കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിച്ച് പ്രിയങ്ക ഗാന്ധി ; എം.പി എത്താൻ വൈകിയതിൽ പ്രതിഷേധിച്ച് കരിങ്കൊടി കാട്ടി എൽഡിഎഫ് പ്രവർത്തകർ

കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പഞ്ചാരക്കൊല്ലിയിലെ രാധയുടെ വീട് സന്ദർശിച്ച് പ്രിയങ്ക ​ഗാന്ധി എംപി. ഇന്ന് ഉച്ചയോടെയാണ് പ്രിയങ്ക ​ഗാന്ധി രാധയുടെ വീട്ടിലെത്തിയത്. ബന്ധുക്കളോട് സംസാരിച്ചതിന് ശേഷം പ്രിയങ്ക മടങ്ങി. കടുവയുടെ ആക്രമണം തുടർക്കഥയായതോടെ പ്രതിഷേധവുമായി നാട്ടുകാർ രം​ഗത്തെത്തിയ സാഹചര്യത്തിലാണ് പ്രിയങ്കയുടെ വയനാട് സന്ദർശനം. കോൺ​ഗ്രസ് ഡിസിസി ട്രഷറർ അന്തരിച്ച എൻഎം വിജയൻ്റെ വീടും പ്രിയങ്ക സന്ദർശിക്കും. അതേസമയം, പ്രിയങ്ക ഗാന്ധിയെ എൽഡിഎഫ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. എംപി മണ്ഡലത്തിൽ എത്താൻ വൈകുന്നതിലായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. 

Read More

വയനാട് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ സംസ്കാരം ഇന്ന് ; കടുവയെ കണ്ടെത്താൻ തെരച്ചിൽ ഊർജിതമാക്കി വനംവകുപ്പ്

വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. അടിയന്തര ധന സഹായമായി പ്രഖ്യാപിച്ച 5 ലക്ഷം രൂപ കുടുംബത്തിന് ഇന്നലെ കൈമാറിയിരുന്നു. ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസും എസ്ഡിപിഐയും മാനന്തവാടി നഗരസഭ പരിധിയിൽ പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. കടുവയെ വെടിവെക്കുന്നതിന് അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് വയനാട്ടിലെത്തും. തെരച്ചിലിനായി തെർമൽ ഡ്രോണും എത്തിക്കും. വനം വകുപ്പിന്റെയും ആര്‍ആര്‍ടി അംഗങ്ങളുടെയും പരിശോധന സ്ഥലത്ത് നടന്നുവരികയാണ്. കടുവക്കായി പ്രദേശത്ത് ഒരു കൂടും സ്ഥാപിച്ചിട്ടുണ്ട്.

Read More