ഹണി റോസിന്റെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പൊലീസ്: രാഹുൽ ഈശ്വറിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

നടി ഹണി റോസ് നൽകിയ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പൊലീസ്. രാഹുൽ ഈശ്വറിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ ഇന്നു കോടതി പരിഗണിക്കാനിരിക്കെയാണ് എറണാകുളം സെൻട്രൽ‍ പൊലീസ് റിപ്പോര്‍ട്ട് നൽകിയത്. സ്ത്രീത്വത്തെ അപമാനിച്ചു, അധിക്ഷേപ പരാമർശങ്ങൾ നടത്താൻ ആള്‍ക്കൂട്ടത്തെ പ്രേരിപ്പിച്ചു തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി ഹണി റോസ് രാഹുൽ ഈശ്വറിനെതിരെ പരാതി നൽകിയിരുന്നു. നടിയുടെ വസ്ത്രധാരണ രീതി ടെലിവിഷന്‍ ചർച്ചകളിൽ രാഹുൽ ഈശ്വർ വിമർശിക്കുകയും ചെയ്തിരുന്നു. ഹണി റോസ് പരാതി നല്‍കിയിരുന്നു എന്നും ഇതിൽ പ്രാഥമികാന്വേഷണം നടന്നുവരുന്നു എന്നും…

Read More

കുട്ടികൾക്ക് ബാലാവകാശ കമ്മിഷൻ, സ്ത്രീകൾക്ക് വനിതാ കമ്മിഷൻ; പുരുഷന്മാർക്കും കമ്മിഷൻ വേണമെന്ന് രാഹുൽ ഈശ്വർ

സംസ്ഥാനത്ത് പുരുഷന്മാർക്ക് വേണ്ടി പുരുഷ കമ്മിഷൻ രൂപീകരിക്കാനുള്ള ക്യാമ്പയിൻ ജനുവരി 30 മുതൽ ആരംഭിക്കുമെന്ന് രാഹുൽ ഈശ്വർ. കുട്ടികൾക്ക് ബാലാവകാശ കമ്മിഷനും സ്ത്രീകൾക്ക് വനിതാ കമ്മിഷനും ഉള്ളതുപോലെ പുരുഷന്മാർക്കും കമ്മിഷൻ വേണമെന്നാണ് രാഹുൽ ഈശ്വർ ആവശ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് എംഎൽഎമാരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹണി റോസ് നൽകിയ പരാതിയിൽ കേസെടുക്കാൻ വകുപ്പുകളില്ലെന്ന് പൊലീസ് അറിയിച്ചതിന് പിന്നാലെ കൊച്ചിയിൽ ചേർന്ന വാർത്താസമ്മേളനത്തിലാണ് രാഹുൽ ഈശ്വർ ഈ ആവശ്യം മുന്നോട്ടുവച്ചത്. രാഹുൽ ഈശ്വറിന്റെ വാക്കുകളിലേക്ക് ‘എനിക്ക് പോകാൻ…

Read More

‘സ്ത്രീത്വത്തെ നിരന്തരമായി അപമാനിക്കുന്നു’; രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മിഷൻ

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമർ‌ശങ്ങളിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മിഷൻ. ദിശ എന്ന സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്. സ്ത്രീത്വത്തെ നിരന്തരമായി വാർത്ത ചാനലുകളിലൂടെ അപമാനിക്കുകയും സ്ത്രീ വിരുദ്ധ പരാമർശങ്ങൾ പ്രചരിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടിയാണു ദിശ പരാതി നൽകിയത്. അതിജീവിതകളെ ചാനൽ ചർച്ചയിൽ അപമാനിക്കുന്ന പാനലിസ്റ്റുകളെ ചർച്ചയിൽ പങ്കെടുപ്പിക്കരുതെന്നു യുവജനകമ്മിഷൻ അധ്യക്ഷൻ ഷാജർ ആവശ്യപ്പെട്ടു. മലപ്പുറം കലക്ടറേറ്റിൽ നടന്ന യുവജന കമ്മിഷൻ അദാലത്തിലാണ് കമ്മിഷൻ ഇക്കാര്യം അറിയിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി നടി ഹണി റോസ്…

Read More

‘സ്ത്രീജനങ്ങൾ  തന്ന  വലിയ  പിന്തുണയ്ക്ക്  നന്ദി; പുരുഷന്മാർക്കും  കുടുംബങ്ങൾക്കും  വേണ്ടിയുള്ള  പോരാട്ടം’: രാഹുൽ  ഈശ്വ‌ർ

സമൂഹ മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ പ്രതികരിച്ച് രാഹുൽ ഈശ്വ‌ർ. ഹണിറോസിനോടുള്ള ആദരവോട് കൂടിയ വിമർശനമാണ് താൻ നടത്തിയതെന്നാണ് രാഹുൽ ഈശ്വർ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ബോബി ചെമ്മണ്ണൂർ ചെയ്ത നല്ല കാര്യങ്ങളെ നല്ല കാര്യങ്ങളായും തെറ്റിനെ തെറ്റായും എടുക്കുമെന്ന് രാഹുൽ പറഞ്ഞു. കേസ് വന്നാലും ഇതിൽ ഒരിഞ്ച് പിന്നോട്ട് പോവില്ലെന്നും ഇത് പുരുഷന്മാർക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള പോരാട്ടവും നിലപാടുമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. ‘എനിക്ക് വ്യക്തിപരമായി ഇഷ്ടമുള്ള ആളാണ് ബോചെ. അദ്ദേഹം ചെയ്യുന്ന…

Read More

‘മാപ്പ് പറയാൻ തയ്യാറായില്ലേ; വെറുതേ അദ്ദേഹത്തെ മൂന്നുവർഷം ജയിലിലിടണോ?’: ബോച്ചെയെ ന്യായീകരിച്ച് രാഹുൽ ഈശ്വർ

ഹണി റോസ് ബോച്ചെ വിഷയത്തിൽ തന്റെ നിലപാടിലുറച്ച് രാഹുൽ ഈശ്വർ. ഹണി റോസിന്റെ വസ്‌ത്രധാരണവും അവർ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വൾഗറാണ്. ബോബി ചെമ്മണ്ണൂർ മാപ്പ് പറയാൻ തയ്യാറായിട്ടും അദ്ദേഹത്തെ മൂന്ന് വർഷം ജയിലിൽ അടയ്‌ക്കണോ എന്നും രാഹുൽ ഈശ്വർ പറഞ്ഞു. രാഹുൽ ഈശ്വറിന്റെ വാക്കുകൾ: ഹണി റോസിനോട് ബഹുമാനമാണ്. നാളെ അവരുടെ സിനിമ റിലീസാവുന്നുണ്ട്. അതിന് ആശംസകൾ അറിയിക്കുന്നു. ഹണി റോസിനെ വിമർശിക്കുന്ന ഒരുപാടുപേരുണ്ട്. അവരുടെ വസ്‌ത്രധാരണം പരിധികൾ കടക്കുന്നു, സഭ്യതയില്ലാത്തതും വൾഗറുമാണ്. വൾഗർ ആംഗിളുകളിലുള്ള…

Read More