
യുഡിഎഫ് എംപിമാരുടെ കത്ത് നവകേരള സദസിന്റെ വിജയം: കെ രാധാകൃഷ്ണന്‍
കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ കത്ത് കൊടുക്കാന്‍ യുഡിഎഫ് എംപിമാര്‍ തയ്യാറായത് നവകേരള സദസിന്റെ വിജയമാണെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. നാളിതുവരെ കേരളത്തിന്റെ പൊതു ആവശ്യങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ തയ്യാറാകാത്തവരാണിവര്‍. നവകേരള സദസുകളില്‍ ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ ഉന്നയിച്ചതോടെയാണ് കത്തില്‍ ഒപ്പിട്ടതെന്നും മന്ത്രി രാധാകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് യുഡിഎഫ് എംപിമാര്‍ കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനെ സമീപിച്ച് സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് നിവേദനം നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന കടുത്ത വിവേചനം കേരളത്തെ തകര്‍ത്തു കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി…