
റേഡിയേഷൻ നിരീക്ഷണ യൂണിറ്റുമായി ഖത്തർ പരിസ്ഥിതി മന്ത്രാലയം
അന്തരീക്ഷത്തിലെ വികിരണ തോത് നിരീക്ഷിക്കാനും വിശകലനം ചെയ്യാനുമുള്ള റേഡിയേഷൻ മോണിറ്ററിങ് സ്റ്റേഷന് തുടക്കം കുറിച്ച് ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർകി അൽ സുബൈഇ നിരീക്ഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. മോണിറ്ററിങ് പ്ലാറ്റ്ഫോം, ഡേറ്റ അനാലിസിസ് ആൻഡ് പ്രൊഡക്ഷൻ സെക്ഷൻ, അണുവികിരണ നിരീക്ഷണത്തിനുള്ള പ്രത്യേക സ്റ്റേഷനുകൾ എന്നിവ ഉൾപ്പെടുന്ന യൂനിറ്റിനാണ് തുടക്കം കുറിച്ചത്. രാജ്യത്തെ അന്തരീക്ഷത്തിൽ പരിധിയിൽ കൂടുതലുള്ള റേഡിയേഷൻ അളവ്…