ഇന്ത്യന്‍ ക്രിക്കറ്റ് പ്രതിഭാ സമ്പന്നമാണ്; ക്രിക്കറ്റ് കുറച്ച് ആളുകളിൽ മാത്രം കേന്ദ്രീകരിക്കപ്പെടരുതെന്ന് രാഹുല്‍ ദ്രാവിഡ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ ധരാളം പ്രതിഭകളുണ്ടെന്നും ലോക ടീമുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് അതിശക്തരാണെന്നും മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. മാത്രമല്ല ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിന്റെ നിലവാരം മെച്ചപ്പെട്ടെന്നും ദ്രാവിഡ് പറഞ്ഞു. ഒരു ടീമിനെയും നിസാരമായി കാണാൻ കഴിയില്ല. മൗണ്ട് ജോയ് ക്രിക്കറ്റ് ക്ലബിന്റെ 50ാം വര്‍ഷത്തെ ആഘോഷത്തിനിടെയാണ് ദ്രാവിഡ് ഇക്കാര്യങ്ങൾ പറഞ്ഞത്. ജിആര്‍ വിശ്വനാഥിന്റെയോ അല്ലെങ്കില്‍ ഞാന്‍ തുടങ്ങിയ കാലത്തേക്കോ നിങ്ങള്‍ നോക്കുകയാണെങ്കിൽ പ്രതിഭകളില്‍ ഭൂരിഭാഗവും വന്‍ നഗരങ്ങളില്‍ നിന്നോ ചില സംസ്ഥാനങ്ങളില്‍ നിന്നോ…

Read More

രാജസ്ഥാന്‍ റോയല്‍സിനെ പരിശീലിപ്പിക്കാൻ പരിശീലകനായി; രാജസ്ഥാനുമായി കരാറൊപ്പിട്ടു

ഇന്ത്യൻ ടീം മുന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ പരിശീലകനാകും. ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഇന്ത്യയുടെ പരിശീലക സ്ഥാനം ദ്രാവിഡ് ഒഴിയുകയായിരുന്നു. ഇതിന് പിന്നാലെയാണ് ദ്രാവിഡ് വീണ്ടും ഐപിഎല്ലില്‍ പരിശീലകനാകുന്നത്. അടുത്ത സീസണിലേക്കാണ് ദ്രാവിഡ് രാജസ്ഥാന്‍റെ പരിശീലകനായി കരാറൊപ്പിട്ടതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ദ്രാവിഡിന്‍റെ സഹപരിശീലകനായി ഇന്ത്യൻ ടീം മുൻ ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോഡിനെ എത്തിക്കാനും രാജസ്ഥാന്‍ ശ്രമിക്കുന്നുണ്ട്. ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി നിലനിര്‍ത്തേണ്ട താരങ്ങള്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ ദ്രാവിഡ് അടുത്തിടെ ടീം…

Read More

ട്വന്‍റി 20ക്ക് പിന്നാലെ ​ഗൗതം ​ഗംഭീർ ഇന്ത്യന്‍ ടീമിന്‍റെ മുഖ്യ പരിശീലകനായി ചുമതലയേൽക്കും; ഗംഭീറിന്റെ കാലാവധി 2027 വരെ

ട്വന്‍റി 20 ലോകകപ്പ് 2024ന് പിന്നാലെ ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി ചുമതലയേൽക്കും എന്ന് റിപ്പോർട്ട്. ജൂണ്‍ അവസാനത്തോടെ ഗംഭീര്‍ ഇന്ത്യൻ ടീമിന്റെ പരിശീലകനാകും എന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത്. ടി20 ലോകകപ്പോടെ ഇന്ത്യന്‍ പരിശീലകനായുള്ള രാഹുല്‍ ദ്രാവിഡിന്‍റെ കാലാവധി അവസാനിക്കും. പരിശീലക സ്ഥാനം തുടരില്ലെന്ന് രാഹുല്‍ ദ്രാവിഡ് നേരത്തെ അറിയിച്ചിരുന്നു. സ്വയം സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങളെ തെരഞ്ഞെടുക്കാൻ ഗൗതം ഗംഭീര്‍ താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുണ്ട്. നിലവിൽ ഇന്ത്യൻ ടീമിന്റെ…

Read More

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡുമായുള്ള കരാർ പുതുക്കില്ല ; പുതിയ പരിശീലകനെ തേടി ബിസിസിഐ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകനെ തേടി ബിസിസിഐ. നിലവില്‍ പരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ നീട്ടിയേക്കില്ലെന്ന് ബിസിസിഐ സൂചിപ്പിച്ചു. പുതിയ പരിശീലകന് വേണ്ടി അപേക്ഷ ക്ഷണിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. ട്വന്റി-20 ലോകകപ്പോടെ ദ്രാവിഡുമായി നിലവിലുള്ള കരാര്‍ അവസാനിക്കും. പുതിയ പരിശീലകനെ ദീര്‍ഘകാലത്തേക്ക് നിയമിക്കുമെന്നും പ്രാരംഭ കാലയളവ് മൂന്ന് വര്‍ഷത്തേക്ക് തുടരുമെന്നും ജയ് ഷാ സ്ഥിരീകരിച്ചു. പുതിയ കോച്ചിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ജയ് ഷാ വ്യക്തമാക്കിയതിങ്ങനെ… ”ദ്രാവിഡിന്റെം കാലാവധി ജൂണ്‍ വരെ മാത്രമാണ്….

Read More

‘ദ്രാവിഡ് തുടര്‍ന്നേക്കില്ല’; പുതിയ പരിശീലകനെ കണ്ടെത്താന്‍ ബിസിസിഐ

ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ കണ്ടെത്താനൊരുങ്ങി ബിസിസിഐ. നിലവിലെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായുള്ള കരാര്‍ ജൂണില്‍ അവസാനിക്കാനിരിക്കെയാണിത്. പുതിയ പരിശീലകനെ കണ്ടെത്താനുള്ള പരസ്യം ഉടന്‍ പുറത്തിറക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. 2021 നവംബറില്‍ ടീമിന്റെ പരിശീലസ്ഥാനം ഏറ്റെടുത്ത ദ്രാവിഡിന്റെയും പരിശീലക സംഘത്തിന്റെയും കാലാവധി 2023 ഏകദിന ലോകകപ്പിനു ശേഷം നീട്ടിനല്‍കുകയായിരുന്നു. 2024 ടി20 ലോകകപ്പ് വരെയാണിത്. ഇതോടെ ലോകകപ്പിനു ശേഷം ഇന്ത്യയ്ക്ക് പുതിയ പരിശീകനുണ്ടായേക്കും. അതേസമയം പരിശീലക സ്ഥാനത്തേക്ക് ദ്രാവിഡിന് വീണ്ടും…

Read More

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് രാഹുൽ ദ്രാവിഡ് തുടരും; കരാർ നീട്ടി നൽകി ബിസിസിഐ

ഇന്ത്യന്‍ ടി20 ടീമിന്‍റെ പരിശീലകനായി രാഹുല്‍ ദ്രാവിഡ് തുടരും, ലോകകപ്പോടെ കരാര്‍ അവസാനിച്ച ദ്രാവിഡിന് അടുത്ത വര്‍ഷം ജൂണില്‍ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പ് വരെയാണ് ബിസിസിഐ കരാര്‍ നീട്ടി നല്‍കിയത്. നേരത്തെ പരിശീലക സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് ദ്രാവിഡ് അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് വിവിഎസ് ലക്ഷ്മണ്‍, ആശിഷ് നെഹ്റ അടക്കമുള്ളവരെ ബിസിസിഐ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ദ്രാവിഡ് തുടരുന്നതോടെ ബാറ്റിംഗ് കോച്ച് സ്ഥാനത്ത് വിക്രം റാത്തോഡും ബൗളിംഗ് കോച്ചായി പരസ് മാംബ്രെയും തല്‍സ്ഥാനത്ത്…

Read More

രാഹുൽ ദ്രാവിഡ് ഇന്ത്യ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് തുടർന്നേക്കും; കരുനീക്കം നടത്തി ബിസിസിഐ

രാഹുൽ ദ്രാവിഡിന്റെ കരാർ രണ്ട് വർഷം കൂടി ബി.സി.സി.ഐ ​നീട്ടിയേക്കുമെന്ന് റിപ്പോർട്ട്. എന്നാൽ, ഇക്കാര്യത്തിൽ ബി.​സി.സി.ഐ ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ല. ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിൽ ദ്രാവിഡ് തന്നെയാകും പരി​ശീലകൻ എന്ന് ഉറപ്പായിട്ടുണ്ട്. ദ്രാവിഡിന്റെ പരിശീലനത്തിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യ റണ്ണേഴ്സപ്പായത്. കഴിഞ്ഞ രണ്ട് വർഷവും രാഹുൽ ദ്രാവിഡിന് കീഴിൽ മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയതെന്ന് ബി.സി.സി.ഐക്ക് വിലയിരുത്തലുണ്ട്. ഈയൊരു സാഹചര്യത്തിൽ കൂടിയാണ് രാഹുലിന്റെ കരാർ നീട്ടുന്നത് ബി.സി.സി.ഐ സജീവമായി പരിഗണിക്കുന്നത്. കഴിഞ്ഞയാഴ്ച ബി.സി.സി.ഐ…

Read More

ദ്രാവിഡ് സ്ഥാനമൊഴിയുന്നു; പകരം വിവിഎസ് ലക്ഷ്മണെന്ന് റിപ്പോര്‍ട്ട്

ലോകകപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക പദവി ഒഴിയാൻ രാഹുൽ ദ്രാവിഡ്. പരിശീലക സ്ഥാനത്ത് തുടരാൻ താത്പര്യമില്ലെന്ന് രാഹുൽ  ബിസിസിഐയെ അറിയിച്ചതായാണ് റിപ്പോർട്ട്. മുൻ മധ്യനിര താരം വിവിഎസ് ലക്ഷ്മൺ അടുത്ത കോച്ചായേക്കും. നവംബർ 19നാണ് ദ്രാവിഡിന്റെ രണ്ടു വർഷത്തെ കോച്ചിങ് കരാർ അവസാനിക്കുന്നത്. ഫൈനലില്‍ ആസ്ട്രേലിയയില്‍ നിന്നേറ്റ തോൽവിക്ക് ശേഷം വിഷയത്തില്‍ രാഹുൽ പ്രതികരിച്ചിരുന്നു. ‘ഞാനതേക്കുറിച്ച് ചിന്തിച്ചിട്ടില്ല. കളി കഴിഞ്ഞതല്ലേയുള്ളൂ. സമയം കിട്ടുമ്പോൾ ഇക്കാര്യം ആലോചിക്കും’ – എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം….

Read More