
ഗോസ്റ്റ് ഹൗസിൻറെ ചിത്രീകരണവേളയിൽ ധാരാളം ഇടി കിട്ടി…, ശരീരം നീരുവച്ചു: രാധിക
ജനപ്രിയ സംവിധായകരിലൊരാളായ ലാൽജോസിൻറെ ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലൂടെയാണ് രാധിക മലയാളികളുടെ മനസിൽ ഇടംപിടിക്കുന്നത്. അതിലെ റസിയ എന്ന കഥാപാത്രത്തിൻറെ പേരിലാണ് താരം ഇപ്പോൾ അറിയപ്പെടുന്നത്. രാധിക എന്നും വിളിക്കുന്നതിനേക്കാളും റസിയ എന്നാണ് ആളുകൾ വിളിക്കുന്നത്. വിയറ്റ്‌നാം കോളനി എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്താണ് രാധിക സിനിമയിൽ തുടക്കമിട്ടത്. വിവാഹത്തോടെ അഭിനയരംഗത്തുനിന്നു വിട്ടുനിന്നെങ്കിലും മഞ്ജു വാര്യർ പ്രധാനകഥാപാത്രമായ ആയിഷ എന്ന ചിത്രത്തിലൂടെ വൻ തിരിച്ചുവരവു നടത്തിയിരുന്നു താരം. ലൊക്കേഷനിലെ രസകരമായ അനുഭവങ്ങൾ പറയുമ്പോഴാണ് ഗോസ്റ്റ് ഹൗസിലെ ഓർമകൾ…