റഫയിലെ ഇസ്രയേൽ സൈനിക വാഹനങ്ങൾ തകർത്ത് ഹമാസ്

തെക്കൻ ഗാസ്സയിലെ റഫ നഗരത്തിൽ നിരവധി ഇസ്രായേലി സൈനിക വാഹനങ്ങൾ തകർത്തതായി ഹമാസിന്റെ സൈനിക വിഭാഗം അല്‍ ഖസ്സാം ബ്രിഗേഡ്. തുര്‍ക്കി വാര്‍ത്താ ഏജന്‍സിയായ അനഡോലുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. റഫയുടെ കിഴക്ക് അൽ-ഷോക്കത്ത് ഏരിയയിൽ ഒരു മെർക്കാവ ടാങ്കും ഡി9 മിലിട്ടറി ബുൾഡോസറും തകര്‍ത്തെന്നാണ് അൽ-ഖസ്സാം ബ്രിഗേഡ്സ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്. യാസിന്‍ 105 റോക്കറ്റുകള്‍ ഉപയോഗിച്ചായിരുന്നു ഹമാസിന്റെ തിരിച്ചടി. ഇസ്രായേല്‍ സൈനികരുമായി അടുത്ത് പ്രവര്‍ത്തിക്കുന്നവരെയും ഹമാസ് ലക്ഷ്യമിട്ടു. ഇവരുടെ കൈവശമുണ്ടായിരുന്ന കവചിത വാഹനങ്ങള്‍ തകര്‍ത്തിട്ടുണ്ടെന്നും…

Read More

റഫയിൽ താൽക്കാലിക വെടിനിർത്തലുണ്ടാകുമെന്ന് ഇസ്രയേൽ സൈന്യം; ദിവസവും 12 മണിക്കൂർ യുദ്ധം മരവിപ്പിക്കും

തെക്കൻ ഗാസാ മുനമ്പിൽ ദിവസവും 12 മണിക്കൂർ താൽകാലിക വെടിനിർത്തലുണ്ടാകുമെന്ന് ഇസ്രയേൽ സൈന്യം. മേഖലയിലെ സാധാരണക്കാർക്കുള്ള സന്നദ്ധസംഘടനകളുടെ സഹായങ്ങൾ സുഗമമായി എത്തിക്കുന്നതിനു വേണ്ടിയാണിത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ദിവസവും രാവിലെ 8 മണിമുതൽ വൈകിട്ട് 7 മണിവരെ റഫയിൽ യുദ്ധം മരവിപ്പിക്കുമെന്നും സൈന്യം പറഞ്ഞു. മേഖലയിലേക്ക് സഹായവുമായെത്തുന്ന ട്രക്കുകൾക്ക് റഫയിലേക്കുള്ള പ്രധാന പ്രവേശനമാർഗമായ ‌കരേം ഷാലോം കടക്കാനും സലാ അ ദിൻ ദേശീയപാതയിലൂടെ പോകാനും സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് വെടിനിർത്തൽ. മേയിൽ ഇസ്രയേൽ സൈന്യം റഫയിലേക്ക് കടന്നതുമുതൽ കരേം ഷാലോം…

Read More

റഫയിലുണ്ടായ ആക്രമണം; ഇസ്രയേൽ നിയന്ത്രണ രേഖ മറികടന്നിട്ടില്ലെന്ന് അമേരിക്ക

തെക്കൻ ഗാസ്സയിലെ റഫയിൽ തങ്ങളുടെ അതിർവരമ്പുകൾ മറികടന്ന് ഇസ്രായേൽ ആക്രമണങ്ങൾ നടത്തിയിട്ടില്ലെന്ന് അമേരിക്ക. അതേസമയം, ടെന്റ് ക്യാമ്പിലുണ്ടായ ആക്രമണം സംബന്ധിച്ചുള്ള അന്വേഷണം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. പലസ്തീൻ സിവിലയൻമാരുടെ ദുരവസ്ഥക്ക് നേരെ അമേരിക്ക കണ്ണടക്കുന്നില്ലെന്ന് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ടെന്റ് ക്യാമ്പിലുണ്ടായ സംഭവം ദുരന്തപൂർണമായ തെറ്റാണെന്ന് ഇസ്രായേൽ സമ്മതിച്ചിട്ടുണ്ട്. വലിയ രീതിയിലുള്ള ആക്രമണം ഇപ്പോഴും റഫയിൽ ഇസ്രായേൽ നടത്തുന്നില്ലെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇസ്രായേലിന് സഹായം നൽകുന്നത് നിർത്തണമെന്നാവശ്യപ്പെട്ട്…

Read More

റഫയിലെ കൂട്ടക്കുരുതി ; ആക്രമണം നടത്താൻ ഉപയോഗിച്ചത് അമേരിക്കൻ നിർമിത യുദ്ധോപകരണങ്ങൾ

റഫയിലെ ക്യാമ്പിന് നേരെ ആക്രമണം നടത്താൻ ഉപയോഗിച്ചത് അമേരിക്കൻ നിർമിത യു​ദ്ധോപകരണമെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ വിശകലനം ചെയ്താണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഹമാസ് പോരാളികൾ താമസിക്കുന്ന സ്ഥലത്തേക്ക് ബോംബിട്ടപ്പോൾ സമീപത്തെ ടെന്റുകളിലേക്ക് തീപിടിക്കുകയായിരുന്നുവെന്നാണ് ഇസ്രായേൽ അവകാശപ്പെട്ടിരുന്നത്. റഫയിലെ താൽ അസ് സുൽത്താൻ പ്രദേശത്തുണ്ടായ ആക്രമണത്തിൽ കുറഞ്ഞത് 45 പേർ കൊല്ലപ്പെടുകയും 200ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. യു.എസ് നിർമ്മിത ജി.ബി.യു 39 എന്ന ബോംബാണ് ഇവിടെ ഉപയോഗിച്ചതെന്ന് സി.എൻ.എൻ റിപ്പോർട്ടിൽ പറയുന്നു. നാല് ആയുധ…

Read More

റഫയിൽ മൂന്ന് ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു ; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

ഗാസ്സയിൽ അധിനിവേശം നടത്തിയ തങ്ങളുടെ സംഘത്തിലെ മൂന്നു പേർ കൊല്ലപ്പെട്ടതായി ‘ഇസ്രായേൽ പ്രതിരോധ സൈന്യം’ (ഐ.ഡി.എഫ്) സ്ഥിരീകരിച്ചു. സ്റ്റാഫ് സർജന്റുമാരായ അമിർ ഗലിലോവ് (20), ഉറി ബാർ ഒർ (21), ഇദോ അപ്പെൽ (21) എന്നിവരാണ് ചൊവ്വാഴ്ച കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച റഫയിൽ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് ഇവർ കൊല്ലപ്പെട്ടതെന്നും സംഭവത്തിൽ മൂന്നു പേർക്ക് പരിക്കേറ്റതായും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഫയിൽ അധിനിവേശം നടത്തുന്ന നഹൽ ബ്രിഗേഡിലെ 50-ാം ബറ്റാലിയൻ അംഗങ്ങളാണ് കൊല്ലപ്പെട്ട മൂന്ന്…

Read More

റഫയിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് ഇസ്രായേൽ സൈന്യം കടന്നുകയറിയതായി റിപ്പോർട്ട്; ആശങ്ക പ്രകടിപ്പിച്ച് യു.എൻ

റഫയിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് കടന്നുകയറി ഇസ്രായേൽ സൈന്യം. അന്താരാഷ്ട്ര കോടതി വിധി നടപ്പാക്കാൻ ഇനിയും വൈകരുതെന്ന് യു.എൻ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. മധ്യ റഫയിലെ അൽ അവ്ദ മസ്ജിദിന് സമീപം ഇസ്രായേൽ സൈനിക ടാങ്കുകൾ എത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഭയാർഥികളുടെ താമസ കേന്ദ്രങ്ങൾക്കു നേരെ സൈന്യം വീണ്ടും ആക്രമണം നടത്തി. ലക്ഷക്കണക്കിന് അഭയാർഥികൾ തമ്പടിച്ച തൽ അസ്സുൽത്താനിൽ കര- വ്യോമാക്രമണം തുടർന്ന ഇസ്രായേൽ സേന 20 പേരെ കൊലപ്പെടുത്തിയതായി ഫലസ്തീൻ സിവിൽ ഡിഫൻസും…

Read More

റഫയിൽ ഇസ്രയേൽ ആക്രമണം ; 35 പേർ കൊല്ലപ്പെട്ടു, 24 മണിക്കൂറിനിടെ മരിച്ചത് 160 പേർ

സുരക്ഷിത മേഖലയെന്ന് ഇസ്രയേൽ തന്നെ പറഞ്ഞ റഫയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. റഫയിലെ ടെന്റുകൾക്ക് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. റഫ, ജബലിയ തുടങ്ങിയ പ്രദേശങ്ങളിൽ നടത്തിയ ആക്രമണത്തിൽ 24 മണിക്കൂറിനിടെ 160 പേരാണ് മരിച്ചത്. സമീപകാലത്ത് ഒറ്റ ആക്രമണത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ട സംഭവമാണിത്. റഫയിൽ ആക്രമണം പാടില്ലെന്ന അന്താരാഷ്ട്ര കോടതിയുടെ മുന്നറിയിപ്പ് പോലും അവഗണിച്ചാണ് ഇസ്രായേൽ രൂക്ഷമായ ആക്രമണം നടത്തുന്നത്. ആക്രമണം നടന്ന ടെന്റുകൾക്ക് സമീപം യു.എൻ കാമ്പ്…

Read More

റഫ ആക്രമണം ഇസ്രയേൽ ഉടൻ അവസാനിപ്പിക്കണം ; ഉത്തരവുമായി അന്താരാഷ്ട്ര നീതിന്യായ കോടതി

റഫ ആക്രമണം ഇസ്രായേൽ ഉടൻ അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി. ഗാസയിലെ ഇസ്രായേൽ അധിനിവേശം തടയണമെന്നാവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക നൽകിയ ഹർജിയിൽ വിധി പറയുകയായിരുന്നു കോടതി. ബന്ദികളെ ഹമാസ് നിരുപാധികം വിട്ടയക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പലസ്തീൻ ജനതയെ അപകടത്തിലേക്ക് തള്ളിവിടുന്ന നടപടികളിൽ നിന്ന് ഇസ്രായേൽ പിൻമാറണം. എട്ട് ലക്ഷത്തിലേറെ പലസ്തീനികൾ അഭയാർത്ഥികളായി മാറി. റഫ ആക്രമണം പലസ്തീനികളുടെ സ്ഥിതി കൂടുതൽ പരിതാപകരമാക്കി. കരയാക്രമണം കാരണം അഭയാർഥികളാകുന്നവരുടെ എണ്ണം ഇനിയും ഉയരും. റഫയിൽ ആക്രമണം സിവിലിയൻ കൂട്ടക്കുരുതിക്ക് ആക്കം കൂട്ടുകയാണ്….

Read More

ഇസ്രയേൽ ആക്രമണം തുടരുന്നു ; റഫയിൽ നിന്ന് പലായനം ചെയ്ത് ജനങ്ങൾ

ഇസ്രായേല്‍ ആക്രമണം കനപ്പിക്കുന്നതിനിടെ റഫയില്‍ നിന്ന് ഏകദേശം 1,10,000 പേര്‍ പലായനം ചെയ്തതായി പലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സി യു.എന്‍.ആര്‍.ഡബ്‌ള്യു.എ വെള്ളിയാഴ്ച അറിയിച്ചു. റഫയില്‍ ഇസ്രായേലിന്റെ ബോംബാക്രമണം ശക്തമാകുമ്പോള്‍ ജനം എല്ലാം വിട്ടെറിഞ്ഞ് പോവുകയാണ്. ഗാസയില്‍ ഒരിടവും സുരക്ഷിതമല്ല. സാഹചര്യങ്ങള്‍ ക്രൂരമാണ്. ഒരേയൊരു പ്രതീക്ഷ അടിയന്തര വെടിനിര്‍ത്തല്‍ മാത്രമാണെന്നും യു.എന്‍ ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു. തിങ്കളാഴ്ച കിഴക്കന്‍ റഫയിലെ പലസ്തീനികളോട് പലായനം ചെയ്യാന്‍ ഇസ്രായേല്‍ സൈന്യം ഉത്തരവിട്ടിരുന്നു. അടുത്ത ദിവസം ഗാസയെയും ഈജിപ്തിനെയും ബന്ധിപ്പിക്കുന്ന റഫ അതിര്‍ത്തിയുടെ…

Read More

ഇസ്രയേൽ – ഹമാസ് സംഘർഷം; റഫയിൽ അധിനിവേശം നടത്തിയാൽ ഇസ്രയേലിന് ആയുധങ്ങൾ നൽകില്ലെന്ന് അമേരിക്ക

ഗാസ നഗരമായ റഫയില്‍ അധിനിവേശം നടത്തിയാല്‍ ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്നത് അമേരിക്ക നിര്‍ത്തുമെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍. ബുധനാഴ്ച സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ബൈഡന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ”ഞാന്‍ വ്യക്തമായി ഒരു കാര്യം പറയുകയാണ്. അവര്‍ റഫയിലേക്ക് പോയാല്‍, ഇതുവരെ പോയിട്ടില്ല, അഥവാ പോയാല്‍ ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്നത് നിര്‍ത്തും” ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അയൺ ഡോം സിസ്റ്റത്തിനുള്ള വിഭവങ്ങൾ പോലെയുള്ള പ്രതിരോധ ആയുധങ്ങൾ അമേരിക്ക ഇസ്രായേലിന് നൽകുമെന്ന് ബൈഡൻ വീണ്ടും ഉറപ്പിച്ചു പറഞ്ഞു. ആയുധങ്ങളും പീരങ്കി…

Read More