
ചരിത്രനിമിഷം; മിസ് ഗ്രാന്‍ഡ് ഇന്‍റര്‍നാഷണല്‍ കിരീടം ചൂടി ഇന്ത്യയുടെ റേച്ചല്‍ ഗുപ്ത
മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണലായി കിരീടംചൂടി ഇന്ത്യയുടെ റേച്ചല്‍ ഗുപ്ത. 68 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്ത മത്സരത്തിലാണ് ജലന്ധറിൽ നിന്നുള്ള റേച്ചല്‍ ഈ സ്വപ്ന നേട്ടം സ്വന്തമാക്കിയത്. തായ്ലന്റിലെ ബാങ്കോക്കില്ലാണ് മത്സരം നടന്നത്. ആദ്യമായാണ് ഒരു ഇന്ത്യക്കാരി മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണൽ കിരീടം ചൂടുന്നതെന്ന പ്രത്യേകതയുമുണ്ട്. ഫിലിപ്പൈന്‍സില്‍നിന്നുള്ള ഒ.ജെ ഓപിയാസയാണ് റണ്ണറപ്പ്. മോഡലും നടിയും സംരംഭകയുമായ റേച്ചല്‍ മല്‍സരത്തിന്‍റെ തുടക്കത്തില്‍ തന്നെ മുന്നിട്ടുനിന്നിരുന്നു. ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി നിങ്ങള്‍ കരുതുന്നതെന്ത്? അതിനുളള പരിഹാരമെന്ത്? എന്ന ചോദ്യത്തിന്…