
സർവൈവൽ ത്രില്ലർമായി രാഗിണി ദ്വിവേദിയുടെ ദ്വിഭാഷ ചിത്രം ‘ഷീല’; ഫസ്റ്റ്‌ലുക്ക് പോസ്റ്റർ റിലീസ്സായി
കന്നട നടി രാഗിണി ദ്വിവേദിയെ കേന്ദ്ര കഥാപാത്രമാക്കി ബാലു നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഷീല’. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. പ്രിയലക്ഷ്മി മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഡി.എം പിള്ളയാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളം, കന്നട എന്നിങ്ങനെ ദ്വിഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. കാണ്ഡഹാർ, ഫെയ്‌സ് ടു ഫെയ്‌സ്, പുതുമുഖങ്ങൾ എന്നീ ചിത്രങ്ങൾക്ക് ശേഷം രാഗിണി മലയാളത്തിൽ അഭിനയിക്കുന്ന സിനിമയാണ് ‘ഷീല’.റിയാസ് ഖാൻ, മഹേഷ്, അവിനാഷ് (കന്നഡ ), ശോഭ് രാജ് (കന്നഡ ),…