
സിബിഐയുടെയും ഇ.ഡിയുടെയും 95% കേസുകളും പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾക്കെതിരേ; രാഘവ് ഛദ്ദ
കേന്ദ്ര ഏജൻസികൾ ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിശ്ശബ്ദരാണെന്ന് എ.എ.പി. എം.പി. രാഘവ് ഛദ്ദ. സി.ബി.ഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി.) രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളിൽ 95 ശതമാനവും പ്രതിപക്ഷത്തെ രാഷ്ട്രീയ നേതാക്കൾക്ക് എതിരെയാണെന്നും അദ്ദേഹം ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അന്വേഷണ ഏജൻസികൾ നിശ്ശബ്ദരാണ്. എന്നാൽ, ബി.ജെ.പി. ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അന്വേഷണ ഏജൻസികൾ അക്രമാസക്തരാണ്. യു.പി.എ. സർക്കാർ അധികാരത്തിലിരുന്ന 2004 മുതൽ 2014 വരെ ഇ.ഡി. റെയ്ഡ് നടത്തിയത് 112 ഇടങ്ങളിലാണ്. എന്നാൽ…