പെരിയ ഇരട്ടക്കൊലപാതകം; നാളെ ഒരു സിപിഎമ്മുകാരനും കൊലക്കത്തി എടുക്കാതിരിക്കാൻ വധശിക്ഷ തന്നെ വേണമായിരുന്നു; രാഹുൽ മാങ്കൂട്ടത്തിൽ

പെരിയ ഇരട്ടക്കൊലപാതകത്തിൽ പ്രതികൾക്ക് വധശിക്ഷ തന്നെ വേണമായിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ. ജീവിതകാലം മുഴുവൻ ജയിലിൽ കിടന്ന് നരകിക്കുന്നത് മറ്റൊരു തരത്തിൽ നീതിയായിരിക്കാം, നാളെ ഒരു സിപിഎമ്മുകാരനും കൊലക്കത്തിയെടുക്കാൻ പ്രോത്സാഹനമാകാതിരിക്കാൻ വധശിക്ഷയ്ക്ക് കഴിയുമായിരുന്നുവെന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. ‘ഒരു ചെറുപ്പക്കാരനെ 47 തവണ വെട്ടി നുറുക്കിക്കൊല്ലുന്നതും, മറ്റൊരു ചെറുപ്പക്കാരനെ തലയോട്ടി വെട്ടിപ്പൊളിച്ച് കൊല്ലുന്നതും അപൂർവ്വങ്ങളിൽ അപൂർവ്വം തന്നെയാണ്. ജീവിതകാലം മുഴുവൻ ജയിലിൽ കിടന്ന് നരകിക്കുന്നത് മറ്റൊരു തരത്തിൽ നീതിയായിരിക്കാം, എങ്കിലും വധശിക്ഷ…

Read More

പ്രതിഷേധിക്കാൻ ആയുധം റോസാപ്പൂവ്; പാർലമെന്റ് വളപ്പിൽ വ്യത്യസ്ത പ്രതിഷേധവുമായി രാഹുൽ ഗാന്ധി

പാർലമെന്റ് വളപ്പിൽ വ്യത്യസ്ത പ്രതിഷേധവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രതിരോധമന്ത്രി രാജ്‌‌നാഥ് സിംഗിന് റോസാപ്പൂവും തൃവർണ പതാകയും നൽകിയായിരുന്നു രാഹുലിന്റെ വേറിട്ട പ്രതിഷേധം. മറ്റ് കോൺഗ്രസ് നേതാക്കളും ഒപ്പം ഉണ്ടായിരുന്നു. കൈക്കൂലി ആരോപണം നേരിടുന്ന അദാനിക്കെതിരെയുള്ള ചർച്ചകൾ കേന്ദ്രസർക്കാർ ഒഴിവാക്കുന്നു എന്നാരോപിച്ച് പാർലമെന്റിന് പുറത്ത് പ്രതിപക്ഷം പ്രതിഷേധിക്കുന്നതിനിടെയാണ് പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി രാജ്‌നാഥ് സിംഗ് കാറിൽ വന്നിറങ്ങിയത്. വേഗത്തിൽ നടന്ന അദ്ദേഹത്തിനരികിലേക്ക് രാഹുലും മറ്റുനേതാക്കളും നടന്നെത്തുകയും റോസാപ്പൂവും തൃവർണ പതാകയും നൽകുകയുമായിരുന്നു. രണ്ടും സ്നേഹപൂർവം…

Read More

മുസ്ലിം പള്ളിയിൽ സർവ്വേയ്ക്ക് അനുമതി നൽകിയതിനെ തുടർന്ന് സംഘർഷം; നാളെ സംഭൽ സന്ദർശിക്കാൻ നേതാവ് രാഹുൽ ഗാന്ധി

മുസ്ലിം പള്ളിയിൽ സർവ്വേയ്ക്ക് അനുമതി നൽകിയതിനെ തുടർന്ന് സംഘർഷം പൊട്ടിപ്പുറപ്പെട്ട സംഭൽ സന്ദർശിക്കാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നാളെ ഉത്തർ പ്രദേശിലെ കോൺഗ്രസ് എംപിമാർക്കൊപ്പമാണ് രാഹുൽ സംഭൽ സന്ദർശിക്കുക. പ്രിയങ്ക ഗാന്ധി എംപിയും ഒപ്പമുണ്ടാകുമെന്നാണ് വിവരം. നാളെ ഉച്ചയ്ക്ക് ഒരുമണിയോടെ യാത്ര തിരിച്ച്, രണ്ട് മണിയോടെ സംഘം സംഭലിൽ എത്തും. പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുള്ളതിനാൽ, രാഹുലിനെ തടഞ്ഞേക്കാനും സാധ്യതയുണ്ട്. ഇന്നലെ സംഭൽ സന്ദർശിക്കാൻ ഒരുങ്ങിയ കോൺഗ്രസ് നേതാക്കളെ യുപി പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് സ്ഥലത്ത്…

Read More

സിപിഎം വർഗീയ കോമരങ്ങളെ പോലെ പ്രവർത്തിക്കുകയാണ്; രാഹുൽ മാങ്കൂട്ടത്തിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് രമേശ് ചെന്നിത്തല

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിനോട് സഹതാപമാണ്. സിപിഎം വർഗീയ കോമരങ്ങളെ പോലെ പ്രവർത്തിക്കുകയാണ്. വർഗീയത ആളിക്കത്തിച്ച് തെരഞ്ഞെടുപ്പിൽ ജയിക്കാം എന്നത് കരുതേണ്ടെന്നും ജനങ്ങൾ പരാജയപ്പെടുത്തുമെന്നും ചെന്നിത്തല പറഞ്ഞു.  രണ്ട് പത്രങ്ങളിൽ പരസ്യം കൊടുത്തുകൊണ്ട് വർഗീയ പ്രീണനമാണ് നടത്തിയത്. സിപിഎം ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ്. സിപിഎം ബിജെപിയെ സഹായിക്കുകയാണ്. സിപിഎം ബിജെപി അന്തർധാര കേരളത്തിൽ പ്രകടമാണ്. ഇവരുടെ വർഗീയ കളി ജനങ്ങൾ തിരിച്ചറിയും. ഇതുകൊണ്ട് വോട്ടർമാരെ…

Read More

‘ഉള്ളിലെ സംഘി പുറത്ത് വരുന്നു’; ‘പാണക്കാട്’ തങ്ങൾക്കെതിരായ പിണറായിയുടെ പരാമർശം പൊളിറ്റിക്കൽ അറ്റാക്ക് അല്ല: രാഹുൽ മാങ്കൂട്ടത്തിൽ

മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരേയുള്ള മുഖ്യമന്ത്രി പിണറായ വിജയന്‍റെ പ്രസ്കതാവനക്കെതിരെ വിമർശനവുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. പാണക്കാട് തങ്ങൾക്കെതിരെ പിണറായിയുടെ പരാമർശം പൊളിറ്റിക്കൽ അറ്റാക്ക് അല്ല, ഇടയ്ക്കിടെ ഉള്ളിലെ സംഘി പുറത്തേക്ക് വരുന്നതാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു. സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരു അനുയായിയുടെ മട്ടില്‍ പെരുമാറുന്നു എന്നാണ് പിണറായി പാലക്കാട് പറഞ്ഞത്. പിആർ ഏജൻസികൾ ഒളിപ്പിച്ച് വെച്ചിരിക്കുന്ന പിണറായി വിജയനിലെ സംഘി ഇടക്ക് പുറത്തേക്ക് വരുകയാണെന്നും ബിജെപി…

Read More

നീല ട്രോളിബാഗുമായി വാർത്താസമ്മേളനം; പണമെന്ന് തെളിയിച്ചാൽ പ്രചാരണം ഇവിടെ നിർത്തുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

നീല ട്രോളി ബാഗുമായി പാലക്കാട്ടെ കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വാർത്താ സമ്മേളനം. പെട്ടിയിലുണ്ടായിരുന്നത് ഡ്രസായിരുന്നുവെന്നും പണമെന്ന് തെളിയിച്ചാൽ തെരഞ്ഞെടുപ്പ് പ്രചരണം ഇവിടെ നിർത്തുമെന്നും രാഹുൽ വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു. കെ പി എം ഹോട്ടൽ അധികൃതരും പോലീസും ഹോട്ടലിന്റെ മുമ്പിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വിടണമെന്നു രാഹുൽ ആവശ്യപ്പെട്ടു. ‘ഞാൻ എപ്പോളാണ് ഹോട്ടലിൽ വന്നതെന്നും പോയതെന്നും അതിൽ നിന്നും മനസിലാകും. ട്രോളി ബാഗിൽ എന്റെ ഡ്രസ്സ്‌ കൊണ്ടു പോയിട്ടുണ്ട്. ആ ട്രോളി ബാഗ് ഇപ്പോളും എന്റെ…

Read More

രാഹുൽ മാങ്കൂട്ടത്തിലിനു മാന്യതയില്ല; സരിനോട് ക്ഷമാപണം നടത്തണം: എ.കെ ബാലന്‍

കല്യാണ വീട്ടില്‍ ഹസ്തദാനത്തിന് ശ്രമിച്ച പി സരിനെ അവഗണിച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സിപിഎം നേതാവ് എ.കെ ബാലന്‍ രംഗത്ത്. രാഹുൽ മാങ്കൂട്ടത്തലിന്‍റെ നടപടി പത്തനംതിട്ടയുടെ സംസ്കാരം അല്ല. കല്യാണവീട്ടിൽ വന്നാൽ പറയാതെ തന്നെ കൈ കൊടുക്കണം.എന്തുകൊണ്ടാണ് കരുണാകരന്‍റെ  സ്മൃതി കൂടിരത്തിൽ പോകാതിരുന്നത്. പാലക്കാട് കൈകൊടുക്കൽ ക്യാമ്പയിൻ നടത്തും. നാട്ടിൽ എല്ലാവർക്കും കൈ കൊടുക്കൽ നടത്തുമെന്നും  എ.കെ ബാലൻ പറഞ്ഞു യുഡിഎഫ് സ്ഥാനാർഥിയുടെ നടപടി ക്രൂരമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായി എതിർച്ചെടിയിൽ നിൽക്കുന്നത് വ്യക്തിപരമല്ല. അഹംഭാവത്തിന് പരിധി വേണം….

Read More

ഷാഫിയെയും രാഹുലിനെയും ന്യായീകരിച്ച് വി ഡി സതീശൻ; കൈ വേണ്ട എന്ന് പറഞ്ഞ് പോയവർക്ക് കൈ തരില്ലെന്ന് രാഹുൽ

പാലക്കാട്ടെ സ്ഥാനാർത്ഥി പി സരിന് രാഹുൽ മാങ്കൂട്ടത്തിലും ഷാഫിയും ഹസ്തദാനം നിരസിച്ച സംഭവത്തിൽ വിവാദം കൊഴുക്കുകയാണ്. പി സരിന് കൈ കൊടുക്കാൻ തയ്യാറാവാത്ത ഷാഫിയെയും രാഹുലിനെയും ന്യായീകരിച്ച് വി ഡി സതീശൻ രംഗത്തെത്തി. ഷാഫിയും രാഹുലും നിഷ്‌കളങ്കരായ കുട്ടികളാണ്. കൂടെ നിന്ന് ചതിച്ചു പോയ ആളെ കണ്ടപ്പോൾ അവർക്ക് വികാരമുണ്ടായതാണെന്നും അത് കാര്യമാക്കേണ്ടതില്ലെന്നും സതീശൻ ഒരു മാധ്യമത്തോട് പറഞ്ഞു. 50 വർഷത്തിനിടെ കോൺഗ്രസ് ഒറ്റക്കെട്ടായി നേരിടുന്ന ഉപതെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് അവകാശപ്പെട്ടു. ഷാഫി…

Read More

കല്യാണവേദിയിലും പിണക്കം; സരിന്റെ ഹസ്തദാനം നിരസിച്ച് രാഹുലും ഷാഫിയും

വിവാഹ വേദിയിൽ വോട്ട് ചോദിക്കാനെത്തി പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി പി സരിനും യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും. ഒരേ വേദിയിൽ വെച്ച് ഇരുവരും കണ്ടുമുട്ടിയെങ്കിലും പരസ്പരം കൈ കൊടുക്കാതെയാണ് ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും വേദിവിട്ടിറങ്ങിയത്. രാഹുലിനും ഒപ്പമുണ്ടായിരുന്ന ഷാഫിക്കും നേരെ ഹസ്തദാനം നടത്താൻ സരിന്‍ കൈനീട്ടിയിട്ടും കൂസാതെ ഇരുവരും നടന്ന് നീങ്ങുകയായിരുന്നു.നിരവധി തവണ രാഹുലിനെയും ഷാഫിയെയും സരിന്‍ വിളിച്ചെങ്കിലും തിരിഞ്ഞുനോക്കാതെ ഇരുവരും നടന്ന് പോയി. സമീപമുണ്ടായിരുന്ന എ വി ഗോപിനാഥിന്റെ രാഹുൽ മാങ്കൂട്ടത്തിൽ ചേർത്ത് പിടിക്കുന്നതും…

Read More

കത്തിന് പിന്നിൽ ബി.ജെ.പി-സി.പി.എം ഗൂഢാലോചന, എഡിഎം വാർത്ത വരുമ്പോഴെല്ലാം അവർ ഒരു വെടിപൊട്ടിക്കും; രാഹുൽ

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് കെ. മുരളീധരനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് ഡി.സി.സി. ഹൈക്കമാൻഡിന് അയച്ച കത്തിന് പിന്നിൽ ബി.ജെ.പി-സി.പി.എം ഗൂഢാലോചനയെന്ന് കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. ഗൗരവതരമായ ജനകീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് കത്ത് വിവാദമാക്കുന്നതെന്നും രാഹുൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ‘ഡി.സി.സിയുടെ കത്ത് ജനങ്ങളെ ബാധിക്കുന്ന കത്തല്ല. പക്ഷേ അത് വാർത്തകളിൽ നിറഞ്ഞപ്പോൾ ജനങ്ങളെ ബാധിക്കുന്ന രണ്ട് കത്തുകൾ ചർച്ചയിൽ നിന്ന് മാറിപ്പോയി. എ.ഡി.എം. കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾ വരുന്ന ദിവസങ്ങളിലെല്ലാം ഇവരെന്തെങ്കിലുമൊരു വെടി അന്തരീക്ഷത്തിലേക്ക് പൊട്ടിക്കുകയും…

Read More