പ്രിയങ്ക ​ഗാന്ധിയുടെ പ്രചാരണത്തിനായി മമതാ ബാനർജി വയനാട്ടിൽ എത്തുമെന്ന് വിവരം

ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധിയുടെ പ്രചാരണത്തിനായി പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമതാ ബാനർജി വയനാട്ടിൽ എത്തിയേക്കുമെന്ന് വിവരം. തൃണമൂൽ കോൺ​ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഒരു ദാശീയ മാധ്യമമാണ് വാർത്ത റിപ്പോർട്ടുചെയ്തത്. കഴിഞ്ഞദിവസം കോൺ​ഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി.ചിദംബരം മമതയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വയനാട്ടിൽ പ്രിയങ്കയുടെ സ്ഥാനാർഥിത്വത്തെ പിന്തുണയ്ക്കാൻ അദ്ദേഹം മമതയോട് ആവശ്യപ്പെട്ടുവെന്നാണ് പുറത്തു വരുന്ന വിവരം. നിലവിൽ ഇന്ത്യ മുന്നണിയുടെ ഭാ​ഗമാണ് തൃണമൂൽ. എങ്കിലും ബംഗാളില്‍ കോണ്‍ഗ്രസുമായി അകല്‍ച്ചയിലാണ്‌ മമത…

Read More

രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ മത്സരിക്കും. ഇന്ന് വൈകിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗമാണ് തീരുമാനമെടുത്തത്. വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധി വിജയിച്ചത്. ഇതിനിടെ രാഹുല്‍ ഗാന്ധി മണ്ഡലം ഒഴിയുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ സൂചന നല്‍കിയിരുന്നു. ഇരു മണ്ഡലങ്ങളിലേയും ജനങ്ങള്‍ക്ക് സന്തോഷം തരുന്ന തീരുമാനമെടുക്കുമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ…

Read More

സോണിയാ ​ഗാന്ധിയേയും രാഹുൽ ​ഗാന്ധിയേയും വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കോൺ​ഗ്രസ് നേതാക്കാളായ സോണിയാ ​ഗാന്ധിയേയും രാഹുൽ ​ഗാന്ധിയേയും വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രം​ഗത്ത്. റായ്ബറേലിയെ ഉപേക്ഷിച്ച സോണിയ മണ്ഡലം തന്റെ മകന് കൈമാറിയെന്ന് മോദി പറഞ്ഞു. മണ്ഡലത്തിൽ ദീർഘനാളായി പ്രവർത്തിച്ച ഒരു പാർട്ടി പ്രവർത്തകനെ കണ്ടെത്താൻ അവർക്കായില്ലേയെന്നും ജംഷഡ്പൂരിലെ റാലിയിൽ സംസാരിക്കവെ മോദി കുറ്റപ്പെടുത്തി. കോവിഡിനു ശേഷം ഒരിക്കൽപോലും സോണിയ റായ്ബറേലി സന്ദർശിച്ചിട്ടില്ലെന്നു പറഞ്ഞ മോദി ഇപ്പോൾ അവർ സ്വന്തം മകനുവേണ്ടി വോട്ട് ചോദിക്കുകയാണെന്നും അവരുടെ കുടുംബസ്വത്തായിട്ടാണ് റായ്ബറേലിയെ അവർ കരുതുന്നതെന്നും പറഞ്ഞു. കോൺ​ഗ്രസിന്റെ രാജകുമാരൻ റായ്ബറേലിയിൽ…

Read More

‘രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് ഭയന്നോടി’; രാഹുല്‍ഗാന്ധിക്കെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

റായ്ബറേലിയില്‍ മത്സരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ രാഹുല്‍ഗാന്ധിക്കെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രം​ഗത്ത്. എല്ലാവരോടും ഭയക്കരുതെന്ന് പറയുന്നവരോട്, ഭയക്കരുതെന്നും ഓടിപ്പോകരുതെന്നുമാണ് തനിക്ക് പറയാനുള്ളതെന്ന് നരേന്ദ്രമോദി പറഞ്ഞു. പശ്ചിമബംഗാളിലെ ബര്‍ധ്മാന്‍- ദുര്‍ഗാപുരില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് ഭയന്നോടിയതാണെന്ന് നരേന്ദ്ര മോദി. അമേഠിയില്‍മത്സരിക്കാൻ രാഹുലിന് ഭയമാണ്, ഭയപ്പെടരുതെന്ന് ജനങ്ങളോട് പറയുന്ന രാഹുല്‍ തന്നെ ഭയന്നോടിയിരിക്കുകയാണ്. ഭയന്നോടരുത് എന്നാണ് തനിക്ക് രാഹുല്‍ ഗാന്ധിയോട് പറയാനുള്ളതെന്നും രാഹുല്‍ രണ്ടാം മണ്ഡലം തേടിപ്പോകുമെന്ന് താൻ നേരത്തെ പ്രവചിച്ചതാണെന്നും…

Read More