
‘നിങ്ങൾ ഇന്ത്യക്കാരനായതിനാൽ വോട്ട് ചെയ്യില്ല’; വംശീയ പരാമർശത്തിൽ മറുപടിയുമായി വിവേക് രാമസ്വാമി
ഇന്ത്യൻ വംശജനും ശതകോടീശ്വരനുമായ വിവേക് രാമസ്വാമിക്കെതിരെ അധിക്ഷേപ പരാമർശവുമായി അമേരിക്കൻ എഴുത്തുകാരിയായ ആൻ കൗൾട്ടർ. വിവേക് രാമസ്വാമി പറഞ്ഞ പല കാര്യങ്ങളും താൻ അംഗീകരിക്കുന്നുണ്ടെന്നും എന്നാൽ അദ്ദേഹം ഇന്ത്യക്കാരനായതിനാൽ താൻ അദ്ദേഹത്തിന് വോട്ട് ചെയ്യില്ലെന്നുമായിരുന്നു ആൻ കൗൺട്ടറുടെ പരാമർശം. വിവേക് രാമസ്വാമി അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുകയും റിപ്പബ്ലിക്കൻ ലീഡ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന് പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. നിങ്ങളോട് സംസാരിക്കാൻ കഴിഞ്ഞതിന് നന്ദി. അതൊരു നല്ല സംഭാഷണമായിരുന്നു. ഞാനും നിങ്ങളുടെ ഒരു ആരാധകനാണ്,…