ഹിമാചൽ പ്രദേശിലെ കോളജ് ഹോസ്റ്റലിൽ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം; റാഗിംഗിന്‍റെ ദൃശ്യം പുറത്ത്

കോളജ് ഹോസ്റ്റലിൽ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി റാഗ് ചെയ്യുന്ന ദൃശ്യം പുറത്ത്. ഹിമാചൽ പ്രദേശിലെ സ്വകാര്യ സർവകലാശാലയായ ബഹ്‌റ യൂണിവേഴ്‌സിറ്റിയിൽ സെപ്തംബർ 7ന് രാത്രിയാണ് സംഭവം. സീനിയേഴ്സ് വിളിച്ചപ്പോൾ ഒപ്പം പോകാൻ തയ്യാറാകാതിരുന്ന വിദ്യാർത്ഥിയെ വലിച്ചിഴച്ച് മുറിയിൽ നിന്ന് കൊണ്ടുപോവുകയായിരുന്നു. മദ്യം കുടിക്കാൻ നിർബന്ധിച്ചപ്പോൾ വിദ്യാർത്ഥി വിസമ്മതിച്ചതിനായിരുന്നു ക്രൂരമർദ്ദനം. വിദ്യാർത്ഥിയെ ബെൽറ്റ് കൊണ്ടടിക്കുകയും ചവിട്ടുകയും മുഖത്തടിക്കുകയും ചെയ്യുന്നത് ദൃശ്യമാണ് പുറത്തുവന്നത്. റാ​ഗിനിരയായ വിദ്യാർത്ഥി പരാതിപ്പെട്ടതിനെ തുടർന്ന് ചിരാഗ് റാണ, ദിവ്യാൻഷ്, കരൺ ഡോഗ്ര എന്നിവരെ പോലീസ്…

Read More

സീനിയേഴ്സ് സംഘം ചേർന്ന് മർദിച്ചെന്ന് വിദ്യാർത്ഥി; പയ്യന്നൂർ കോളേജിൽ 10 പേർക്കെതിരെ കേസ്

കണ്ണൂരിൽ പയ്യന്നൂർ കോളേജിൽ സീനിയർ വിദ്യാർത്ഥികൾ രണ്ടാ വർഷ വിദ്യാർത്ഥിയെ റാ​ഗ് ചെയ്തതായി പരാതി. കോളേജിനുള്ളിലെ സ്റ്റോറിൽ വച്ച് സീനിയർ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. അവസാന വർഷ വിദ്യാർത്ഥികളായ 10 പേർക്കെതിരെ പൊലീസ് കേസ് എടുത്തു. മർദ്ദനത്തിന് ആണ് നിലവിൽ പോലീസ് കേസ് എടുത്തിരിക്കുന്നത്. റാഗിംഗ് വകുപ്പുകൾ ചേർത്തിട്ടില്ല. റാഗിങ്ങിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മാടായി സ്വദേശിയായ വിദ്യാർത്ഥി പ്രിൻസിപ്പലിന് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് കോളേജ് അധികൃതർ അറിയിച്ചു. 

Read More

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ റാഗിങ് ; രണ്ട് വിദ്യാർത്ഥികളുടെ സസ്പെൻഷൻ ഹൈക്കോടതി സ്റ്റേ ചെയ്തു

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ റാഗിങ്ങിന്റെ പേരിൽ പുറത്താക്കിയ രണ്ട് വിദ്യാർഥികളുടെ സസ്‌പെൻഷൻ ഹൈക്കോടതി സ്‌റ്റേ ചെയ്തു. 2023ലെ റാഗിങ്ങിൽ സിദ്ധാർഥന്റെ മരണത്തിന് പിന്നാലെയാണ് ഇവർക്കെതിരെയും നടപടിയെടുത്തത്. നാലാംവർഷ വിദ്യാർഥികളായ അമരേഷ് ബാലിയും അജിത് അരവിന്ദാക്ഷനുമാണ് സസ്‌പെൻഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. സിദ്ധാർഥന്റെ മരണത്തിന് പിന്നാലെയാണ് 2023ൽ നടന്ന സംഭവത്തിന്റെ പേരിൽ പരാതിക്കാരായ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തത്. ഇവർക്കെതിരെ പരാതി നൽകിയ വിദ്യാർഥി പിന്നീട് പരാതി പിൻവലിക്കുകയും ചെയ്തിരുന്നു. സിദ്ധാർഥന്റെ മരണത്തിന് ഉത്തരവാദികളായവരെ സസ്‌പെൻഡ് ചെയ്തതിനൊപ്പം തങ്ങളെയും…

Read More

പൂക്കോട് കോളേജിൽ സിദ്ധാർത്ഥന്‍റെ മരണത്തിന് മുമ്പും റാഗിംഗ് നടന്നു; സംഭവത്തിൽ 13 വിദ്യാർത്ഥികൾക്കെതിരെ നടപടി

സിദ്ധാർത്ഥന്‍റെ മരണത്തിന് മുമ്പ് മറ്റുചില വിദ്യാർത്ഥികൾ കൂടി ആൾക്കൂട്ട വിചാരണ നേരിട്ടെന്ന കണ്ടെത്തലിൽ നടപടിയുമായി പൂക്കോട് വെറ്റിനറി കോളേജ്. കുറ്റക്കാരെന്ന് കണ്ടെത്തിയ പതിമൂന്ന് വിദ്യാർത്ഥികൾക്കെതിരെ ആൻ്റി റാഗിങ് സ്ക്വാഡ് സസ്പെൻഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിച്ചു. സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ മൊഴിയെടുത്തപ്പോഴാണ് സമാന ആൾക്കൂട്ട വിചാരണ പുറത്തറിഞ്ഞത്.  സിദ്ധാർത്ഥൻ നേരിട്ട ആൾക്കൂട്ട വിചാരണയും സമാനതകളില്ലാത്ത ക്രൂരതയും ഒറ്റപ്പെട്ടതല്ല. 2019, 2021 ബാച്ചുകളിൽപ്പെട്ട രണ്ട് വിദ്യാർത്ഥികൾ കൂടി ആൾക്കൂട്ട വിചാരണ നേരിട്ടെന്ന വിവരം ആൻ്റി റാഗിങ് സ്ക്വാഡ് പരിശോധിച്ചു….

Read More

അലൻ ഷുഹൈബ് റാഗ് ചെയ്തിട്ടില്ലെന്ന് ആന്റി റാഗിംങ് കമ്മറ്റി റിപ്പോർട്ട് 

പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബിനെതിരായ റാഗിംങ് പരാതി വ്യാജം. കണ്ണൂർ പാലയാട് കാമ്പസിലെ ഒന്നാം വർഷ വിദ്യാർത്ഥിയും എഎസ്എഫ്‌ഐ നേതാവുമായ അദിൻ സുബി നൽകിയ റാഗിംങ് പരാതി തെറ്റാണെന്നും അലൻ, പരാതി നൽകിയ വിദ്യാർത്ഥിയെ റാഗ് ചെയ്തിട്ടില്ലെന്നുമാണ് ആന്റി റാഗിംഗ് കമ്മറ്റി റിപ്പോർട്ട് നൽകിയത്. യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് കോളേജിൽ നടന്നത്. ബദറുദ്ദീൻ എന്ന വിദ്യാർത്ഥിയുമായി അദിൻ സുബി വഴക്കുണ്ടാക്കുന്നതും അലൻ ഇരുവരെയും പിടിച്ച് മാറ്റാൻ അങ്ങോട്ടെത്തുന്നതുമാണ് സിസിടിവിയിൽ വ്യക്തമാകുന്നത്. അദിൻ സുബിയാണ്…

Read More

കണ്ണൂരില്‍ റാഗിംഗിൻറെ പേരിൽ മർദ്ദനം; ആറ് പ്ലസ്ടു വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു

കണ്ണൂർ ശ്രീകണ്ഠാപുരത്ത് പ്ലസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ആറ് പ്ലസ്ടു വിദ്യാർത്ഥികൾക്കെതിരെ ശ്രീകണ്ഠാപുരം പൊലീസ് കേസെടുത്തു. വിദ്യാർത്ഥികളെ സ്‌കൂളിൽ നിന്നും സസ്‌പെന്റ് ചെയ്‌തേക്കും. ഇക്കാര്യത്തിൽ പിടിഎ എക്‌സിക്യൂട്ടീവ് യോഗം അന്തിമ തീരുമാനമെടുക്കും. ശ്രീകണ്ഠാപുരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ റാഗിംഗിന്റെ പേരിലാണ് പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ്ടു വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചത്. പ്ലസ് വൺ വിദ്യാർത്ഥിയായ മുഹമ്മദ് സഹലിന് ചെവിക്ക് പരിക്കേറ്റു. കേൾവി ശക്തി കുറഞ്ഞു. ഒരു കൂട്ടം പ്ലസ് ടു വിദ്യാർത്ഥികളാണ് സഹലിനെ വളഞ്ഞിട്ട്…

Read More