
റേസിംഗ് ടീം പ്രഖ്യാപിച്ച് അജിത്ത് കുമാര്‍
തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരനായ താരം സിനിമയ്‍ക്ക് പുറമേ മോട്ടോര്‍ റേസിംഗിലും സജീവമാണ്. ഷൂട്ടിംഗില്‍ ഇടവേളകളെടുത്ത് താരം പലപ്പോഴും സിനിമാ തിരക്കില്‍ നിന്ന് മാറിനില്‍ക്കുന്നതും ചര്‍ച്ചയാകാറുണ്ട്. ഇതാ അജിത്ത് തന്റെ റേസിംഗ് ടീം പ്രഖ്യാപിച്ചിരിക്കുകയാണ്. അജിത്ത് കുമാര്‍ റേസിംഗ് എന്നാണ് ടീമിന്റെ പേരെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഫാബ്യൻ ഡുഫ്ലീക്സാണ് ഒഫിഷ്യല്‍ ഡ്രൈവര്‍. റേസിംഗ് സീറ്റില്‍ താരവും ഉണ്ടാകും. 2024 യൂറോപ്യൻ ജിടിഫോര്‍ ചാമ്പ്യൻഷിപ്പിലാണ് താരം പങ്കെടുക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അജിത്ത് കുമാറിന്റെ മാനേജര്‍ ആണ് ടീമിന്റെ പേര് പ്രഖ്യാപിച്ചതും…