
ഹണിറോസിന്റെ പുതിയ സിനിമ റേച്ചലിന്റെ റിലീസ് മാറ്റി; വിവാദങ്ങളുമായി ബന്ധമില്ലെന്ന് നിർമാതാവ്
നടി ഹണി റോസിന്റെ പുതിയ ചിത്രമായ റേച്ചലിന്റെ റിലീസ് മാറ്റിയതായി അണിയറപ്രവര്‍ത്തകര്‍. നിര്‍മ്മാതാവായ എന്‍.എം ബാദുഷയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ഹണിറോസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് സിനിമയുമായി ബന്ധമില്ലെന്നും ബാദുഷ വ്യക്തമാക്കി. നേരത്തെ ജനുവരി 10 ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഈ രീതിയിലുള്ള പോസ്റ്ററുകളും പുറത്തുവന്നിരുന്നു. സിനിമയുടെ ടെക്നിക്കല്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും സെന്‍സറിങ്ങിന് സമര്‍പ്പിച്ചിട്ടില്ലെന്നും ബാദുഷ പറഞ്ഞു. സിനിമയുടെ ടെക്നിക്കല്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായിട്ടില്ല. സെന്‍സറിങ് പൂര്‍ത്തിയായിട്ടില്ല. റിലീസിന് 15 ദിവസം മുന്‍പെങ്കിലും സെന്‍സറിങ്ങിന്…