
സോളാർ വെച്ചിട്ടും വൈദ്യുതിബിൽ പതിനായിരം; കെ.എസ്.ഇ.ബിക്കെതിരേ ആർ. ശ്രീരേഖ
കെ.എസ്.ഇ.ബിക്കെതിരേ ആരോപണവുമായി മുൻ ഡി.ജി.പി. ആർ. ശ്രീരേഖ രംഗത്ത്. സോളാർ വൈദ്യുതി ഉപയോഗിച്ചിട്ടും വൈദ്യുതി ബിൽ തുടർച്ചയായി വർധിച്ച് കഴിഞ്ഞ മാസം ബിൽത്തുക പതിനായിരം രൂപയിലെത്തിയതായി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആർ. ശ്രീരേഖ പറഞ്ഞു. സോളാർ പാനൽവെച്ച ആദ്യമാസങ്ങളിൽ വൈദ്യുതി ഉപഭോഗത്തിന് നൽകേണ്ടിവന്ന ബിൽത്തുകയിൽ കുറവ് വന്നെങ്കിലും ഇപ്പോൾ ഇതാണവസ്ഥയെന്ന് അവർ പറയുന്നു. കൂടാതെ പ്രതിമാസം 500 മുതൽ 600 യൂണിറ്റ് സോളാർ വൈദ്യുതി കെ.എസ്.ഇ.ബിയ്ക്ക് നൽകുന്നുണ്ടെന്നും എന്നാൽ 200, 300 യൂണിറ്റായി മാത്രമേ കെ.എസ്.ഇ.ബി. കണക്കാക്കുകയുള്ളൂവെന്നും സോളാർ…