
മണിപ്പുരിൽ സംഘർഷം നിയന്ത്രണവിധേയമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ
മണിപ്പുരിൽ വ്യാഴാഴ്ചയുണ്ടായ പ്രക്ഷോഭങ്ങൾ നിയന്ത്രിക്കാനായെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മണിപ്പുരിൽ സന്ദർശനം നടത്തുന്നതിനിടെയാണ് സംഘർഷം രൂക്ഷമായത്. കലാപകാരികളുടെ വെടിവയ്പിൽ 2 പേർ കൊല്ലപ്പെട്ടതിനെത്തുടർന്നാണു മണിപ്പുരിൽ വീണ്ടും സംഘർഷം ഉടലെടുത്തത്. ഇംഫാലിൽനിന്ന് 20 കിലോമീറ്റർ അകലെ കാങ്പോക്പി ജില്ലയിൽ ഒരു വിഭാഗം ഇന്നലെ പുലർച്ചെ നടത്തിയ വെടിവയ്പിലാണ് ഇവർ കൊല്ലപ്പെട്ടത്. 5 പേർക്കു പരുക്കേറ്റിരുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹവുമായി വൈകിട്ട് ഏഴോടെ ഇംഫാൽ മാർക്കറ്റ് പ്രദേശത്തെത്തിയ ആയിരത്തിലധികം വരുന്ന മെയ്തെയ് വിഭാഗക്കാർ കലാപാന്തരീക്ഷം സൃഷ്ടിച്ചതിനെത്തുടർന്നു പൊലീസ്…