
ബൈക്ക് റേസിങ്ങിനിടെ അപകടം; ദേശീയ ചാമ്പ്യനായ പതിമൂന്നുകാരൻ കൊല്ലപ്പെട്ടു
ചെന്നൈയിലെ ഇരുങ്ങാട്ടുകോട്ടയിൽ നടന്ന ദേശീയ മോട്ടോർസൈക്കിൾ റേസിംഗ് ചാമ്പ്യൻഷിപ്പിനിടെയുണ്ടായ അപകടത്തിൽ പതിമൂന്നുകാരനായ ബൈക്ക് റേസർ കാപ്പാരം ശ്രേയസ് ഹരീഷ് കൊല്ലപ്പെട്ടു. ‘ദി ബംഗളൂരു കിഡ്’ എന്നറിയപ്പെടുന്ന ശ്രേയസിന്റെ ബൈക്ക് മറിയുകയും ഹെൽമറ്റ് ഊരിപ്പോകുകയുമായിരുന്നു. ഈ സമയത്ത് പിറകെ വന്ന മറ്റൊരു റൈഡറിന്റെ ബൈക്ക് ശ്രേയസിന്റെ ശരീരത്തിലൂടെ കയറിപ്പോകുകയും തലക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്യുകയായിരുന്നു. ഉടൻ തന്നെ ശ്രേയസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മേയിൽ സ്പെയിനിൽ നടന്ന ടൂവീലർ റേസിംഗിൽ ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യക്കാരൻ…