
ചാംമ്പ്യൻസ് ട്രോഫി ; പിഎസ്ജിയെ തകർത്ത് ബാഴ്സലോണ , റാഫീഞ്ഞയ്ക്ക് ഇരട്ട ഗോൾ
ആദ്യ പകുതിയിൽ ഒരു ഗോളിന് ബാഴ്സലോണ മുന്നിൽ. രണ്ടാം പകുതി ആരംഭിച്ച് അഞ്ച് മിനിറ്റിനുള്ളിൽ രണ്ട് ഗോൾ തിരിച്ചടിച്ച് പി.എസ്.ജിയുടെ തിരിച്ചുവരവ്. ക്ലൈമാക്സിൽ പകരക്കാരനായി ഇറങ്ങിയ പ്രതിരോധ താരം ക്രിസ്റ്റ്യൻസണിലൂടെ വിജയം പിടിച്ച് കാറ്റലോണിയൻ കരുത്ത്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ആദ്യ പാദ ആവേശത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ജയിച്ചുകയറി ബാഴ്സലോണ. ബ്രസീലിയൻ താരം റാഫീഞ്ഞ ഇരട്ടഗോളുമായി തിളങ്ങി. പിഎസ്ജി തട്ടകമായ പാർക്ക്ഡെസ് പ്രിൻസസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 37-ാം മിനിറ്റില്‍ റാഫീഞ്ഞയിലൂടെയാണ് സ്പാനിഷ് ക്ലബ് ഗോൾ…