
ഗാസയിൽ കുടിവെള്ളം ലഭ്യമാക്കാൻ: യു.എ.ഇ സ്ഥാപിച്ച കടൽവെള്ള ശുചീകരണ പ്ലാൻറ് വിപുലീകരിച്ചു
ഗാസക്കുള്ള സൗദിയുടെ സഹായപ്രവാഹം തുടരുന്നു.സൗദി അയച്ച പതിനാറ് ട്രക്കുകൾ കൂടി റഫാ അതിർത്തി കടന്ന് ഗാസയിലെത്തി.ഭക്ഷണം, മരുന്ന്, പാർപ്പിട സൗകര്യങ്ങൾ, വസ്ത്രങ്ങൾ എന്നിവ അടങ്ങുന്നതാണ് സഹായം. വ്യോമ കടൽ മാർഗം ഈജിപ്തിലെത്തിച്ച ദുരിതാശ്വാസ വസ്തുക്കൾ റോഡു മാർഗ്ഗം റഫാ അതിർത്തി വഴിയാണ് ഗസ്സയിലേക്കെത്തിച്ചത്.കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ മുഖേനയാണ് സഹായ വിതരണം. ഇതോടെ സൗദിയുടെ സഹായവുമായി ഗാസയിലെത്തുന്ന ട്രക്കുകളുടെ എണ്ണം 172 ആയി. ഫലസ്തീൻ ജനതയുടെ പ്രതിസന്ധിയിൽ അവർക്കൊപ്പം നിൽക്കുകയെന്ന ചരിത്രപരമായ ദൗത്യമാണ്…