
2024 പുതുവർഷം ആദ്യം എത്തിയത് കിരിബാത്തി ദ്വീപിൽ ; പുതുവർഷത്തെ വരവേറ്റ് ലോകം; ആഘോഷമാക്കി റേഡിയോ കേരളം 1476 എ എമ്മും
പുതുപ്രതീക്ഷകളുമായി ലോകം പുതുവര്‍ഷത്തിലേക്ക്. പസഫികിലെ ചെറു ദ്വീപ് രാജ്യമായ കിരിബാത്തി ദ്വീപിലാണ് 2024 ആദ്യമെത്തിയത്.ന്യൂസിലാന്‍ഡിലും പുതുവര്‍ഷം പിറന്നു. പുതുവത്സരത്തെ ആഘോഷപൂര്‍വം വരവേല്‍ക്കുകയാണ് ലോകം. ഇന്ത്യയിലും മറ്റു ഏഷ്യന്‍ രാജ്യങ്ങളിലും ഉള്‍പ്പെടെ മണിക്കൂറുകള്‍ക്കുള്ളില്‍ പുതുവര്‍ഷമെത്തും. കേരളത്തിലും വിവിധയിടങ്ങളില്‍ വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. പുതുവത്സരം പ്രമാണിച്ച് റേഡിയോ കേരളം 1476 എ എം പ്രേക്ഷേപണം ചെയ്യുന്നത് 26 മണിക്കൂർ തത്സമയ പ്രക്ഷേപണമാണ്. ഗൾഫ് റേഡിയോ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു റേഡിയോ ഇത്തരം ഒരു പരിപാടി അവതരിപ്പിക്കുന്നത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ച…