
റഹ്മാന് എന്റെ മുറിയില്‍ വന്നത് കേക്ക് കഴിക്കാന്‍, ആളുകള്‍ ഗോസിപ്പ് ഉണ്ടാക്കി: രോഹിണി
തെന്നിന്ത്യയിലെ സൂപ്പര്‍ നായികമാരിലൊരാളായിരുന്നു രോഹിണി. ബാലതാരമായി സിനിമയിലെത്തിയ രോഹിണി പിന്നീട് സൂപ്പര്‍ താരമായി മാറുകയായിരുന്നു. മലയാളിക്കും രോഹിണി പ്രിയതാരമാണ്. എത്രയോ മലയാള ചിത്രങ്ങളില്‍ രോഹിണി നായികയായിരിക്കുന്നു. ഒരുകാലത്തു വാണിജ്യസിനിമകളിലെ ഒഴിച്ചൂകൂടാനാകത്ത ചേരുവയായിരുന്നു രോഹിണി. റഹ്മാന്-രോഹിണി കൂട്ടുകെട്ട് മലയാളിക്ക് എന്നും ഹരമായിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കളുമായിരുന്നു. അക്കാലത്തെ സിനിമാ വാരികകളില്‍ രോഹിണി-റഹ്മാന് അടുപ്പത്തെക്കുറിച്ച് ധാരാളം ഗോസിപ്പുകള്‍ വന്നിരുന്നു. അതെല്ലാം താരം മൈന്‍ഡ് ചെയ്തില്ല. റഹ്മാനും അങ്ങനെതന്നെയായിരുന്നു. ചില അഭിമുഖങ്ങളില്‍ രോഹിണി ഇതെല്ലാം തുറന്നുപറഞ്ഞിട്ടുമുണ്ട്. റഹ്മാന്-രോഹിണി ജോഡി അന്ന് പ്രേക്ഷകര്‍…