരുടെ പ്രശ്‌നങ്ങളും…

Read More

ലൈംഗിക അതിക്രമ കേസുകളിൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തരുത് ; രാഹുൽ ഈശ്വറിൻ്റെ ഹർജി തീർപ്പാക്കി ഹൈക്കോടതി

ലൈംഗിക അതിക്രമ കേസുകളിൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തരുതെന്ന പരാമർശവുമായി ഹൈക്കോടതി. പരാതിക്കാരി അനുമതി നൽകിയാലും പേര് വെളിപ്പെടുത്താൻ പാടില്ല. രാഹുൽ ഈശ്വർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. മുൻകൂർ ജാമ്യ അപേക്ഷയിൽ പരാതിക്കാരിയുടെ പേര് ഉൾപ്പെടുത്തിയത് സംബന്ധിച്ചായിരുന്നു പരാമർശം. ഫേസ്ബുക്ക് വഴി അധിക്ഷേപിച്ചതിന് നടി നൽകിയ പരാതിയിൽ ആയിരുന്നു രാഹുൽ ഈശ്വർ മുൻകൂർ ജാമ്യ അപേക്ഷ നൽകിയിരുന്നത്. കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഇതേ തുടർന്ന് ഹർജി തീർപ്പാക്കി. 

Read More

കമ്മിഷനുകൾ വേട്ടയാടുന്നു; ഹണി റോസിനോട് പെറ്റമ്മനയമെന്ന് രാഹുൽ ഈശ്വർ

അഭിപ്രായം പറഞ്ഞതിന് വനിതാ കമ്മിഷനും യുവജന കമ്മിഷനും തന്നെ വേട്ടയാടുകയാണെന്ന് രാഹുൽ ഈശ്വർ. തന്നെ കേൾക്കാൻ അവർ തയ്യാറായില്ല. ജനുവരി 30 മുതൽ പുരുഷ കമ്മിഷന് വേണ്ടി ക്യാമ്പയിൻ ആരംഭിക്കുമെന്നും രാഹുൽ തിരുവനന്തപുരത്ത് പറഞ്ഞു. ഹണി റോസിന് അവരുടെ പരാതിയുടെ സത്യമില്ലായ്മ ബോധ്യപ്പെട്ടു എന്ന് വിശ്വസിക്കുന്നു. വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണണം. ഹണി റോസിനോട് പെറ്റമ്മനയവും രാഹുൽ ഈശ്വറിനോട് ചിറ്റമ്മനയവും. ഭരണഘടന പദവികളായ വനിതാ കമ്മിഷനും യുവജന കമ്മിഷനും അഭിപ്രായം പറഞ്ഞതിന് തന്നെ വേട്ടയാടുന്നു. തൻ്റെ വാദങ്ങളോ മറുപടികളോ…

Read More

രാഹുൽ ഈശ്വറിനെതിരെ പൊലീസിൽ പരാതി നൽകി നടി ഹണി റോസ്

സാമൂഹിക നിരീക്ഷകന്‍ രാഹുല്‍ ഈശ്വറിനെതിരെ പൊലീസില്‍ പരാതി നല്‍കി ഹണി റോസ്. വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ താന്‍ കൊടുത്ത ലൈംഗികാധിക്ഷേപ പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കുനേരെ തിരിക്കാനും ബോധപൂര്‍വ്വം ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ് പരാതി നല്‍കിയിരിക്കുന്നത്. വസ്ത്ര സ്വാതന്ത്ര്യം തന്‍റെ മൗലികാവകാശമാണെന്നിരിക്കെ രാഹുല്‍ ഈശ്വര്‍ അതിനെതിരെ അനാവശ്യ പ്രചരണം നടത്തി. സൈബർ ഇടങ്ങളിൽ ആളുകള്‍ തനിക്കെതിനെ തിരിയാൻ ഇത് കാരണമായി. താനും കുടുംബവും കടന്നു പോകുന്നത് കടുത്ത മാനസിക…

Read More